നന്ദി രാജുവേട്ടാ, ഇല്ലെങ്കിൽ ഞാൻ ഒറ്റപ്പെട്ടു പോയേനെ, രാജുവേട്ടനോട് ഞാൻ ജീവിതകാലം മുഴുവൻ കടപ്പെട്ട് ഇരിക്കും: ബ്രോഡാഡിയെ കുറിച്ച് ഒമർ ലുലു

238

മലയാളം സിനിമാ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ബ്രോ ഡാഡി. സൂപ്പർഹിറ്റായ ലൂസിഫറിന് ശേഷം താരരാജാവ് മോഹൻലാലും യൂത്ത് ഐക്കൺ പൃഥ്വിരാജും ഒരുമിച്ച ചിത്രം കഴിഞ്ഞ ദിവസമാണ് ഒടിടി റിലീസ് ചെയ്തത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു സിനിമ റിലീസ്.

ലൂസിഫർ ഡാർക്ക് മൂഡിലുള്ള സിനിമയായിരുന്നുവെങ്കിൽ ബ്രോ ഡാഡി തീർത്തും ലൈറ്റ് ആയ ഫൺ എന്റർടെയ്നർ ആയിരുന്നു. സംവിധായകൻ ആയുള്ള രണ്ടാം ചിത്രത്തിലും പൃഥ്വിരാജ് കയ്യടി നേടുന്നതായാണ് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. അച്ഛനും മകനുമായാണ് ചിത്രത്തിൽ മോഹൻലാലും പൃഥ്വിരാജുമെത്തുന്നത്. വൻ താരനിര തന്നെ അണിനിരന്ന സിനിമയാണ് ബ്രോ ഡാഡി.

Advertisements

അതേസമയം ചിത്രം കണ്ട പ്രേക്ഷകരിൽ ചിലർ ബ്രോ ഡാഡിയേയും ഒമർ ലുലു ചിത്രം ധമാക്കയേയും താരതമ്യം ചെയ്തു കൊണ്ട് രംഗത്ത് എത്തിയിരുന്നു. രണ്ട് സിനിമകളിലേയും പ്ലോട്ടുകൾ തമ്മിൽ സാമ്യതയുണ്ടെന്നായിരുന്നു സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഇപ്പോഴിതാ ബ്രോ ഡാഡിയെക്കുറിച്ചുള്ള ഒമർ ലുലുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

Also Read
പ്ലാൻഡായിട്ടുള്ള സംഭവമായിരുന്നില്ല, അപ്രതീക്ഷിതമായി സംഭവിച്ചതാണ്: മൃദുലയുടെ ഗർഭ വിശേഷങ്ങളെ കുറിച്ച് യുവ കൃഷ്ണ

ബ്രോ ഡാഡിയ്ക്ക് നന്ദി പൃഥ്വിരാജ്. ഇല്ലെങ്കിൽ ഞാൻ മാത്രം ഒറ്റപ്പെട്ടു പോയേനെ എന്നാണ് ഒമർ ലുലു ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. നാടോടിക്കാറ്റിലെ മോഹൻലാലിന്റേയും ശ്രീനിവാസന്റേയും മീമും ഒമർ ലുലു പങ്കുവച്ചിട്ടുണ്ട്. പിന്നാലെ കമന്റിലൂടേയും ഒമർ ലുലു പ്രതികരിക്കുന്നുണ്ട്. ചട്ടമ്പിനാടിലെ സലീം കുമാറിന്റേയും സുരാജ് വെഞ്ഞാറമൂടിന്റേയും മീം പങ്കുവച്ചു കൊണ്ടായിരുന്നു ഒമർ ലുലുവിന്റെ കമന്റ്.

