Home Entertainment Celebrities

സ്വാസികയെ ഉമ്മവെക്കാൻ എനിക്ക് പേടിയായിരുന്നു, പെൺകുട്ടിയായ എനിക്ക് കുഴപ്പമില്ലല്ലോ പിന്നെന്താണ് ഷാനുവിന് പ്രശ്‌നം എന്നാണ് സ്വാസിക ചോദിച്ചത്: ഷാനവാസ് ഷാനു പറയുന്നു

878

സീരിയൽ ആരാധകരാ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഷാനും എന്ന് ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്ന ഷാനവാസ് ഷാനു. കുങ്കുമപ്പൂവിലെ രുദ്രനായും, സീതയിലെ ഇന്ദ്രനായും ഒക്കെ എത്തിയാണ് ഷാനവാസ് കുടുംബ പ്രേക്ഷകരുടെ മനംകവർന്നത്.

അതേ സമയം സീതയിലെ ഇന്ദ്രനെ പ്രേക്ഷകർ നെഞ്ചോടു ചേർത്തുവച്ച സമയത്ത് ആയിരുന്നു പെട്ടെന്ന് സീത പരമ്പരയിൽ നിന്നും ഷാനവാസ് അപ്രത്യക്ഷൻ ആകുന്നത്. എന്നാൽ ഈ പരമ്പരയിലെ ഷാനവാസിന്റേയും സ്വാസികയുടേയും ജോഡി വൻഹിറ്റായി മാറിയിരുന്നു.

Advertisements

Also Read
കൂടെ അഭിനയിച്ചവരിൽ ഏറ്റവും ഇഷ്ടമുള്ള നടിയാര്: തുറന്നു പറഞ്ഞ് പൃഥ്വിരാജ്, വൈറൽ

ഇന്നും ഈ ജോഡിയ്ക്ക് വലിയ സ്വീകാര്യത ആണുള്ളത്. അതേ സമയം പരമ്പരയിൽ സ്വാസികയും ഒത്തുള്ള ചുംബന രംഗം ചെയ്യാൻ തനിക്ക് മടിയായിരുന്നു എന്നാണ് ഷാനവാസ് ഷാനു പറയുന്നത്. മലപ്പുറത്തെ വളരെ ഓർത്തഡോക്‌സ് ആയ മുസ്ലിം കുടുംബത്തിൽ ജനിച്ച എനിക്ക് അഭിനയം ആണെങ്കിൽകൂടിയും പല രംഗങ്ങളോടും മാനസികമായ വിയോജിപ്പ് തോന്നിയിരുന്നു.

പ്രേക്ഷകർ സീതയിലെ റൊമാൻസിനെ നെഞ്ചിലേറ്റിയപ്പോഴും ഞാൻ എന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇതൊന്നും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. ഇതിന്റെ പേരിൽ താനും നായിക സാസ്വികയുമായി വഴക്കുണ്ടായിട്ടുണ്ട്. ഒരു പെൺകുട്ടിയായ എനിക്ക് കുഴപ്പമില്ലല്ലോ പിന്നെന്താണ് ഷാനുവിന് പ്രശ്‌നം എന്നായിരുന്നു സ്വാസിക ചോദിച്ചിരുന്നത്.

റൊമാന്റിക് സീനുകൾ ഒന്നും ചെയ്യാനുള്ള മാനസികാവസ്ഥ എനിക്ക് ഉണ്ടായിരുന്നില്ല. ഞാൻ വളരെ ഗൗരവക്കാരനായ കഥാപാത്രങ്ങൾ മാത്രം ചെയ്യാനാണ് അന്ന് ആഗ്രഹിച്ചതെന്നാണ് താരം പറയുന്നത്. അതേ സമയം സീ കേരളയിലെ മിസിസ് ഹിറ്റ്ലറിൽ നിന്നും ഷാനവാസ് പിൻ മാറിയിരുന്നു.

സീതയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയായിരുന്നു ഷാനവാസ് മിസിസ് ഹിറ്റ്ലറിൽ നിന്നും പിന്മാറുന്നത്. ഇതേക്കുറിച്ച് സംവിധായകനായുമായി സംസാരിച്ചിരുന്നു. അദ്ദേഹം ആദ്യം പറഞ്ഞത് ഹിറ്റ്‌ലറുടെ ഷൂട്ടിന് ഒരു മാസത്തിൽ 20 ദിവസങ്ങളാണ് നമുക്ക് ആവശ്യമായത് ഇത് കഴിഞ്ഞുള്ള 10 ദിവസത്തിൽ ഷാനുവിന് ചെയ്യാൻ പറ്റുമെങ്കിൽ ഉറപ്പായും ചെയ്‌തോളൂ എന്നായിരുന്നു എന്നാണ് താരം പറയുന്നത്.

Also Read
നല്ല പയ്യനാണ് ദിലീപ്, ഒരു മകനായും പേരക്കുട്ടിയായുമെല്ലാമാണ് ദിലീപിനെ കാണുന്നത്, ഇപ്പോഴത്തെ വാർത്തകൾ ഒന്നു ഞാൻ വിശ്വസിക്കില്ല, അതൊരു വിധിയാണ്, വിധി ആരേയും വിടില്ല: സുബ്ബലക്ഷ്മി

Advertisement