മമ്മൂട്ടി മോഹന്‍ലാലിനോട് പോടാ നീ എന്ന് പറഞ്ഞു; ആ ഒരൊറ്റ കാരണം കൊണ്ട് സിനിമ പരാജയപ്പെട്ടു; വെളിപ്പെടുത്തി സംവിധായകന്‍ സാജന്‍

1070

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. സിനിമയിലെ തുടക്കകാലത്ത് ഇവര്‍ ഒരുമിച്ച് അഭിനയിച്ച നിരവധി ചിത്രങ്ങളുണ്ടായിരുന്നു. എങ്കിലും ഇത്തരത്തില്‍ രണ്ട് താരങ്ങള്‍ എത്തി എന്ന കാരണം കൊണ്ട് സിനിമ വിജയിക്കണമെന്നില്ല എന്ന് പറയുകയാണ് സംവിധായകന്‍ സാജന്‍.

ചക്കരയുമ്മ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സംവിധായകന്‍ സാജന്റെ പ്രതികരണം. സിനിമയുടെ വിജയങ്ങള്‍ക്ക് പിന്നില്‍ പല കാരണങ്ങളുണ്ടെന്നും സിനിമയുടെ പേര് അതുപോലെ നിര്‍ണായകമാണെന്നും സാജന്‍ പറയുന്നുണ്ട്.

Advertisements

ലാല്‍ ജോസിന്റെ ആദ്യ ചിത്രമായ 1998ല്‍ റിലീസായ ഒരു മറവത്തൂര്‍ കനവ് ചിത്രത്തിന് പേരിടുന്നതിനിടെ ഉണ്ടായ സംഭവങ്ങളെ കുറിച്ചും സാജന്‍ പറയുന്നുണ്ട്. കോമഡി എന്റര്‍ടെയ്നറായ ചിത്രത്തിന്റെ തിരക്കഥ ശ്രീനിവാസനായിരുന്നു. നെടുമുടി വേണു, ദിവ്യ ഉണ്ണി, മോഹിനി, ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണി നിരന്നിരുന്നു.

ALSO READ- അന്ന് ഞാൻ വഞ്ചിക്കപ്പെട്ടു, അക്കാര്യം ഓർക്കുമ്പോൾ ഇപ്പോഴും മനസ്സിൽ നിരാശയാണ്; വെളിപ്പെടുത്തലുമായി കാതൽ സന്ധ്യ

എന്നാല്‍ ഈ സിനിമയ്ക്ക് യോജിച്ച ഒരു പേര് കണ്ടെത്താനാകാതെ വിഷമിക്കുകയായിരുന്നു ശ്രീനിവാസനും ലാല്‍ ജോസും എന്ന് സാജന്‍ പറയുന്നു. നല്ല നല്ല പേരുകള്‍ വീണുകിട്ടുന്നതാണ്. മറവത്തൂര്‍ കനവ് എന്ന് ചിത്രത്തിന് ആദ്യം ടൈറ്റില്‍ കിട്ടാത്തതിന്റെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ലാല്‍ജോസും ശ്രീനിവാസനും നിരന്തരം പേരുകള്‍ ആലോചിച്ചു.

ഇതിനിടെയാണ് ഞാന്‍ പേര് നിര്‍ദേശിക്കാം എന്ന് പറഞ്ഞ് മമ്മൂട്ടി വന്നത്. മമ്മൂട്ടിയും കുറെ ടൈറ്റിലുകള്‍ പറഞ്ഞിട്ടും അതൊന്നും സ്വീകാര്യമായില്ല. മമ്മൂട്ടി അവതരിപ്പിക്കുന്ന ചാണ്ടി എന്ന പ്രധാനകഥാപാത്രത്തിന്റെ പേര് വെച്ചായിരുന്നു അദ്ദേഹം പേരു പറഞ്ഞിരുന്നത്.

ചാണ്ടിക്കുഞ്ഞിന്റെ രണ്ടാംവരവ്, കുറ്റിയില്‍ ചാണ്ടി, പ്രിയമുള്ള ചാണ്ടിക്കുഞ്ഞേ തുടങ്ങിയ പേരുകളാണ് മമ്മൂട്ടി പറഞ്ഞതെന്ന് സാജന്‍ പറയുന്നു.

പേര് മാത്രമല്ല, സിനിമയുടെ വിജയപരാജയങ്ങള്‍ക്ക് തിയേറ്റര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്ന ചില കാരണങ്ങളും സാജന്‍ ചക്കരയുമ്മ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. തിയേറ്ററുകളിലെ ഓപ്പറേറ്റര്‍മാരോട് പടം ഓടുന്നതിനെ പറ്റി ചോദിച്ചാല്‍ അവര്‍ പല കാരണങ്ങള്‍ പറയാറുണ്ട്.

ALSO READ- മോഹൻലാലിന് ഒപ്പം അഭിനയിച്ചു എന്ന് പറയുന്നതിനേക്കാൾ ജീവിച്ചു എന്ന് പറയുന്നതാകും ശരി: നടി മീന തുറന്നു പറയുന്നു

ചിലപ്പോള്‍ ചില സീനുകള്‍ കാരണമാണ് തിയേറ്ററില്‍ ജനം ഇളകിമറിഞ്ഞതെന്നും പടം ഓടിയതെന്നുമൊക്കെ അവര്‍ പറയും. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള ഒരു സിനിമയെ ഉദാഹരണമാക്കി സാജന്‍ പറയുന്നുണ്ട്. മമ്മൂട്ടി മോഹന്‍ലാലിനോട് പോടാ നീ എന്ന് പറഞ്ഞുവത്രേ. ആ ഒറ്റ കാരണം കൊണ്ട് പടം ഓടിയില്ലെന്നാണ് അവര്‍ പറഞ്ഞത്. മമ്മൂട്ടി മോഹന്‍ലാലിനെ പോടാന്ന് വിളിക്കുന്നത് ഫാന്‍സിന് ഇഷ്ടപ്പെട്ടില്ലെന്നാണ് സാജന്‍ പറയുന്നത്.

അതേസമയം, നിലവില്‍ ഒരു പടം ഓടുന്നതിന് കാരണം അതിലെ സൂപ്പര്‍ ഹീറോയാണെന്ന് പറയാം. സൂപ്പര്‍ ഹീറോ അഭിനയിക്കുന്ന എല്ലാ പടങ്ങളും ഓടിക്കൊള്ളണമെന്നും ഇല്ല. പുതുമുഖങ്ങള്‍ അഭിനയിച്ച എത്രയോ പടങ്ങള്‍ ഓടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണ്ട് പിഎന്‍ മേനോന്‍ സംവിധാനം ചെയ്ത ചെമ്പരത്തിയില്‍ മുഴുവന്‍ പുതിയ ആളുകളായിരുന്നു. ആ സിനിമ സൂപ്പര്‍ ഹിറ്റായി. അടുത്ത് ഇറങ്ങിയ ന്നാ താന്‍ കേസ് കൊട് എന്ന സിനിമയില്‍ ചാക്കോച്ചന്‍ മാത്രമേയുള്ളൂ എസ്റ്റാബ്ലിഷ്ടായ നടന്‍. ബാക്കി എല്ലാവരും പുതിയ ആളുകളാണ്. ആ പടം സൂപ്പറായിട്ട് ഓടിയില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

Advertisement