അതിനെ കുറിച്ച് ഒന്നും അറിയാത്ത ആളാണ് അബീഷ്, പേടിയാണ്: വിവാഹ ബന്ധം വേർപെടുത്തിയതിനെ കുറിച്ച് അർച്ചന കവി

1293

ലാൽ ജോസ് എംടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നീലത്താമര എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരസുന്ദരിയാണ് അർച്ചന കവി. പിന്നീട് ഒരു പിടി സിനിമകളിൽ വേഷമിട്ടെങ്കിലും നായികയായി നടിക്ക് അധികം തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.

സഹനടിയായും നായികയായും ഒക്കെ വേഷമിട്ട താരം പിന്നീട് സിനിമയിൽ നിന്നും ഇടവേള എടിത്തിരുന്നു. വിവാഹത്തോടെയാണ് നടി അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തത്. പക്ഷേ ഇപ്പോൾ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമായി മിനിസ്‌ക്രീനിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് താരം.

Advertisements

അതേ സമയം തന്റെ കരിയറിനെക്കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെ തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അർച്ചന കവി ഇപ്പോൾ. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. നീലത്താമരയിലൂടെയുള്ള തുടക്കം ജീവിതത്തിൽ എനിക്ക് കിട്ടിയ വലിയ ഭാഗ്യമാണ്. ജയപരാജയങ്ങൾ ഒരുപാട് കണ്ടിട്ടുണ്ട്.

എന്റെ അടുത്തൊരു സബജ്കടുണ്ടെന്ന് പറഞ്ഞ് അതിന് വേണ്ടി ഇറങ്ങുന്നത് ഇവിടെ അത്ര ഈസിയല്ല. അവൾക്ക് എപ്പോഴും എന്തേലും പ്രശ്നമുണ്ടാവുമെന്ന വ്യഖ്യാനമാണ് ഇവിടെ. നമ്മുടെ മാനസികാവസ്ഥയെ ബാധിക്കുന്ന തരത്തിലുള്ള പല കാര്യങ്ങളുമുണ്ട്. ഒരു ബ്രേക്ക് കിട്ടിയാൽ പൊളിക്കാം എന്ന് എല്ലാവരും പറയാറുണ്ട്.

Also Read
അയാളെ എനിക്ക് ചുംബിക്കേണ്ടി വന്നു, ഡേറ്റിങ്ങ് എന്താണെന്ന് മനസ്സിലായത് അപ്പോൾ: നടി അതിഥി റാവു

അങ്ങനെയല്ല, അത് നിലനിർത്തുന്നതാണ് വലിയ വെല്ലുവിളി. ഈ മേഖലയിൽ ജോലി ചെയ്യുന്നത് ആസ്വദിക്കാൻ ആവുമെങ്കിൽ തുടരാം. ജയവും പരാജയവുമെല്ലാം അതേ രീതിയിൽ കാണാൻ സാധിക്കണമെന്നും താരം പറയുന്നു. കല്യാണം കഴിഞ്ഞ് അബീഷിനൊപ്പം മുംബൈയിൽ താമസിച്ചിരുന്ന സമയത്തായിരുന്നു വീഡിയോകൾ ചെയ്ത് തുടങ്ങിയത്.

അഭിനേത്രിയാവുമ്പോൾ നമ്മളെന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് സ്‌ക്രിപ്റ്റുണ്ടാവും അത് ചെയ്താൽ മതി. അങ്ങനെയല്ല, നീ സ്വന്തമായുണ്ടാക്കൂ. ട്രൈ ചെയ്ത് നോക്കൂയെന്നായിരുന്നു അബീഷ് പറഞ്ഞത്. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. നമ്മൾ ചെയ്യുന്നത് കണ്ട് ആളുകൾ നമ്മെ സ്വീകരിച്ചാൽ അത് വിജയമാണ്. യൂട്യൂബിലേക്ക് നമ്മൾ നമ്മളായിത്തന്നെയാണ് വരുന്നത്.

ആ സമയത്ത് താരങ്ങളാരും യൂട്യൂബ് ചാനലിലുണ്ടായിരുന്നില്ല. ഇപ്പോ എല്ലാവരും ചെയ്യുന്ന കാര്യമായി മാറി ഇരിക്കുകയാണത്. സിനിമയിൽ വിജയിക്കണമെങ്കിൽ ചാനൽ വേണമോ എന്ന് ചോദിച്ച് അബീഷ് അന്ന് എന്നെ കളിയാക്കുമായിരുന്നു. ആദ്യം മടിച്ചെങ്കിലും പിന്നീട് ഞാനും അത് ആസ്വദിച്ച് തുടങ്ങുകയായിരുന്നു. അങ്ങനെയാണ് അച്ഛനൊപ്പം വർക്ക് ചെയ്തത്.

