ഞാൻ ഉൾപ്പെടെ ഉള്ള ആളുകളുടെ നിലനിൽപിന് കോട്ടം വരാത്ത രീതിയിൽ മുന്നോട്ട് പോവുക: കടുവ സിനിമയുടെ പേരിൽ താനും പൃഥ്വിരാജുമായുള്ള വിവാദങ്ങളിൽ പൃഥികരിച്ച് സുരേഷ് ഗോപി

122

കടുവ എന്ന ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപി രംഗത്ത്. സുരേഷ് ഗോപിയുടെ 250ാം ചിത്രം എന്ന നിലയിൽ പ്രഖ്യാപിക്കപ്പെട്ട ഒന്നായിരുന്നു കടുവകുന്നേൽ കുറുവച്ചൻ എന്ന ചിത്രം.

മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രത്തിന് ഇപ്പോൾ കോടതിയുടെ വിലക്ക് ലഭിച്ചിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുവാനിരിക്കുന്ന കടുവ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് സുരേഷ് ഗോപിയുടെ ചിത്രത്തിനെതിരെ കോടതിയിൽ പരാതി നൽകിയത്.

Advertisements

എസ്ജി 250 എന്ന പേരിൽ സുരേഷ് ഗോപി കടുവാക്കുന്നേൽ കുറുവച്ചൻ എന്ന നായകനായി ഈ വർഷം മേയിലാണ് ടോമിച്ചൻ മുളകുപ്പാടം സിനിമ പ്രഖ്യാപിച്ചത്. പൃഥ്വിരാജ് ഒഴികെ മോഹൻലാലും മമ്മൂട്ടിയും അടക്കം 100 താരങ്ങളാണ് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിക്കുന്നത്.

തന്റെ 250 ആ ചിത്രത്തിന്റെ പ്രഖ്യാപനം വൈകിട്ട് ഉണ്ടാകുമെന്ന് താരം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെയും സോഷ്യൽ മീഡിയ പേജിലൂടെയായിരിക്കും ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുക എന്നതായിരുന്നു അറിയിപ്പ്. പൃഥ്വിരാജ് ഒഴികെ മറ്റുതാരങ്ങളുടെയെല്ലാം ഫോട്ടോ അടങ്ങിയ പോസ്റ്ററാണ് സുരേഷ് ഗോപി പുറത്തുവിട്ടത്. എന്നാൽ ഇത് വിവാദമാവുകയായിരുന്നു.

കടുവമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പൃഥ്വിയും സുരേഷ് ഗോപിയും തെറ്റിയെന്നും, ഇതാണ് പോസ്റ്ററിൽ പൃഥ്വിരാജിനെ ഉൾപ്പെടുത്താത്തത് എന്ന തരത്തിൽ കമന്റുകൾ ഉയർന്നു. തുടർന്നാണ് സംഭവത്തിൽ വ്യക്തത വരുത്തികൊണ്ടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം. എസ് ജി 250 ടൈറ്റിൽ അനൗൺസ്‌മെന്റ് ബാനറിന്റെ കമന്റ് ബോക്സിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

‘ഇത് ഒരു ഫാൻ ഫൈറ്റ് ആവരുതേ എന്നു എല്ലാവരോടും അഭ്യർത്ഥിക്കുന്നു. മലയാളികളുടെ പ്രിയ നടൻ തന്നെ ആണ് പ്രിഥ്വി. ഇപ്പോൾ നമ്മൾ ചെയ്യേണ്ടത് സിനിമ എന്ന മാധ്യമം കൊണ്ട് ഉപജീവനം നടത്തുന്ന ഞാൻ ഉൾപ്പെടെ ഉള്ള ആളുകളുടെ നിലനിൽപിന് കോട്ടം വരാത്ത രീതിയിൽ മുന്നോട്ട് പോവുക എന്നതാണ്.

രണ്ട് സിനിമയും നടകട്ടെ. രണ്ടിനും വേറിട്ട തിരക്കഥ ആണ് ഉള്ളത്. രണ്ടും മികച്ച സിനിമ സൃഷ്ടി ആകും എന്ന ശുഭ പ്രതീക്ഷയോടെ. എന്റെ സിനിമയും പ്രിഥ്വിയുടെ സിനിമയും സ്വീകരിക്കും എന്നു വിശ്വസിച്ച് കൊണ്ട് ഒരു മത്സര ബുദ്ധിയോടെ ഒരു ഫാൻ വാർ ആകരുത് എന്ന് അപേക്ഷിക്കുന്നു. സോ കൈൻഡിലി റിഫ്രൈൻ ഫ്രം സച്ച് ഗോസ്സിപ്പ്‌സ് എന്നാണ് സുരേഷ് ഗോപി കുറിച്ചത്.

Advertisement