Home Entertainment

കോടിക്കണക്കിന് നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തേക്ക് നോക്കും പോലെയാണ് മമ്മൂട്ടിയെ ഓരോ തവണ കാണുമ്പോഴും: നൈല ഉഷ

112

മലയാള സിനിമയുടെ ക്ലാസ്സിക് ഡയറക്ടർ സലിം അഹമ്മദിന്റെ സംവിധാനത്തിൽ 2013ൽ പ്രദർശനത്തിന് എത്തിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലുടെ മലയാള സിനിമയിലേക്കെത്തിയ താര സുന്ദരിയാണ് നടി നൈല ഉഷ.

പിന്നീട് മലയാളത്തിൽ നായികയായും അവതാരകയായുമെല്ലാം നൈല ഉഷ തിളങ്ങി. തിരുവനന്തപുരം സ്വദേശിനിയായ താരം ദുബായിയിൽ സഥിര താമസമായിരിക്കുകയാണ്. വിവാഹമൊക്കെ കഴിഞ്ഞ് ദുബായിയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുമ്പോഴാണ് നൈലയ്ക്ക് കുഞ്ഞനന്തന്റെ കടയിൽ അവസരം കിട്ടുന്നത്.

Advertisements

പിന്നീട് ഫയർമാൻ, പുണ്യാളൻ അഗർബത്തീസ്, ഗ്യാങ്സ്റ്റർ, ലൂസിഫർ, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ നൈല ഉഷ ശ്രദ്ധ നേടി. ഇപ്പോഴിതാ ഒരിക്കൽ കൂടി മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് നൈല ഉഷ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നൈല തന്റൈ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

Also Read
പൂർണിമയ്ക്കും കാവ്യാ മാധവനും പേളി മാണിക്കും പിന്നാലെ ദിയ കൃഷ്ണയും, സംഭവമറിഞ്ഞ് പിന്തുണയും ആശംസകളുമായി ആരാധകരും

മമ്മൂട്ടിയോടൊപ്പം ഉള്ള ഒരു ചിത്രവും പങ്കു വെച്ചു കൊണ്ടായിരുന്നു താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കോടിക്കണക്കിന് നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തേക്ക് നോക്കും പോലെയാണ് മമ്മൂട്ടിയെ ഓരോ തവണ കാണുമ്പോഴും നൈല ഉഷ പറയുന്നു. ആരെങ്കിലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ തനിക്ക് അവസരം ഉണ്ടാക്കി തരണമെന്നും നൈല കുറിപ്പിൽ പറയുന്നുണ്ട്.

നൈല ഉഷയുടെ വാക്കുകൾ ഇങ്ങനെ:

കോടിക്കണക്കിന് നക്ഷത്രങ്ങൾ നിറഞ്ഞുനിൽക്കുന്ന ആകാശത്തേക്ക് നോക്കുന്നത് ഒന്നാലോചിച്ചു നോക്കൂ. ആ വിസ്മയം നിറഞ്ഞ അനുഭവമാണ് ഓരോ തവണ അദ്ദേഹത്തെ കാണുമ്പോാഴും എനിക്ക് തോന്നാറുള്ളത്.
പിന്നെ, ആരെങ്കിലും അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ എന്നെ കാസ്റ്റ് ചെയ്യണം, പ്ലീസ് എന്നായിരുന്നു നൈല ഉഷ കുറിച്ചത്.

Also Read
എന്നെ കണ്ടാൽ കാവ്യചേച്ചിയെ പോലുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്, അതു കേൾക്കുമ്പോൾ ഒരു സന്തോഷമാണ്: തുറന്നു പറഞ്ഞ് അനു സിത്താര

മമ്മൂട്ടി നായകനായ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയായിരുന്നു നൈല ഉഷ മലയാള സിനിമയിലേക്ക് എത്തിയത്. അതിനുശേഷം ആഷിഖ് അബു സംവിധാനം ചെയ്ത ഗ്യാങ്സ്റ്ററിലും ദീപു കരുണാകരൻ സംവിധാനം ചെയ്ത ഫയർമാനിലും നൈല മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നു.

അതേസമയം നടിയുടെ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രത്തിനും പോസ്റ്റിനും നിറഞ്ഞ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിനോടകം തന്നെ അരാധകർ വൈറലാക്കി കഴിഞ്ഞി ഈ ചിത്രവും കുറിപ്പും.

Advertisement