Home Entertainment

നിവിൻ പോളി പിൻമാറിയത് ഒന്നര വർഷത്തിനു ശേഷം, ഇപ്പോൾ ദിലീപിന്റെയും വിവരമില്ല: തന്റെ പ്രണയചിത്രം മുടങ്ങിയതിനെ കുറിച്ച് മേജർ രവി

33

സംവിധായകനായും നടനായും ശ്രദ്ധനേടിയ മേജർ രവി പട്ടാള പശ്ചാത്തലത്തിൽ ഒരു പ്രണയ ചിത്രം പ്രഖ്യാപിച്ചിരുന്നു. മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളിയും സൂപ്പർ സംവിധായകൻ മേജർ രവിയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്ന വാർത്തകളായിരുനനു പുറത്തെത്തിയത്.

പ്രണയ ചിത്രമായിരിക്കും ഇതെന്നും വാർത്തകൾ എത്തിയിരുന്നു. എന്നാൽ ആ ചിത്രത്തിൽ നിന്ന് നിവിൻ പോളി പിന്മാറിയെന്ന് വെളിപ്പെടുത്തുകയാണ് മേജർ രവി. ക്ലൈമാക്സിൽ ഹീറോയിസം ഹൈലൈറ്റ് ചെയ്യുന്നില്ലാ എന്നതാകാം കാരണമെന്നും ഒന്നര വർഷത്തിനു ശേഷമാണ് ചിത്രത്തിൽ നിന്ന് നിവിൻ പിൻമാറിയതെന്നും മേജർ രവി പറയുന്നു.

Advertisements

തുടർച്ചയായി പട്ടാള ചിത്രങ്ങൾ ഒരുക്കിയ മേജർ രവിയുടെ പ്രണയചിത്രത്തിനായി ആരാധകരും കാത്തിരിക്കുകയായിരുന്നു.ഇപ്പോൾ ആ ചിത്രത്തിന് സംഭവിച്ചത് എന്തെന്ന് വെളിപ്പെടുത്തുകയാണ് മേജർ രവി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രണയചിത്രത്തിന്റെ പ്രഖ്യാപനം നടന്നിട്ട് നാളുകളേറെയായി.നിവിൻ പോളി ചെയ്യേണ്ടതായിരുന്നു ആ ചിത്രം. ഒന്നര വർഷത്തിന് ശേഷമാണ് നിവിൻ ആ ചിത്രത്തിൽ നിന്നും മാറിയത്. ഹീറോയിസം ഹൈലൈറ്റ് ചെയ്യുന്ന തരത്തിലുള്ള ക്ലൈമാക്സല്ല സിനിമയുടേത്.

ബെന്നിയും (ബെന്നി പി നായരമ്പലം) ഞാനും കൂടിയാണ് തിരക്കഥ പൂർത്തിയാക്കിയത്. പഞ്ചാബിൽ നടക്കുന്നൊരു പ്രണയകഥയാണ് ദിലീപിനേയും ഈ ചിത്രത്തിനായി സമീപിച്ചിരുന്നു.ഇപ്പോൾ ദിലീപിന്റെയും വിവരമില്ല. ഈ കഥയിൽ തനിക്ക് ആത്മവിശ്വാസമുണ്ട്. ആവശ്യപ്പെടുന്ന പ്രതിഫലം നൽകാനും തയ്യാറാണ്. ഏത് താരത്തെ വെച്ചും ഈ ചിത്രം ചെയ്യാനാവും. ഇതിനിടയിലായിരുന്നു മറ്റൊരു ആശയം മനസ്സിലേക്ക് വന്നതെന്നും അദ്ദേഹം വ്യകാതമാക്കി

Advertisement