മോഹൻലാലിന് ഒപ്പം അഭിനയിച്ചു എന്ന് പറയുന്നതിനേക്കാൾ ജീവിച്ചു എന്ന് പറയുന്നതാകും ശരി: നടി മീന തുറന്നു പറയുന്നു

9667

തെന്നിന്ത്യൻ സിനിമകളിലിലെല്ലാം മികച്ച വേഷങ്ങൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ താരസുന്ദരിയാണ് നടി മീന. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന് അതിന് ശേഷം നിരവധി സിനിമകളിൽ അഭിനയിച്ച് താരം സിനിമയിൽ തന്റെ സ്ഥാനം നേടിയെടുത്തു.

എല്ലാ തെന്നിന്ത്യൻ ഭാഷകളിലും സജീവമായ മീനയ്ക്ക് മലയാളത്തോട് പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. അതിന് കാരണം മീനയുടെ പിതാവ് തമിഴ്‌നാട് സ്വദേശിയും മാതാവ് കണ്ണൂർ സ്വദേശിനിയും ആയതിനാലായിരുന്നു. ബാലതാരമായി അഭിനയിച്ച് തിരക്ക് വർദ്ധിച്ചതോടെ എട്ടാം ക്ലാസിൽ പഠനം നിർത്തുകയും പിന്നീട് സ്വകാര്യ കോച്ചിങ് സൗകര്യത്തോടെ പത്താം ക്ലാസ്സ് പഠനം പൂർത്തിയാക്കുകയും ചെയ്തു.

Advertisements

Also Read
അമ്മോ മാരകം, എസ്തറിന്റെ പുതിയ കിടിലൻ ഫോട്ടോസ് കണ്ട് കണ്ണുതള്ളി ആരാധകർ..

മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ച മീന എടുത്തുപറയേണ്ടത് മോഹൻലാലി നൊപ്പമുള്ള അഭിനയമാണ്. ഒരുപാട് സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വർണ്ണപ്പകിട്ട് ആയിരുന്നു ആദ്യമായി ഇവർ ജോഡിയായി അഭിനയിച്ച ചിത്രം. ഏറ്റവും അവസാനം ഒരുമിച്ചെത്തിയത് പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലും. മോഹൻലാലിന്റെ ഭാഗ്യനായിക എന്ന വിളിപ്പേരും മീനയ്ക്കുണ്ട്.

ബാലതാരമായി അഭിനയം തുടങ്ങിയ നടിയാണ് മീന. ശിവാജി ഗണേശന് ഒപ്പമായിരുന്നു ആദ്യ സിനിമ. പിന്നീട് മലയാളത്തിലും ബാലതാരമായി മീന അഭിനയിച്ചിട്ടുണ്ട്. മീനയും മോഹൻലാലും ജോഡികളായി സ്‌ക്രീൻ വരുന്നത് പ്രേക്ഷകർക്കും ആവേശമാണ്. ഇരുപത്തിയഞ്ച് വർഷമായി മോഹൻലാലും ആയുള്ള കെമിസ്ട്രി എങ്ങനെ നിലനിർത്തുന്നു വെന്നും അതിന് പിന്നിലെ രഹസ്യമെന്താണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മീന ഇപ്പോൾ.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന പണം തരും പടത്തിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു മീനയുടെ തുറന്ന് പറച്ചിൽ. തന്റെ താൽപര്യങ്ങൾ മനസിലാക്കി പെരുമാറുന്ന നടനാണ് മോഹൻലാൽ എന്നാണ് മീന പറയുന്നത്. പൊതുവെ എല്ലാവരു മായി വർക്ക് ചെയ്യാനും ഞാൻ കംഫർട്ടാണ്. കുറച്ച് പേരോട് കൂടുതൽ കംഫർട്ടാണ്.

Also Read
കുട്ടി പാവാട ഇട്ട് ഹോട്ട് ലുക്കിൽ ചെടിനട്ട് നടി പത്മ പ്രിയ, വീഡിയോ വൈറൽ, തേച്ചൊട്ടിച്ച് ആരാധകർ

മോഹൻലാലുമായി നല്ലൊരു ബന്ധം സൂക്ഷിക്കുന്നുണ്ടെന്ന് മീന പലപ്പോഴും പറഞ്ഞിട്ടുണ്ട്. മോഹനലാലിനൊപ്പം അഭിനയിച്ചു എന്ന് പറയുന്നതിനേക്കാൾ ജീവിച്ചു എന്ന് പറയുന്നതാകും നല്ലത്. മോഹൻലാൽ കഥാപാത്രമായി ക്യാമറക്ക് മുന്നിലെത്തിയാൽ അഭിനയിക്കുകയാണെന്ന് തോന്നാറില്ല. ജീവിക്കുന്നതായാണ് ഫീൽ ചെയ്യുക. മോഹൻലാലിന്റെ നായികയായി അഭിനയിക്കാൻ ബുദ്ധിമുട്ടാണെന്നും അതിനാൽ മോഹൻലാൽ ചിത്രങ്ങളിൽ ജീവിക്കാനാണ് ശ്രമിച്ചതെന്നും ആയിരുന്നു മീന പറഞ്ഞത്.

