ലെച്ചുവിനെ പിന്നാലെ പൂജയേയും ഉപ്പുംമുളകിൽ നിന്നും കാണാനില്ല, ആകാംഷയിൽ ആരാധകർ, എട്ടിന്റെ പണി കിട്ടിയെന്ന് വെളിപ്പെടുത്തി അശ്വതി

74

ഫ്‌ളവേഴ്‌സ് ചാനലിലൂടെ കഴിഞ്ഞ അഞ്ചുവർഷക്കാലമായി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറുകയായിരുന്നു ഉപ്പും മുളകും. ഉപ്പും മുളകിനെയും അതിലെ താരങ്ങളെയും വർണ്ണിച്ചെഴുതാൻ ഒരു പക്ഷെ വാക്കുകൾ മതിയാകില്ല. ചിരിച്ചും ചിരിപ്പിച്ചും ഉപ്പും മുളകും അതിന്റെ ജൈത്രയാത്ര ഇപ്പോഴും തുടരുകയാണ്.

തുടർച്ചയായി തങ്ങളുടെ പ്രിയ താരങ്ങളെ കാണാൻ കഴിഞ്ഞില്ലെങ്കിൽ അത് പരാതിയായി ചാനലിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോൾ പ്രേക്ഷകർക്ക് അറിയേണ്ടത് പൂജ ജയറാം ആയെത്തുന്ന അശ്വതി എവിടെ എന്നാണ്.

Advertisements

പൂജയെ കാണാതായതോടെ വിമർശിച്ചവരും സങ്കടത്തിലായി. അതോടെ പൂജ എവിടെ, തിരികെ വരില്ലേ?പൂജയെ പുറത്താക്കിയോ തുടങ്ങിയ ചോദ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി ഉയരുന്നത്.

അതിനുള്ള മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ അശ്വതി. സമയത്തിന് നൽകിയ അഭിമുഖത്തിലാണ് അശ്വതി മറുപടി നൽകിയത്. ഉടൻ ഉപ്പും മുളകിലേക്കും താൻ തിരികെ എത്തുമെന്ന് അശ്വതി നായർ വ്യക്തമാക്കി. ഒരു ചെറിയ ബ്രേക്ക് എടുത്തു എന്ന് മാത്രമേ ഉള്ളൂ. കഴിഞ്ഞ ദിവസം മുതൽ ഷൂട്ടിങ്ങിലേക്ക് തിരികെ എത്തി.

ഇനി വരാൻ ഇരിക്കുന്ന എപ്പിസോഡിൽ ഉണ്ടാകും എന്ന ഉറപ്പും അശ്വതി നൽകി. സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വി ജെയുമാണ് അശ്വതി നായർ. ഇൻസ്റ്റാഗ്രാമിൽ ഒരുലക്ഷത്തിൽ അധികം ഫോളോവേഴ്സുള്ള അശ്വതി ഒരു കലാകാരി കൂടിയാണ്. ലച്ചു പിന്മാറിയ ശേഷം ആണ് പൂജ ജയറാം എന്ന കഥാപാത്രമായി ഉപ്പും മുളകിലേക്കും അശ്വതി എത്തിയത്.

പാറമട വീട്ടിലേക്ക് ഒരു ദിവസം കടന്നുവന്ന പാവാടക്കാരി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ആണ് കയറിക്കൂടിയത്. മിക്ക എപ്പിസോഡുകളിലും പൂജയും സ്ഥിരസാന്നിധ്യം ആയിരുന്നു.
നൃത്തവും സൈക്ലിങ്ങുമാണ് പൂജയുടെ ഹോബി.

പരമ്പരയിലെ ഡയലോഗുകളൊക്കെ കാണാപ്പാഠം പഠിച്ചാണ് പറയുന്നത്.ഉപ്പും മുളകിലെ മുടിയനെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടാണ് പൂജ പാറമട വീട്ടിലേയ്ക്ക് എത്തുന്നത്.രൂപവും ഭാവവും,വ്യത്യസ്തത നിറഞ്ഞ അഭിനയവും ആണ് ഒറ്റ കഥാപാത്രം കൊണ്ടുതന്നെ അശ്വതിയെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചത്.

ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ടാണ് കേരളക്കരയെ മുഴുവനും തന്നിലേക്ക് എത്തിക്കാൻ അശ്വതി എന്ന നടിക്ക് സാധിച്ചത്.വര്ഷങ്ങളായി നൃത്തം അഭ്യസിക്കുന്ന അശ്വതി കോളേജ് കാലഘട്ടത്തിൽ മുതൽ കലയുടെ ലോകത്തു തന്നെയുണ്ട് സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വീഡിയോ ജോക്കി കൂടിയായ അശ്വതി വിവാഹിതയാണ്.

