നാട്ടിൽ ചിലർ എന്റെ ഫ്‌ളക്‌സ് വെച്ചു എന്നാൽ മണിക്കൂറുകൾക്ക് ഉള്ളിൽ മറ്റു ചിലർ ചെയ്തത് ഇങ്ങനെ: അമ്പരിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗ്രേസ് ആന്റണി

600

മലയാളത്തിലെ ഹിറ്റ് മേക്കർമാരിൽ ഒരാളായ ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തി വളരെ പെട്ടെന്ന് തന്ന മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടാൻ ഗ്രേസിന് കഴിഞ്ഞിരുന്നു.

ഹാപ്പി വെഡ്ഡിംഗിൽ ചെറിയ കഥാപാത്രത്തിൽ ആയിരുന്നു ഗ്രേസ് എത്തിയത്. പിന്നിട് നല്ല അവസരങ്ങൾ നടി തേടി എത്തുക ആയിരുന്നു. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയാണ് ഗ്രേസിന്റെ കരിയർ തന്നെ മാറ്റുന്നത്. ഫഹദ് ഫാസിലിന്റെ ഭാര്യാ കഥാപാത്രത്തെ ആണ് ഗ്രേസ് ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.

Advertisements

അതുവരെ കണ്ട നടിയെ ആയിരുന്നില്ല കുമ്പളങ്ങിയിൽ കണ്ടത്. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നാണ് ഗ്രേസ് സിനിമയിൽ എത്തുന്നത്. ഹാപ്പി വെഡ്ഡിങിന് പിന്നാലെ കുമ്പളങ്ങി നൈറ്റ്സ്, തമാശ, ഹലാൽ ലവ് സ്റ്റോറി, കനകം കാമിനി കലഹം റോഷാക്ക് എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളിൽ ഇതിനോടകം താരം അഭിനയിച്ച് കഴിഞ്ഞു.

Also Read
തന്റെ കാലിൽ വീണ് ആ മനുഷ്യൻ മരിച്ചപ്പോൾ മോഹൻലാൽ അന്ന് ഒരു പിഞ്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു, മോഹൻലാൽ ആകെ കരഞ്ഞതും ആ മരണത്തിനു മുമ്പിൽ മാത്രം

സിനിമയിൽ അഭിനയിച്ച് തുടങ്ങിയ സമയത്ത് താൻ നേരിട്ട ചില കയ്‌പ്പേറിയ അനുഭവങ്ങൾ തുറന്നു പറയുകയാണ് ഗ്രേസ് ആന്റണി. അക്കാലത്ത് തന്റെ ചുറ്റുമുള്ളവർ നിരുത്സാഹ പെടുത്തുന്ന തരത്തിൽ പെരുമാറിയതിനെ കുറിച്ചാണ് നടിയുടെ തുറന്നു പറച്ചിൽ.

സിനിമയിൽ അഭിനയിച്ച ശേഷം നാട്ടിൽ തന്റെ ഫ്ളക്സ് വെച്ചപ്പോൾ ചിലർ അത് ബ്ലേ ഡു കൊണ്ട് കീ റി ക്ക ളഞ്ഞു എന്നും ഗ്രേസ് ആന്റണി പറയുന്നു. ഒരു അഭിമുഖത്തിൽ ആണ് നടിയടെ വെളിപ്പെടുത്തൽ. ഇവള് സിനിമേലാ, ഉം കിട്ടും കിട്ടും. രണ്ടുമൂന്ന് സിനിമ. അതിൽ കൂടുതലൊന്നും ഉണ്ടാകാൻ പോകുന്നില്ല എന്നായിരുന്നു ചില ആളുകൾ എന്റടുത്ത് പറഞ്ഞിരുന്നത്.

എന്റെ സിനിമകൾ കണ്ട് എന്നെ ഇഷ്ടപ്പെട്ട ഒന്നുരണ്ടാളുകൾ നാട്ടിൽ എന്റെ ചെറിയ ഫ്ളക്സൊക്കെ വെച്ചു. കുറച്ച് മണിക്കൂറുകൾക്ക് അകം തന്നെ അത് ആരോ ബ്ലേ ഡ് കൊണ്ട് കീ റി വെച്ചിട്ടുണ്ട്. നിന്റെ ഫോട്ടോ അവിടെ കീറി ഇട്ടിട്ടുണ്ട്, എന്ന് പിറ്റേ ദിവസം എന്റെ പപ്പ വന്ന് പറഞ്ഞു.

Also Read
അതീവ ഹോട്ട് ലുക്കിൽ അപർണ ബാലമുരളി, ഇനി ഗ്ലാമറസ് ആവുകയാണോ എന്ന് ആരാധകർ…

ഞാൻ ചെന്ന് അത് കണ്ടു, എന്റെ ഫോട്ടോ കീറിയിട്ടിരിക്കുന്നത് ഞാൻ കണ്ടു. ആരാന്നോ എന്താന്നോ എന്നൊന്നും എനിക്കറിയില്ല. അതൊക്കെ ഓരോരുത്തരുടെ ആറ്റിറ്റിയൂഡ് ആയിരിക്കാം. പക്ഷെ അതുകൊണ്ടൊന്നും എന്നെ ഒന്നും ചെയ്യാൻ പറ്റില്ല, എന്റൈ സ്വപ്നത്തിനെ ഒന്നും തകർക്കാൻ പറ്റില്ല.

എന്റെയെന്നല്ല, ഒരാളുടേയും. നമ്മളെ ചിലപ്പോൾ കീറുമായിരിക്കും. വരഞ്ഞ് മു റി ക്കു മായിരിക്കും, ഒന്നുമില്ലാതെ ആക്കുമായിരിക്കും. പക്ഷെ നമ്മുടെ സ്വപ്നത്തിന്റെ വിലയും ആഗ്രഹത്തിന്റെ ആഴവുമൊന്നും ആർക്കുമറിയില്ലെന്നാണ് ഗ്രേസ് ആന്റണി പറയുന്നത്.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ റോഷാക്ക് ആണ് നടിയുടെ പുതിയ റിലീസ്. സുജാത എന്ന കഥാപാത്രമായാണ് ഗ്രേസ് റോഷാക്കിൽ എത്തിയത്. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയുടെ പെയറായി തുല്യ പ്രാധാന്യമുള്ള വളരെ ബോൾഡായ കഥാപാത്രത്തെയാണ് ഗ്രേസ് അവതരിപ്പിച്ചത്.

നിവിൻ പോളിയെ നായകനായ സോറ്റർഡേ നൈറ്റാണ് ഗ്രേസിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള പുതി ചിത്രം. റാഷൻ ആൻഡ്രൂസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Also Read
ആരെയും വെല്ലുന്ന ലുക്കിൽ നടി നിമിഷ സജയൻ, ഹോട്ട് എന്ന് വെച്ചാൽ ഇതാണെന്ന് ആരാധകർ…

Advertisement