ഒന്നും പേടിക്കേണ്ട, സാമ്പത്തികവും ഓർത്ത് ഒന്നും ബുദ്ധിമുട്ടേണ്ട, എല്ലാം ചേട്ടനെപ്പോലെ ഞാൻ നോക്കിക്കോളാം: മഹേഷ് കുഞ്ഞുമോനെ നെഞ്ചോട് ചേർത്ത് കെബി ഗണേഷ് കുമാർ എംഎൽഎ

318

നടനും മിമിക്രി കലാകാരനും ആയ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹന അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മിമിക്രി താരം മഹേഷ് കുഞ്ഞുമോനെ ചേർത്തുപിടിച്ച് കെബി ഗണേഷ് കുമാർ എംഎൽഎ. ഒന്നു കൊണ്ടും പേടിക്കേണ്ടെന്നും എന്ത് ആവശ്യത്തിനും താനുണ്ടെന്നും ഗണേഷ് കുമാർ എംഎൽഎ മഹേഷിന് ഉറപ്പു കൊടുത്തു.

മഹേഷ് കുഞ്ഞുമോനെ വീട്ടിലെത്തി സന്ദർശിച്ച ശേഷമായിരുന്നു ഗണേഷ് കുമാർ എംഎൽഎയുടെ പ്രതികരണം.
മഹേഷിന്റെ കാര്യം ഡോക്ടർമാരോട് സംസാരിക്കുന്നുണ്ടെന്ന് എംഎൽഎ പറഞ്ഞു. എത്ര വലിയ തുക ചെലവാകുന്ന ചികിത്സ ആണെങ്കിലും ചെയ്യാം സാമ്പത്തികം ഓർത്ത് ബുദ്ധിമുട്ടേണ്ട. അതെല്ലാം താൻ നോക്കിക്കൊള്ളാം എന്നും ഗണേഷ് കുമാർ പറഞ്ഞു.

Advertisements

Also Read
ഞാൻ അടിയിൽ ഒന്നും ഇട്ടിട്ടില്ലെന്ന രീതിയിലാണ് അത് പ്രചരിപ്പിച്ചത്, പക്ഷേ ബ്രായുടെ സ്ട്രാപ്പ് വരെ പുറത്ത് കാണാമായിരുന്നു; തുറന്നു പറഞ്ഞ് മാളവിക മേനോൻ

വടകരയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് തിരികെ വരുന്നതിനിടെ ഉണ്ടായ വാഹന അപകടത്തിലാണ് മഹേഷ് കുഞ്ഞുമോന് ഗുരുതര പരുക്കേറ്റത്. നടൻ കൊല്ലം സുധി അപകടത്തിൽ മരിച്ചിരുന്നു. നടന്മാരായ ബിനു അടിമാലി, ഉല്ലാസ് എന്നിവർക്കും അപകടത്തിൽ സാരമായി പരുക്കേറ്റിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്തുവന്ന മഹേഷിന്റെ വീഡിയോ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അപ്പോഴും താൻ പഴയതിലും മികച്ചതായി തിരിച്ചുവരുമെന്നായിരുന്നു മഹേഷിന്റെ വാക്കുകൾ. ഈ വീഡിയോ ശ്രദ്ധയിൽ പെട്ട ഗണേഷ് എറണാകുളത്തെത്തി മഹേഷിനെ നേരിൽ കണ്ട് എല്ലാ സഹായവും ഉറപ്പുനൽകുക ആയിരുന്നു.

ആരും വിഷമിക്കരുതെന്നും പഴയതിനേക്കാൾ അടിപൊളിയായി തിരിച്ചു വരുമെന്നും ആയിരുന്നു മഹേഷ് കുഞ്ഞുമോൻ വീഡിയോയിലൂടെ പറഞ്ഞത്. കുറച്ചു നാളത്തെ വിശ്രമം ആവശ്യമാണ്. അതുകൊണ്ട് കുറച്ചു നാളത്തേയ്ക്ക് വേദികളിൽ കാണില്ലെന്നും മഹേഷ് വ്യക്തമാക്കി.

എല്ലാവരുടെയും സ്നേഹവും പിന്തുണയും എപ്പോഴും ഉണ്ടാകണമെന്നും താരം പറഞ്ഞു. അപകടത്തിൽ മുഖത്തും പല്ലുകൾക്കും ഗുരുതരമായി പരുക്കേറ്റ മഹേഷ് കുഞ്ഞുമോന് ഒമ്പത് മണിക്കൂർ നീണ്ട ശസ്ത്രക്രിയ ആയിരുന്നു നടത്തിയത്. പല്ലുകളുടെയും താടിയെല്ലുകളുടെയും ചികിത്സയാണ് നിലവിൽ നടക്കുന്നത്.

Also Read
ബലമായി ബൈക്കിൽ പിടിച്ചു കയറ്റി ഗോഡൗണിൽ കൊണ്ടു വന്ന് കെട്ടിയിട്ട് ബലാത്സംഗം ചെയ്തു, ബോധം വന്നപ്പോൾ യുവതി ഓടയിത് വിവസ്ത്രയായി, കിരണിന്റെ ക്രൂരതയുടെ കൂടിതൽ വിവരങ്ങൾ പുറത്ത്

Advertisement