Home Entertainment

പ്ലാൻഡായിട്ടുള്ള സംഭവമായിരുന്നില്ല, അപ്രതീക്ഷിതമായി സംഭവിച്ചതാണ്: മൃദുലയുടെ ഗർഭ വിശേഷങ്ങളെ കുറിച്ച് യുവ കൃഷ്ണ

561

മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടൻ യുവ കൃഷ്ണയും ഭാര്യയും നടിയുമായ മൃദുല വിജയിയും. രണ്ടും പേരും അഭിനയ രംഗത്തുള്ളവർ ആയിരുന്നെങ്കിലും അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു ഇവരുടേത്. രണ്ടും പേരുടെയും സീരിയലുകളിൽ ഒപ്പം അഭിനയിച്ച നടി രേഖാ രതീഷ് ആയിരുന്നു ഇവരുടെ കല്യാണത്തിന് കാരണക്കാരിയായത്.

വിവാഹ നിശ്ചയം കഴിഞ്ഞ് ആറുമാസങ്ങൾ കഴിഞ്ഞായിരുന്നു ഇരുവരും വിവാഹിതർ ആയത്. ഇപ്പോൾ തങ്ങളുടെ കുഞ്ഞ് അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് ഇരുവരും. നാളുകൾക്ക് ശേഷം ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മൃദുലയും യുവയും.

Advertisements

മൃദുല ഗർഭിണി ആണെന്ന് അറിഞ്ഞതിനെ കുറിച്ച് ഇരുവരും പറയുന്നുണ്ട്. വളരെയധികം സന്തോഷമുള്ള വാർത്ത ആയിരുന്നു അത്. കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്നോണ്ടിരിക്കുന്നതിന് ഇടയിലായിരുന്നു എന്നോട് മൃദുല വിളിച്ച് ഗർഭിണിയാണെന്ന് പറഞ്ഞത്. ഇടയ്ക്ക് വിളിച്ച് കളിപ്പിക്കാറുള്ളതിനാൽ അങ്ങനെയാണ് ഇതും എന്നായിരുന്നു കരുതിയത്.

Also Read
ആ സമയത്ത് വലിയ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു, അമ്പലത്തിന് മുന്നിലെത്തി ഉള്ളുരുകി ദേവിയെ വിളിച്ചു, പിന്നെ സംഭവിച്ചത് ഇങ്ങനെ: അമ്പിളി ദേവി

ഉറക്കപ്പിച്ചിലാണ് കേട്ടത്, വിശ്വസിക്കാൻ പറ്റിയിരുന്നില്ല ആദ്യം. പ്ലാൻഡായിട്ടുള്ള സംഭവമായിരുന്നില്ല. അപ്രതീക്ഷിതമായി കിട്ടിയ അനുഗ്രഹമായിരുന്നു ഇതെന്നും ഇരുവരും പറയുന്നു. ഗർഭിണിയായ ശേഷം മൃദുലയ്ക്ക് എന്നെത്തന്നെ പിടിക്കാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. മൂഡ് സ്വിംഗ്‌സ് ഭയങ്കര കൂടുതലാണ്, ആഹാരം കഴിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്, എന്ത് കഴിച്ചാലും ഛർദ്ദിക്കുന്ന അവസ്ഥയാണ്.

സ്‌മെൽ പറ്റാത്ത പ്രശ്‌നവുമുണ്ട്. ചിലപ്പോൾ എന്റേയും സ്‌മെൽ പിടിക്കൂല, അപ്പോൾ എന്നെ മാറ്റിക്കിടത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതലുള്ള മാറ്റങ്ങൾ അറിയുന്നുണ്ടെന്നായിരുന്നു മൃദുല പറഞ്ഞത്. പക്വതയോട് കൂടി ഇതൊക്കെ മാനേജ് ചെയ്ത് പോവുന്നുണ്ടെന്നും യുവ പറയുന്നു.

Also Read
താൻ വീട് വിട്ടെറങ്ങിയതല്ല, തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയതായിരുന്നു ; ഒടുവിൽ നിയന്ത്രണം നഷ്ടപ്പെട്ട് വിവാഹമോചനത്തിന്റെ കാരണം വ്യക്തമാക്കി രശ്മി ദേശായി

ഡോക്ടർമാർ വിശ്രമം നിർദേശിച്ചതിനാലാണ് തുമ്പപ്പൂവിൽ നിന്നും പിൻമാറിയത്. കുഞ്ഞതിഥി വന്ന് കാര്യങ്ങളെല്ലാം സെറ്റായാൽ അഭിനയരംഗത്തേക്ക് തിരിച്ചുവരും. കിടിലനൊരു റീഎൻട്രി പ്രതീക്ഷിക്കാവുന്നതാണെന്നും ഇരുവരും പറഞ്ഞിരുന്നു. മൃദുല ഇറിറ്റേറ്റഡാണെങ്കിൽ എന്നേയും ഇറിറ്റേറ്റഡാക്കും.

എന്താണ് അതിന്റെ കാരണമെന്ന് പറയൂ, നമുക്ക് അതിന് പരിഹാരം കാണാനാവുമെന്ന് പറയുമ്പോഴാണ് അവൾക്ക് കാര്യം മനസിലാവുന്നത്. ചേട്ടന്റെ കാര്യത്തിൽ ഫോൺ കൈയ്യിലുണ്ടെങ്കിൽ എന്ത് ചോദിച്ചാലും മറുപടിയുണ്ടാവാറില്ല, അതാണ് യുവയിൽ തനിക്ക് ഇഷ്ടമില്ലാത്ത കാര്യമല്ലെന്നായിരുന്നു മൃദുല പറഞ്ഞത്.

Advertisement