രാജുവേട്ടനോട് ഞാൻ ജീവിതകാലം മുഴുവൻ കടപ്പെട്ട് ഇരിക്കും ഒറ്റപ്പെട്ടുപോയ എന്നെ കൂടെ നിന്നു രക്ഷിച്ച എന്റെ പങ്കാളിയാണ് രാജുവേട്ടൻ. രാജുവേട്ടൻ ഉയിർ എന്നായിരുന്നു ഒമർ ലുലുവിന്റെ കമന്റ്. പൃഥ്വിരാജിനെ തന്റെ പോസ്റ്റുകളിലും കമന്റുകളിലും മെൻഷൻ ചെയ്യുകയും ചെയ്തിട്ടുണ്ട് ഒമർ ലുലു. അതേസമയം ഒമർ ലുലുവിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കമന്റുകൾക്ക് ഒമർ ലുലു മറുപടി നൽകുകയും ചെയ്യുന്നുണ്ട്. തന്റെ പടത്തിൽ ഉള്ളത് കേട്ടാൽ അറയ്ക്കുന്ന പഴഞ്ചൻ തമാശകൾ ആണു അതിൽ അങ്ങനെ അല്ല എന്നായിരുന്നു ഒരു കമന്റ്. ഇതിന് ഒമർ ലുലു നൽകിയ മറുപടി ഇതിലെ രണ്ട് ഫ്രഷ് ജോക്ക് ഒന്ന് പറയൂ കേൾക്കട്ടെ എന്നായിരുന്നു. ആട്ടിൻകാട്ടവും മുന്തിരിയും തമ്മിലുളള വ്യത്യാസമുണ്ടെന്ന് മാത്രം എന്നായിരുന്നു മറ്റൊരു കമന്റ്.

Also Read
ഒരുപാട് അവസരങ്ങൾ സുകുവേട്ടൻ മമ്മൂട്ടിക്ക് വാങ്ങി കൊടുത്തിട്ടുണ്ട്, മമ്മൂട്ടിയുടെ ആ വിജയങ്ങൾക്ക് കാരണം സുകുവേട്ടനാണ്: ആ നന്ദിയാണ് മമ്മൂട്ടി കാണിക്കുന്നത്: മല്ലിക സുകുമാരൻ

ആട്ടിൻ കാട്ടം നല്ല വളമാണെന്നായിരുന്നു ഇതിന് ഒമർ ലുലു നൽകിയ മറുപടി. സത്യം പറഞ്ഞാൽ ധമാക്കയാണ് കിടിലൻ പടം, ഒമറിക്കാ മാപ്പ് എന്ന കമന്റിന് താങ്ക്സ് എന്നായിരുന്നു ഒമർ ലുലു നൽകിയ മറുപടി. സ്വന്തം പടമായ ധമാക്കയേ കുറിച്ച് ചോദിച്ചപ്പോൾ അത് ഏത് കോപ്പിലെ പടം എന്ന് ചോദിച്ച വിന്റേജ് ഒമർ ലുലുവിനേ ഓർത്ത് പോവുന്നു എന്നായിരുന്നു മറ്റൊരു കമന്റ്.

എനിക്ക് തിരിച്ച് അറിവ് വന്നൂ എന്ന് മനസ്സിലാക്കുവാൻ അതിൽ കൂടുതൽ എന്ത് വേണം എന്നായിരുന്നു ഇതിന് ഒമരർ ലുലുവിന്റെ മറുപടി. എന്താ പോസ്റ്റ് ഒന്നും വരാത്തത് എന്ന് നോക്കിയിരിക്കുകയായിരുന്നു എന്നായിരുന്നു ചിലരുടെ പ്രതികരണങ്ങൾ.

ഒരേ സംഭവം പൃഥ്വിരാജിന് സംവിധാനം ചെയ്യാൻ അറിയാം. ലുലുവിന് അത് അറീല.അത്രേ ഉള്ളു വ്യത്യാസം, ഒമറെ താങ്കളുടെ ധമാക്കയാണ് ഉദ്ദേശിച്ചത് എങ്കിൽ ഒന്ന് പറയാം പശുവിന്റെ പാല് വെള്ളയാണ് അത് കുടിക്കാം എന്ന് കരുതി റബ്ബർ പാലും വെള്ളയാണ് അതും കുടിക്കാം എന്ന് പറയരുത് എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.

Advertisement