Home Entertainment

ആ പബ്ലിസിറ്റിയോട് താൽപര്യം ഇല്ല, രണ്ടാമത്തെ ഗർഭകാലവും രഹസ്യം ആക്കിയതിനെ കുറിച്ച് ശാലു കുര്യൻ

222

മലയാളികൾക്ക് ഏറെ സുപരിചിതയായ സിനിമാ സീരിയൽ നടിയാണ് ശാലു കുര്യൻ. നിരവധി സൂപ്പർഹിറ്റ് സീരിയലുകളിൽ ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള ശാലു കൂടുതലും വില്ലത്തിയായിട്ടാണ് എത്തിയിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന് സീരിയൽ രംഗത്ത് ഉള്ളത്.

ഏഷ്യാനെറ്റിൽ മുമ്പ് സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സൂപ്പർഹിറ്റ് സീരിയലിലെ വർഷ എന്ന കഥാപാത്രത്തിലൂടെ ആണ് ശാലു കുര്യൻ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറയത്. കഴിഞ്ഞ ദിവസമാണ് ശാലുവിന് രണ്ടാമതും ആൺകുഞ്ഞ് പിറന്നത്. ശാലുവിന്റെ പിറന്നാൾ ദിനത്തിലായിരുന്നു കുഞ്ഞിന്റെ വരവ്. അതുകൊണ്ട് തന്നെ ഇരട്ടി സന്തോഷത്തിലായിരുന്നു താരം.

Advertisements

മേയ് 24 നാണ് ശാലു കുര്യൻ വീണ്ടും ഒരു ആൺ കുഞ്ഞിനെ പ്രസവിച്ചത്. ഒന്നര വയസുകാരൻ അലിസ്റ്റർ എന്നൊരു മകൻ കൂടിയുണ്ട്. പത്തനംതിട്ട സ്വദേശി മെൽവിൻ ഫിലിപ്പാണ് ശാലുവിന്റെ ഭർത്താവ്. ഇപ്പോൾ ഇതാ താൻ എന്തു കൊണ്ടാണ് ഗർഭ കാല വിശേഷങ്ങൾ സോഷ്യൽമീഡിയയ്ക്ക് ആഘോഷിക്കാൻ വിട്ടു കൊടുക്കാത്തത് എന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ശാലു കുര്യൻ.

Also Read
നീ ഈ കല കൊണ്ട് പ്രസിദ്ധി ആകുമെന്നാണ് പ്രസീതയുടെ മിമിക്രി കണ്ട് പ്രേംനസീർ അന്ന് പറഞ്ഞത്; മലയാളികളുടെ സ്വന്തം അമ്മായി യഥാർത്ഥത്തിൽ ആരാണെന്ന് അറിയാമോ?

വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ശാലുവിന്റെ തുറന്നു പറച്ചിൽ. ഗർഭകാലം പരസ്യം ആക്കാതെ ഇരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ശാലു കുര്യൻ മറുപടി ഇങ്ങനെ ആയിരുന്നു. ഗർഭ കാലത്തെ ഫോട്ടോസ് പോസ്റ്റ് ചെയ്തും വിശേഷങ്ങൾ കുറിച്ചുമുള്ള പബ്ലിസിറ്റി താൽപര്യം ഇല്ലാത്തതിനാലാണ് ഗർഭിണിയാണെന്ന വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാതിരുന്നത്.

ആദ്യത്തെ ഗർഭകാലത്തും ഇങ്ങനെയായിരുന്നു. മോൻ ജനിച്ച് രണ്ടുമാസം കഴിഞ്ഞാണ് ഞാനത് സോഷ്യൽ മീഡിയയിൽ കുറിച്ചതും അവന്റെ ചിത്രം പോസ്റ്റ് ചെയ്തതും ഒക്കെ. ഗർഭിണിയാണെന്ന് അറിഞ്ഞ ശേഷവും അഭിനയിക്കുന്ന് ഉണ്ടായിരുന്നു.

വയറൊക്കെ ആകും മുമ്പ് ഷൂട്ട് ചെയ്ത എപ്പിസോഡുകളാണ് ടെലിക്കാസ്റ്റ് ചെയ്തിരുന്നത്. അടുത്ത കാലത്ത് ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച എന്റെ ചിത്രങ്ങളും ശ്രദ്ധിച്ചാണ് പകർത്തിയിരുന്നത്. അതേസയം ഞാൻ പുറത്തിറങ്ങാതെ ജീവിക്കുകയൊന്നും ആയിരുന്നില്ല. വയറും വെച്ച് പോകേണ്ടിടത്ത് ഒക്കെ ഞാൻ പോകുന്നുണ്ടായിരുന്നു.

സാധനങ്ങളൊക്കെ വാങ്ങാൻ ഞാൻ തന്നെയാണ് പോയിരുന്നത്. സോഷ്യൽ മീഡിയയിൽ ഇതൊന്നും പോസ്റ്റ് ചെയ്യാൻ താൽപര്യം ഉണ്ടായിരുന്നില്ലെന്ന് മാത്രം. ഒന്നാമത്തെ കാര്യം അതിനൊക്കെ താഴെ വരാനിടയുള്ള ചില കമന്റുകളാണ്. ലോകത്തിലെ ആദ്യത്തെ ഗർഭമാണോ എന്നൊക്കെയുള്ള പരിഹാസങ്ങളാകും കൂടുതൽ.

Also Read
കല്യാണം കഴിഞ്ഞ് ചെന്നാൽ നമ്മൾ അടുക്കളയിൽ കയറുന്ന സമയത്ത് അയ്യോ വേണ്ടട്ടോ എന്ന് പറയുന്നത് സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ…മകൾക്ക് അഞ്ച് വയസായാൽ അവളുടെ കാര്യങ്ങളൊക്കെ നോക്കി കൂടെത്തന്നെ നിന്നോളാനാണ് അമ്മ പറഞ്ഞിട്ടുള്ളത് : മുക്ത

ഭയങ്കര വിഷമമുണ്ടാകും ആ അവസ്ഥയിൽ അത്തരം കമന്റുകൾ വായിക്കുമ്പോൾ. നെഗറ്റീവ്‌സ് കണ്ണിൽ പെട്ടാൽ ബുദ്ധിമുട്ടാണ്. എഴുതിയിടുന്നവർക്ക് ഒരു രസം. നമ്മുടെ കാര്യം അങ്ങനെയല്ലല്ലോ. അതിനുള്ള അവസരം നമ്മൾ ഉണ്ടാക്കേണ്ടതില്ലല്ലോ എന്നും ശാലു കുര്യൻ വ്യക്തമാക്കുന്നു.

Advertisement