എന്റെ വീട്ടിലേക്ക് എന്നെ തല്ലാൻ അവർ ആളുകളെ വിട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബാല

1377

അൻപ് എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് പിന്നീട് തെന്നിന്ത്യയുടെ പ്രയ നടനായി മാറിയ താരമാണ് ബാല. മെഗാസ്റ്റാർ മമ്മുട്ടിയുടെ സൂപ്പർഹിറ്റ് സിമിമ ബിഗ് ബിയിലൂടെ മലയാളികളുടെ ഇഷ്ടം നേടിയതാരം പിന്നീട് കൂടുതലും മലയാള സിനിമകളിലാണ് അഭിനയിച്ചത്.

നായകനായും സഹനടനായും വില്ലാനായും ഒക്കെ താരം മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ. ഫാൻസി ഡ്രസ് ആണ് താരത്തിന്റെതായി അവസാനം പുറത്തിറങ്ങിയ മലയാളം സിനിമ. തമ്പിയാണ് ബാല അവസനമായി അഭിനയിച്ച ചിത്രം.

Advertisements

ബിഗ് ബിയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരം പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളിലും വേഷമിട്ടു. ഐഡിയസ്റ്റാർ സിംഗറിലൂടെ പ്രശസ്തയായി ഗായിക അമൃത സുരേഷുമായി ബാല വിവാഹിതനായെങ്കലും 2019ൽ ഈ ബന്ധം പിരിഞ്ഞു.

ഇപ്പോൾ സിനിമയ്ക്ക് പുറത്തും സജീവമാണ് ബാല. തന്റെ യൂട്യൂബ് ചാനലിലൂടെയും ബാല നിരന്തര ആരാധകരുമായി ബന്ധപ്പെടുന്നു. ഇപ്പോഴിതാ ബാലയുടെ പുതിയ ചില വെളിപ്പെടുത്തലുകൾ ചർച്ചയായി മാറുകയാണ്. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബാലയുടെ വെളിപ്പെടുത്തൽ. ആരുടേയും പേരു വെളിപ്പെടുത്താതെയായിരുന്നു ബാലയുടെ പ്രതികരണം.

ചിലർ തന്നെ തല്ലാൻ വീട്ടിൽ ആളുകളെ വിട്ടുവെന്നും നിയമത്തിന്റെ പേര് പറഞ്ഞ് തന്റെ വീട് വരെ ആക്രമിക്കാൻ വന്നുവെന്നുമാണ് ബാല പറയുന്നത്. പണക്കാരൻ ആയാൽ സങ്കടം ഇല്ലെന്നാണോ അവരുടെ വിശ്വാസമെന്നും ബാല ചോദിക്കുന്നു. തന്റെ രൂപമാറ്റത്തിന് പിന്നിലെ രഹസ്യവും ബാല വെളിപ്പെടുത്തി.

ഒരു സിനിമയ്ക്ക് വേണ്ടിയാണ് താൻ മെലിഞ്ഞതെന്ന് ബാല പറയുന്നു. ഇവിടെ പൃഥ്വിരാജും ലാലേട്ടനും തടി കുറച്ചാൽ കുഴപ്പമില്ല ബാല കുറച്ചാൽ മാത്രമാണ് ചർച്ചയെന്നും ബാല പറയുന്നു. നന്മ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് താൻ യൂട്യൂബ് ചാനൽ ആരംഭിച്ചതെന്നും ബാല പറയുന്നു. ഇനിയൊരു വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിനും ബാല ഉത്തരം നൽകുന്നുണ്ട്.

എന്നെ പത്തു സ്നേഹിച്ചാൽ ഞാൻ നൂറ് തിരികെ നൽകുമെന്നാണ് ബാല പറയുന്നത്. അങ്ങനൊരു പെണ്ണ് വരട്ടെ എന്നും താരം പറയുന്നു. തന്റെ അന്ത്യ ശേഷം കാര്യങ്ങൾ നടത്തി കൊണ്ടു പോകാൻ മകൾ ഉണ്ടാകുമെന്നും ബാല വെളിപ്പെടുത്തി.

Advertisement