അതേസമയം അശ്വതിക്ക് കിട്ടിയ ഏട്ടിന്റെ പണി വീഡിയോ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറലായി മാറിയിരുന്നു. സിനിമാ താരങ്ങൾക്കെല്ലാം മുൻപ് പ്രാങ്ക് നൽകിയ അനൂപ് പന്തളമാണ് അശ്വതി നായർക്കും ഏട്ടിന്റെ പണി കൊടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം അശ്വതി തന്നെ ഇൻസ്റ്റഗ്രാമിലൂടെ തനിക്ക് ഏട്ടിന്റെ പണി കിട്ടിയ കാര്യം അറിയിച്ചിരുന്നു.
അപ്പച്ചാ മരിക്കരുത് പ്ലീസ് എന്ന ക്യാപ്ഷനിൽ ഒരു ഫോട്ടോയാണ് ഇൻസ്റ്റഗ്രാമിൽ അശ്വതി നായർ പോസ്റ്റ് ചെയ്തത്. അങ്ങനെ അനൂപേട്ടൻ എനിക്കും ഒരു ഏട്ടിന്റെ പണി തന്നു എന്നും നടി കുറിച്ചു. പ്രാങ്ക് കോൾ ഒകെ നേരത്തെയും കണ്ടിട്ടുണ്ട്.

പക്ഷേ ഇത്രക്കും പ്രതീക്ഷിച്ചില്ല. ഇത് കൂടുതലാണ്. നമിച്ചു എന്നെ പ്രാങ്ക് ചെയ്യാൻ സപ്പോർട്ട് ചെയ്തു കൂടെ നിന്ന എന്റെ രണ്ട് ഫ്രണ്ട്സ് വീഡിയോ ഷൂട്ട് ചെയ്ത അമീൻ, എല്ലാത്തിനും കൂടെ നിന്ന സുഹൃത്തുക്കൾ വെൽഡൺ ഗയ്സ് എന്നാണ് വീഡിയോ പങ്കുവെച്ച് അശ്വതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

അശ്വതിയുടെ സുഹൃത്തും നടിയുമായ ഹെന്ന ബെല്ലയാണ് അനൂപ് പന്തളം വഴി രസകരമായ പ്രാങ്ക് കൂട്ടുകാരിക്ക് നൽകിയത്. വീഡിയോയിൽ ജീവിതം അവസാനിപ്പിക്കുകയാണ് എന്ന് പറയുന്ന ഒരു അപ്പച്ചൻ നമ്പർ മാറിവിളിക്കുന്നതാണ് കാണിക്കുന്നത്.

ആദ്യം റോങ് നമ്പർ എന്ന് പറഞ്ഞു അശ്വതി കോൾ കട്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഹെന്ന തന്ത്രപരമായി അശ്വതിയെകൊണ്ട് ഫോണിൽ സംസാരിപ്പിക്കുകയാണ്. കുടുംബാംഗങ്ങൾ ഒരുമിച്ച് ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്നും മോളും ഞങ്ങൾക്കൊപ്പം എല്ലാം അവസാനിപ്പിക്കണമെന്നും ആണ് അശ്വതി ഫോൺ എടുത്ത ശേഷം അപ്പച്ചൻ പറയുന്നത്.

തുടർന്ന് അശ്വതിക്ക് ടെൻഷൻ കൂടുകയും ആള് മാറി വിളിച്ചതാണെന്ന് മനസിലായെങ്കിലും ജീവിതം അവസാനിപ്പിക്കുന്ന ആളുടെ ഫോൺ കട്ട് ചെയ്യാൻ നടിക്ക് കഴിയുന്നുമില്ല. തുടർന്ന് അശ്വതിയോട് അവസാനം പ്രാങ്ക് ആണിതെന്ന് അനൂപ് പറയുകയായിരുന്നു. തുടർന്ന് പ്രാങ്കാണെന്ന് അറിഞ്ഞ ശേഷം ചമ്മിയ മുഖത്തോടെ ഇരിക്കുന്ന അശ്വതിയെയും വീഡിയോയിൽ കാണാം.

പിന്നാലെ തന്നെ പറ്റിക്കുന്നതിന് കൂട്ടുനിന്ന കൂട്ടൂകാരിയുടെ പുറകെ ഓടി അടിക്കുന്ന പൂജയെയും വീഡിയോയിൽ കാണിക്കുന്നു. അനൂപിനെ പൂജയ്ക്ക് മുൻപെ അറിയാമായിരുന്നു. എന്നാൽ ഇത്തരത്തിലൊരു കോൾ താരം പ്രതീക്ഷിച്ചില്ല.

Advertisement