ബിഗിലിന്റെ ആദ്യ ദിന ഇടിവെട്ട് കളക്ഷൻ റിപ്പോർട്ട് പുറത്ത്: കേരളത്തിൽ വിജയ് തരംഗം

27

ലോകം മുഴുവൻ ഇന്നലെ റിലീസ് ആയ ദളപതി വിജയ് ചിത്രം ബിഗിൽ വമ്പൻ പ്രതികരണം നേടി മുന്നേറുകയാണ്. വിജയ്യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുന്ന ഈ ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്.

കേരളത്തിൽ ആദ്യ ദിനം ഏകദേശം 1400 ഓളം ഷോകൾ കളിച്ച ഈ ചിത്രത്തിന് ലഭിച്ച കളക്ഷൻ നാല് കോടി എൺപതു ലക്ഷം രൂപയോളം ആണ്. മൂന്നൂറിന് മുകളിൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ഈ ചിത്രം ആദ്യ ദിനം മുന്നൂറോളം ഫാൻസ് ഷോകളും നൂറ്റിയന്പതോളം എക്‌സ്ട്രാ ഷോകളും കളിച്ചു. വമ്പൻ തരംഗമാണ് ബിഗിൽ ഇപ്പോൾ കേരളത്തിൽ ഉണ്ടാക്കിയിരിക്കുന്നത്.

Advertisements

ലിമിറ്റഡ് സ്‌ക്രീൻസ് റിലീസ് വെച്ചിട്ടു പോലും കേരളത്തിലെ ടോപ് 10 ആദ്യ ദിന കളക്ഷൻ നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ ആറാം സ്ഥാനത്തു ഇടം പിടിക്കാൻ ബിഗിലിനു കഴിഞ്ഞു. ഈ ലിസ്റ്റിൽ അഞ്ചു ചിത്രങ്ങൾ ഉള്ള കംപ്ലീറ്റ് ആക്ടർ മോഹൻലാൽ കഴിഞ്ഞാൽ മൂന്നു ചിത്രങ്ങളുമായി വിജയ് ആണ് മുന്നിട്ടു നിൽക്കുന്നത് എന്നത് ഈ നടന് കേരളത്തിൽ ഉള്ള ജനപ്രീതി വ്യക്തമാക്കി തരുന്നു.

സർക്കാർ, മെർസൽ എന്നീ ചിത്രങ്ങൾ ആണ് ബിഗിൽ കൂടാതെ വിജയ്‌യുടെതായി ഈ ലിസ്റ്റിൽ ഉള്ളത്. ആറ്റ്‌ലി സംവിധാനം ചെയ്ത ബിഗിൽ ആക്ഷനും പ്രണയവും ഫുട്‌ബോൾ ആവേശവും നൽകുന്നതിനൊപ്പം തന്നെ സ്ത്രീ ശാക്തീകരണം പോലെയുള്ള പ്രസക്തമായ വിഷയങ്ങളും സംസാരിക്കുന്ന ചിത്രമാണ്.

കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവർ ചേർന്ന് എ ജി എസ് എന്റർടൈൻമെൻറ്‌സിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് എന്നിവർ ചേർന്ന് മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ആണ്.

Advertisement