എന്നാ ഞങ്ങൾക്കൊക്കെ ഒരു സദ്യ തരുന്നത് എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയുമായി മീരാ നന്ദൻ

111

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി ലാൽജോസ് ഒരുക്കിയ മുല്ല എന്ന സിനിമയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറിയ താരമാണ് മീര നന്ദൻ. വളരെ കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും അതിൽ നിന്നും പ്രേക്ഷകരുടെ ഇഷ്ടം മീര നന്ദൻ പിടിച്ചു പറ്റിയിരുന്നു.

മിനിസ്‌ക്രീൻ അവതാരകയായി കടന്നു വന്ന മീര സിനിമയിലേക്കെത്തുക ആയിരുന്നു. ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകൻ ലാൽജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. മുല്ലയ്ക്കു ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളിൽ അഭിനയിച്ചു.

Advertisements

Also Read
മീരയുടെ സീരിയൽ ഹിറ്റായതിൽ സന്തോഷം, എന്റെ വളർച്ചയിൽ മീരയ്ക്കും പങ്കുണ്ട്, വിവാഹ മോചനത്തിന് കാരണം തികച്ചും പേഴ്സണലാണ്: മീരാ വാസുദേവിന്റെ മുൻ ഭർത്താവ് ജോൺ കൊക്കൻ

മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്നു മീരാ നന്ദൻ. മികച്ച അഭിനേത്രിയെന്നത് പോലെ തന്നെ മികച്ചൊരു ഗായിക കൂടിയാണ് മീര. ഇപ്പോൾ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുന്ന മീര ആർജെ ആയി ജോലി ചെയ്തു വരികയാണ്.

ദുബായിൽ ആണ് മീര ആർജെ ആയി ജോലി ചെയ്യുന്നത്.2017ൽ പുറത്തിറങ്ങിയ ഗോൾഡ് കോയിൻ എന്ന ചിത്രത്തിലാണ് മീര അവസാനം അഭിനയിച്ചത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവയായ നടി തന്റെ ഗ്ലാമറസ് ഫോട്ടോകൾ അടക്കം ആരാധകർക്കായി പോസ്റ്റ് ചെയ്യാറുണ്ട്. സിനിമയിൽനിന്നും മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ ആരാധകരുമായി മീര ഷെയർ ചെയ്യാറുണ്ട്.

ഇപ്പോഴിതാ ഈ ഓണക്കാലത്ത് ഒരു ഓണചിത്രം പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം. ഓണം സദ്യ കഴിക്കുന്നതാണ് ചിത്രം. അതിനു മീര നൽകിയിരിക്കുന്ന ക്യാപ്ഷനാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. മീര എന്നാ ഞങ്ങൾക്കൊക്കെ ഒരു സദ്യ തരുന്നത് എന്ന് ചോദിക്കുന്നവർക്ക് ഡെഡിക്കേറ്റ് ചെയ്യുന്നത് എന്നാണ് മീര ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.

Also Read
കോടിക്കണക്കിന് നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തേക്ക് നോക്കും പോലെയാണ് മമ്മൂട്ടിയെ ഓരോ തവണ കാണുമ്പോഴും: നൈല ഉഷ

ആരാധകർക്ക് ഓണാശംസകൾ നൽകി ഓണസാരിയിൽ ഉള്ള ചിത്രങ്ങളും കൂട്ടുകാർക്കൊപ്പം ഓണം ആഘോഷിക്കുന്ന വീഡിയോയും മീരാ നന്ദൻ കഴിഞ്ഞ ദിവസങ്ങളിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
ഇതിനോടകം തന്നെ മീരാ നന്ദന്റെ ഓണ പോസ്റ്റുകൾ വൈറലായി മാറിയിട്ടുണ്ട്.

Advertisement