Home Entertainment

കുടുംബവിളക്കിലെ പ്രതീഷ് സീരിയൽ നടൻ നൂബിൻ ജോണി വിവാഹിതനായി; താരം ജോസഫൈനെ സ്വന്തമാക്കിയത് 9 വർഷത്തെ പ്രണയത്തിന് ഒടുവിൽ

695

ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെയാണ് ശ്രദ്ധേയനായ നടനാണ് നൂബിൻ ജോണി. ഈ സീരിയലിന്റെ തുടക്കം മുതൽ പ്രതീഷ് എന്ന നായക വേഷം നൂബിൻ ചെയ്ത് വരുന്നു. ഇതിനിടയിലാണ് താൻ പ്രണയത്തിൽ ആണെന്നും വിവാഹം കഴിക്കാൻ പോവുകയാണെന്നും നൂബിൻ വെളിപ്പെടുത്തിയത്.

ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയങ്കരനായ നൂബിൻ ജോണി വിവാഹിതൻ ആയിരിക്കുകയാണ്. ഡോക്ടറായ ജോസഫൈൻ ആണ് താരത്തിന്റെ വധു. വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിൽ നൂബിന്റെ നാട്ടിൽ വച്ചാണ് വിവാഹം നടത്തിയത്.

Advertisements

Also Read
കൂടെ ഉണ്ടാവും എന്ന് കരുതിയവർ മൈന്റ് പോലും ചെയ്തില്ല, നഷ്ടപ്പെട്ടത് എന്റെ നല്ല മുഹൂർത്തങ്ങൾ, എന്റെ സങ്കടം പറഞ്ഞാൽ മനസിലാവില്ല; ആലീസ് ക്രിസ്റ്റി പറയുന്നു

മുൻപ് വിവാഹത്തെ കുറിച്ച് നടൻ പറഞ്ഞപ്പോൾ മുതൽ ആരാധകരും ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു.വളരെ കാലം മുൻപേ ഇഷ്ടത്തിലായ നൂബിനും ജോസഫൈനും ഒൻപത് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്.

ഒടുവിൽ നൂബിൻ തന്റെ പ്രിയതമയുമായി ഒരുമിച്ച വിശേഷങ്ങളാണ് സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ജസ്റ്റ് മ്യാരീഡ് എന്ന് പറഞ്ഞ് വിവാഹത്തിന്റെ ചിത്രങ്ങൾ നടൻ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
ഓഫ് വൈറ്റ് ഗൗണിൽ അതീവ സുന്ദരിയായിട്ടാണ് ജോസഫൈൻ വിവാഹത്തിന് എത്തിയത്.

വേറിട്ട നിറത്തിൽ കോട്ടും സ്യൂട്ടുമാണ് നൂബിന്റെ വേഷം. ഇരുവരും കൈകൾ കോർത്ത് പള്ളിയിലേക്ക് നടന്ന് വരുന്നതിന്റെ ഫോട്ടോസാണ് ഷെയർ ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ റിസപ്ഷനിൽ നിന്നുള്ള ഫോട്ടോസും പങ്കുവെച്ചിരിക്കുകയാണ്. വിവാഹിതനായെന്ന നൂബിന്റെ പോസ്റ്റിന് താഴെ ആശംസകൾ അറിയിച്ച് സുഹൃത്തുക്കളും ആരാധകരുമൊക്കെ എത്തുന്നുന്നുണ്ട്.

കുടുംബവിളക്കിൽ നൂബിനൊപ്പം അഭിനയിച്ചിരുന്ന നടിമാരായ അമൃത നായർ, ആതിര മാധവ്, രേഷ്മ നായർ, തുടങ്ങിയ നടിമാരും നവദമ്ബതിമാർക്കുള്ള ആശംസ അറിയിച്ചിരിക്കുകയാണ്. എന്നാൽ ഇവരൊക്കെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നോ എന്നത് സംബന്ധിച്ച് വിവരമില്ല.

അതേ സമയം താരങ്ങളുടെ പ്രണയകഥ അടുത്തിടെ പുറത്ത് വന്നിരുന്നു. സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് നൂബിനും ജോസഫൈനും കണ്ടുമുട്ടുന്നത്. വൈകാതെ പ്രണയത്തിലായ താരങ്ങൾ ഒൻപത് വർഷം ഇത് മുന്നോട്ട് കൊണ്ട് പോയി. നൂബിൻ പല കോഴ്സുകൾ പഠിക്കാൻ പോയെങ്കിലും ഒടുവിൽ അഭിനയത്തിലേക്ക് എത്തി.

Also Read
ഒരു ഫോട്ടോ എടുത്തപ്പോൾ സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ല ദേവിക നമ്പ്യാർ എന്റെ ഭാര്യയായി മാറുമെന്ന്, വിവാഹനിശ്ചയത്തിന് ശേഷം വേണമെങ്കിൽ പിന്മാറാമെന്ന് വരെ പറഞ്ഞു; വിജയ് മാധവ്

ജോസഫൈൻ ഡോക്ടറായതിന് ശേഷം ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം കഴിക്കാൻ തീരുമാനിക്കുക ആയിരുന്നു. വിവാഹ നിശ്ചയത്തിനോട് അനുബന്ധിച്ചാണ് പ്രിയതമയുടെ ചിത്രം നൂബിൻ പുറത്ത് വിടുന്നത്. അതുവരെ എല്ലാവർക്കും മുന്നിൽ സർപ്രൈസാക്കി വച്ചിരിക്കുകയായിരുന്നു.

Advertisement