അന്ന് ഞാൻ വഞ്ചിക്കപ്പെട്ടു, അക്കാര്യം ഓർക്കുമ്പോൾ ഇപ്പോഴും മനസ്സിൽ നിരാശയാണ്; വെളിപ്പെടുത്തലുമായി കാതൽ സന്ധ്യ

357

മലയാളിയായ തെന്നിന്ത്യൻ താരസുന്ദരിയായിരുന്നു കാതൽ സന്ധ്യ എന്നറിയപ്പെടുന്ന നടി സന്ധ്യ. 2004 ൽ ഭരത് നായകനായ കാതൽ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാലോകത്തെത്തിയ താരം ആ ചിത്രത്തിന്റെ തകർപ്പൻ വിജയത്തോടെ പിന്നീട് കാതൽ സന്ധ്യ എന്നറിയപ്പെടുകയായിരുന്നു. രേവതി എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. സിനിമയ്ക്ക് വേണ്ടി സന്ധ്യ എന്ന് പേരുമാറ്റുകയായിരുന്നു.

മലയാളത്തിന്റെ കുടുംബ നായകൻ ജയറാം നായകനായ അലീസ് ഇൻ വണ്ടർലൻഡ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് കാതൽ സന്ധ്യ. നിരവധി വേഷങ്ങൾ അവതരിപ്പിച്ച് മലയാള സിനിമയിൽ തിളങ്ങി നിന്ന താരം മറ്റു തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചു. കാതൽ എന്ന ചിത്രത്തിലാണ് തമിഴ് സിനിമയിൽ താരം അരങ്ങേറിയത്.

Advertisements

കാതലിലെ അഭിനയത്തിന് തമിഴ്നാട് സർക്കാരിന്റെ,മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും ഫിലിം ഫെയർ പുരസ്‌കാരവും നേടി. തമിഴ്, മലയാളം, തെലുങ്ക്, കന്നട ഭാഷാ സിനിമകളിൽ അഭിനയിച്ചിട്ടുള്ള സന്ധ്യ സിബി മലയിലിന്റെ, ആലീസ് ഇന് വണ്ടർലാൻഡ് എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ തുടക്കം കുറിച്ചുത്.

Also Read
അമ്മോ മാരകം, എസ്തറിന്റെ പുതിയ കിടിലൻ ഫോട്ടോസ് കണ്ട് കണ്ണുതള്ളി ആരാധകർ..

മലയാളത്തേക്കാൾ കൂടുതൽ അവസരം താരത്തിന് ലഭിച്ചത് തമിഴിലാണ്. പിന്നീട് മലയാളത്തിലെ ചുരുക്കം ചില സിനിമകളിൽ നായിക വേഷം ചെയ്‌തെങ്കിലും 2015 ൽ ഐറ്റി ഉദ്യോഗസ്ഥനായ വെങ്കിട് ചന്ദ്രശേഖരനുമായുള്ള വിവാഹ ശേഷം താരം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

അതേസമയം തമിഴകത്തെ ലിറ്റിൽ സൂപ്പർസ്റ്റാർ ചിമ്പു മുഖ്യവേഷത്തിൽ എത്തിയ വല്ലവൻ എന്ന ചിത്രത്തിൽ താൻ വഞ്ചിക്കപ്പെട്ടുവെന്ന് സന്ധ്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആ ചിത്രത്തെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോൾ നിരാശ മാത്രമാണെന്ന് താരം ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് തുറന്നു പറഞ്ഞത്.

സിനിമയുടെ ഷൂട്ടിങ്ങിന് മുൻപ് തന്നോട് വേറൊരു കഥയും അഭിനയിക്കാൻ എത്തിയപ്പോൾ വേറൊരു കഥയുമാണ് അവിടെ സംഭവിച്ച തെന്നും. തന്നോട് സൗഹൃദത്തിന്റെ കഥ പറഞ്ഞു പക്ഷേ സിനിമയിൽ അതൊന്നും അല്ല സംഭവിച്ചത്. തന്നോട് പറഞ്ഞ കഥ എല്ലാവരോടും പറഞ്ഞാൽ അത് വേറെ സിനിമയായി പോകുമെന്നും താരം പറഞ്ഞു. സന്ധ്യക്ക് പുറമെ നയൻതാര റീമ സെൻ എന്നിവരും ഈ ചിത്രത്തിൽ നായിക വേഷത്തിൽ ഉണ്ടായിരുന്നു.

2006ൽ പുറത്തിറങ്ങിയ വല്ലവനിൽ സന്ധ്യയ്‌ക്കൊപ്പം നയൻതാര, റീമാ സെൻ എന്നിവരും എത്തിയിരുന്നു. ചിമ്പുവിനൊപ്പം നയൻ താരയുടെ ഗ്ലാമർ പ്രദർശനം ഏറെ ചർച്ചയാകുകയും ചെയ്തിരുന്നു. എന്നാൽ ഈ ചിത്രം തന്നോട് കഥ പറഞ്ഞ രീതിയിൽ അല്ല എടുത്തതെന്ന് താരം പറയുന്നു. എന്നോട് പറഞ്ഞ കഥയും പുറത്തിറങ്ങിയ സിനിമയും തമ്മിൽ ഒരുപാടു വ്യത്യാസമുണ്ടായിരുന്നു.

Also Read
എന്തിനാണ് ബ്രാ മാത്രം ആക്കിയത് ആ ഷഡ്ഡി കൂടി പുറത്തേക്ക് ഇടെടി, ശാലിൻ സോയയുടെ പുതിയ വീഡിയോക്ക് എതിരെ പൊട്ടിത്തെറിച്ച് ആരാധകർ

ഒരു സൗഹൃദത്തിന്റെ കഥയായാണ് എനിക്കു മുന്നിൽ അവതരിപ്പിച്ചത്. അതു പറഞ്ഞാൽ ഒരു പക്ഷേ ഇതല്ലല്ലോ വല്ലവൻ എന്ന സിനിമ എന്നു വരെ നിങ്ങൾക്കു തോന്നിയേക്കാം. സിനിമ റിലീസായപ്പോഴേക്കും എന്റെ റോളാകെ മാറിപ്പോയിരുന്നു. വല്ലഭനെ ക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴും നിരാശയാണ് മനസിൽ എന്നായിരുന്നു സന്ധ്യ പറഞ്ഞത്.

വിവാഹശേഷം സിനിമാ രംഗത്തുനിന്നും മാറിനിൽക്കുകയാണ് സന്ധ്യ ഇപ്പോൾ. 2015 ഡിസംബറിലായിരുന്നു ഐടി ഉദ്യോഗസ്ഥനായ വെങ്കട്ട് ചന്ദ്രശേഖരനുമായി കാതൽ സന്ധ്യയുടെ വിവാഹം. 2016 ൽ ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിച്ചു. കാതൽ എന്ന ബാലാജി ശക്തിവേൽ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് സന്ധ്യ സിനിമയിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്.

ചിത്രം വൻ വിജയമായപ്പോൾ സന്ധ്യ പിന്നീട് കാതൽ സന്ധ്യയെന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായി നാൽപ്പതിലധികം ചിത്രങ്ങളിൽ സന്ധ്യ വേഷമിട്ടു. സൈക്കിൾ, ട്രാഫിക്, ഹിറ്റ്ലിസ്റ്റ്, വേട്ട തുടങ്ങിയവയായിരുന്നു സന്ധ്യയുടെ പ്രധാന മലയാള ചിത്രങ്ങൾ.

Advertisement