നമുക്കിത് ചെയ്യാമെന്ന് പറഞ്ഞ് അച്ഛനെ വിളിച്ചിരുന്നു. അഭിനയിക്കാനറിയില്ലെങ്കിൽ അപ്പോൾത്തന്നെ പിരിച്ച് വിട്ടോളൂ എന്ന് പ്രൊഡക്ഷൻ ടീമിനോട് ഞാൻ പറഞ്ഞിരുന്നുവെന്നും അർച്ചന പറയുന്നു. അത് ഷൂട്ട് ചെയ്ത് കണ്ടു കഴിഞ്ഞപ്പോഴാണ് എന്നെക്കൊണ്ട് പറ്റുമെന്ന് മനസിലാക്കിയത്. മീനവിയലിന് സ്പോൺസർഷിപ്പ് കിട്ടുമെന്നൊന്നും വിചാരിച്ചില്ല.

ഇങ്ങനെയൊരു പ്ലാനെുണ്ടെന്ന് പറഞ്ഞപ്പോൾ അവരും അംഗീകരിക്കുക ആയിരുന്നു. ഇവിടെ ഇങ്ങനെയുള്ള ചോദ്യങ്ങൾ ഒക്കെ ചോദിക്കുമ്പോൾ മറ്റുള്ളവരെന്ത് വിചാരിക്കും എന്നൊക്കെയാണ് കരുതുന്നത്. അബീഷും ഞാനും ചെറുപ്പം മുതലേ അറിയാവുന്നവരാണ്. ഞങ്ങളൊന്നിച്ച് ജോലി ചെയ്തിട്ടുണ്ട്.

ആങ്കറിങ് ചെയ്തിരുന്ന സമയത്ത് ഇതൊന്ന് ശരിയാക്കിത്താടോ എന്നൊക്കെ പറയുമായിരുന്നു. കാര്യങ്ങളെക്കുറിച്ചെല്ലാം സംസാരിക്കു ന്നവരാണ് ഞങ്ങൾ. അങ്ങോട്ടും ഇങ്ങോട്ടും നന്നായി അറിയാമെന്നായിരുന്നു ഞങ്ങൾ കരുതിയത്. വിവാഹത്തെ കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകൾ തികച്ചും വ്യത്യസ്തമായിരുന്നു. ഞങ്ങളുടെ ആവശ്യങ്ങളിലും സമാനതകൾ ഉണ്ടായിരുന്നില്ല.

ഞങ്ങളുടെ സൗഹൃദം ഞങ്ങൾക്ക് ഏറെ പ്രധാനപ്പെട്ട കാര്യമായിരുന്നു. അന്യോന്യം കാണാൻ പോലും പറ്റാത്ത അവസ്ഥ വരരുതെന്നാ ഗ്രഹിച്ചിരുന്നു. ഞാൻ അച്ഛനും അമ്മയുമായി എല്ലാ കാര്യങ്ങളും പങ്കുവെക്കുന്നയാളാണ്. ഇമോഷണലായൊരു പ്രശ്നം വന്നാൽ അത് എങ്ങനെ നേരിടണമെന്ന് അറിയാത്ത ആളാണ് അബീഷ്.

Also Read
മമ്മൂട്ടി മോഹന്‍ലാലിനോട് പോടാ നീ എന്ന് പറഞ്ഞു; ആ ഒരൊറ്റ കാരണം കൊണ്ട് സിനിമ പരാജയപ്പെട്ടു; വെളിപ്പെടുത്തി സംവിധായകന്‍ സാജന്‍

വിവാഹം എന്ന ചിന്ത തന്നെ ഇപ്പോൾ എന്നെ ഭയപ്പെടുത്തുന്നതാണ്. അച്ചനാവാൻ പോവുന്നത് എന്തോ ഒരു ഉൾവിളി കൊണ്ടാണെന്ന് പറയാറില്ലേ, അത് എല്ലാവർക്കും ഉണ്ടാവാറില്ലല്ലോ, അതുപോലെയാണ് വിവാഹവും. എല്ലാവർക്കും അത് പറ്റിയെന്ന് വരില്ല. ഞങ്ങളുടെ ചുറ്റിലും ഒത്തി സന്തോഷത്തോടെ ജീവിക്കുന്ന ദമ്പതികളെ കണ്ടിട്ടുണ്ടെന്നും അർച്ചന കവി പറയുന്നു.

Advertisement