വയസ്സ് 23 ആയിട്ടേ ഉള്ളൂ, ഇപ്പോഴേ ഭാര്യ റോൾ ചെയ്താൽ എന്റെ പ്രായത്തിന് ചേരുന്ന റോള് കിട്ടാതിരിക്കുമോ എന്ന് ഭയന്നു: തുറന്ന് പറഞ്ഞ് ഗ്രേസ് ആന്റണി

354

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. കൈ നിറയെ ചിത്രങ്ങളുമായി നടി തിരക്കിലാണ് മലയാളികളുടെ പ്രിയപ്പെട്ട ഈ നടി ഇപ്പോൾ. ഗ്രേസ് ആന്റണി നായിയകയായ ഏറ്റവും പുതിയ ചിത്രമായ ഹലാൽ ലവ് സേറ്റി ഇപ്പോൾ ഒടിടി റിലീസായി എത്തിയിരുന്നു.

സിംപ്ലി സൗമ്യ എന്ന ചിത്രമാണ് ഇനി നടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അനാവശ്യമായി ഒച്ചയെടുത്ത ഭർത്താവിനെ ഒറ്റയടിക്ക് വായടപ്പിച്ച പുതിയ കാലത്തിലെ പെണ്ണാണ് കുമ്പളങ്ങിയിലെ സിമി. കുമ്പളങ്ങിയിലെ സിമിക്ക് ശേഷം ഭർത്താവുമായി വീണ്ടുമൊരു യുദ്ധത്തിന് ഇറങ്ങേണ്ടി വരുന്ന കഥാപാത്രമായിരുന്നു ഹലാൽ ലവ് സ്റ്റോറിയിലെ സുഹറ.

Advertisements

സിമിയ്ക്ക് പിന്നാലെ സുഹറയെയും അതി ഗംഭീരമാക്കിയിരിക്കുകയാണ് ഗ്രേസ് ആന്റണി. സുഹറയുടെ ഭാഷയുടെ രീതികളുമൊക്കെ പഠിക്കുകന്നത് വല്യ ബുദ്ധിമുട്ടായിരുന്നുവെന്നാണ് ഗ്രേസ് പറയുന്നത്. ഒരു മാസം ഞാനവരെ എന്നെ കൊണ്ടാകുന്ന തരത്തിൽ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു.

അവര് തട്ടം ഇടുന്നത്, അള്ളാ എന്ന് ഉച്ചരിക്കുന്നമൊക്കെ എങ്ങനെയാണെന്ന് ശ്രദ്ധിച്ചു. പക്ഷേ, ഒബ്‌സർവ് ചെയ്തപ്പൊ ഏറ്റവും കൂടുതൽ ശ്രദധയിൽപ്പെട്ടത് നമ്മളെവരെ ശ്രദ്ധിക്കുമ്പോൾ അവർ എത്രമാത്രം കോൺഷ്യസാകുന്നു എന്നാണെന്നും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗ്രേസ് പറയുന്നു.

കരയുവാണെങ്കിൽ കരഞ്ഞും, ചിരിക്കുവാണെങ്കിൽ ചിരിച്ചും അഭിനയിക്കാനാണ് എനിക്കിഷ്ടം. 23 വയസ്സേ ഉള്ളൂ, ഇപ്പോഴേ ഭാര്യ റോൾ ചെയ്താൽ എന്റെ പ്രായത്തിന് ചേരുന്ന റോള് കിട്ടാതിരിക്കുമോ എന്നൊക്കെ അദ്യം ആലോചിച്ചു.

പക്ഷേ, ക്യാരക്ടർ ചെയ്തു തുടങ്ങി, ആ കഥാപാത്രത്തിന് എത്രമാത്രം പെർഫോം ചെയ്യാനുള്ള സ്‌പേസുണ്ടെന്ന് മനസിലാക്കുമ്പോൾ ഈ പേടിയെല്ലാം പോകും. അതുകൊണ്ട് ഇനിയാണെങ്കിലും ഇത്തരം നല്ല റോളുകൾ വന്നാൽ ചെയ്യാൻ തന്നെയാണ് തീരുമാനമെന്നും ഗ്രേസ് പറയുന്നു.

സിനിമയിലഭിനയിക്കാൻ വേണ്ടി ഡാൻസ് പഠിക്കാൻ പോയതാണ്. അങ്ങനെ ബിഎ ഭരതനാട്യം ചെയ്തു. ടീച്ചറായി ജോലി ചെയ്യുന്ന സമയത്ത് സിനിമ വന്നുവിളിച്ചു ചാടിയിറങ്ങിയതെന്നും ഗ്രേസ് വെളിപ്പെടുത്തുന്നു.

Advertisement