അതേ സമയം വർണ്ണപ്പകിട്ട് മുതൽ ബ്രോ ഡാഡി വരെ ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങളെല്ലാം പ്രേക്ഷക മനസുകളിൽ എന്നും തങ്ങി നിൽക്കുന്നവയും സാമ്പത്തികമായി മികച്ച വിജയം നേടിയവയും ആയിരുന്നു. 25 ൽ അധികം വർഷമായി മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ജോഡിയാണ് ഇവർ. മോഹൻലാലിന്റെ ഭാഗ്യ നായിക എന്ന പേരും മീനയ്ക്കുണ്ട്.

അതേ സമയം ഈ ഇരുപത്തിയഞ്ച് വർഷത്തോളമായി മോഹൻലാലും ആയുള്ള കെമിസ്ട്രി എങ്ങനെ ഐണ് നിലനിർത്തുന്നത് എന്നും അതിന് പിന്നിലെ രഹസ്യം എന്താണെന്നും മീന തുറന്നു പറഞ്ഞിരുന്നു. അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ ആയിരുന്നു മീന അതേ കുറിച്ച് തുറന്ന് പറഞ്ഞത്.

എല്ലാവരുമായി വർക്ക് ചെയ്യാനും വളരെ കംഫർട്ടാണ്. എന്നാൽ കുറച്ച് പേരോട് കൂടുതൽ കംഫർട്ടാണ്. അങ്ങനെ ഒരാളാണ് മോഹൻലാൽ. എന്താണ് നമ്മുടെ കഴിവ്, താൽപര്യങ്ങൾ എല്ലാം അദ്ദേഹത്തിന് അറിയാം.നമ്മളെ നല്ലതുപോലെ കൂളാക്കും മോഹൻലാൽ എന്നും മീന പറയുന്നു. വർണ്ണപ്പകിട്ട് വിജയമായിരുന്നു. അതോടെ ലക്കി പെയർ എന്ന പേരും വന്നു.

ദൃശ്യം സിനിമയുടെ കഥ ഇഷ്ടപ്പെട്ടെങ്കിലും അഭിനയിക്കുന്നില്ല എന്നായിരുന്നു ആദ്യത്തെ തീരുമാനം. കാരണം മകൾ അപ്പോൾ ചെറിയ കുട്ടി ആയിരുന്നു. സിനിമകളൊന്നും ചെയ്യുന്നില്ലെന്ന തീരുമാനത്തിൽ ആയിരുന്നു. എന്നാൽ ആ കഥാപാത്രമായി തന്നെ കണ്ടുപോയെന്നും എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും പറഞ്ഞ് ആന്റണി പെരുമ്പാവൂരാണ് തന്റെ തീരുമാനം മാറ്റിച്ചതെന്ന് മീന പറയുന്നു.

Also Read
എന്തിനാണ് ബ്രാ മാത്രം ആക്കിയത് ആ ഷഡ്ഡി കൂടി പുറത്തേക്ക് ഇടെടി, ശാലിൻ സോയയുടെ പുതിയ വീഡിയോക്ക് എതിരെ പൊട്ടിത്തെറിച്ച് ആരാധകർ

അതേ സമയം അടുത്തിടെ ആയിരുന്നു മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചത്. കുറച്ചുവർഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് വിദ്യാസാഗർ ചികിത്സയിലായിരുന്നു. വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്.

2009ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബെംഗളൂരുവിൽ സോഫ്റ്റ് വെയർ രംഗത്തെ വ്യവസായിയായിരുന്നു വിദ്യാസാഗർ. ഇരുവരുടെയും മകൾ നൈനികയും അഭിനേത്രിയാണ്. തെറി എന്ന വിജയ് ചിത്രത്തിലൂടെ നൈനിക തെന്നിന്ത്യയിൽ ശ്രദ്ധേയവേഷം അവതരിപ്പിച്ചിരുന്നു.

Advertisement