ഞാനിപ്പോൾ അതിന്റെ ഉപയോഗം വളരെ കുറച്ചു, കാരണം എന്നെ കണ്ട് മകളും അതാവാർത്തിക്കും: വെളിപ്പെടുത്തലുമായി ശിവദ

31578

കേരളകഫേ എന്ന ചിത്രിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറിയ നടിയാണ് ശിവദ. തുടർന്ന് ലിവിങ് ടുഗദർ എന്ന ഫാസിൽ ചിത്രത്തിൽ നായികയായെത്തി. പിന്നീട് തമിഴകത്തും ശിവദ സജീവ സാന്നിധ്യമായി മാറുകയായിരുന്നു.

തുടർന്നാണ് ജയസൂര്യയ്‌ക്കൊപ്പം സു സു സുധി വാത്മീകത്തിൽ നായികയായത്. സു സു സുധി വാത്മീകം, ഇടി, ലൂസിഫർ എന്നീ സിനിമകളിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കി ശിവദ. ആദ്യ കാലങ്ങളിൽ ആൽബം ഗാനങ്ങളിലൂടെ ശ്രദ്ധേയയായ നടി പിന്നീട് വളരെ വർഷങ്ങൾക്ക് ശേഷമാണ് നായികയായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

Advertisements

ശേഷം നടൻ മുരളിയുമായി വിവാഹിതയായ താരം നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയ വിശേഷവുമൊക്കെയായി ആരാധകരുടെ ശ്രദ്ധ കവർന്നിരുന്നു. തെന്നിന്ത്യയിലും വലിയ ആരാധകരുള്ള നടിയാണ് ശിവദ.

ഇപ്പോഴിതാ മകളെ കുറിച്ചും ഭർത്താവിനെ കുറിച്ചും വാചാലയായി നടി ശിവദ. വനിത ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ശിവദ ഇരുവരെയും കുറിച്ച് സംസാരിച്ചത്. ശിവദയുടെ വാക്കുകൾ ഇങ്ങനെ:

തിരക്കുകളിൽ നിന്നൊക്കെ ഒഴിഞ്ഞ് വളരെ സമാധാനത്തോടെയാണ് ഞാൻ അമ്മയാകാനായി തയ്യാറെടുത്തത്. ഭർത്താവായ മുരളിക്കൊപ്പം ചെന്നൈയിലുള്ളപ്പോഴാണ് ആ സന്തോഷ വാർത്ത എത്തുന്നത്. പക്ഷേ കുറച്ച് ദിവസത്തിനുള്ളിൽ മുരളിയ്ക്ക് വിദേശത്തേക്ക് പോകേണ്ടി വന്നു.

അതുകൊണ്ട് ഗർഭകാലത്തിന്റെ തുടക്കത്തിൽ ഞാൻ തനിച്ചാണ് ആസ്വദിച്ചത്. സംഭവം വലിയ സന്തോഷമാണെങ്കിലും മൂന്ന് മാസം കഴിഞ്ഞ് വീട്ടിൽ അറിയിച്ചാൽ മതിയെന്നായിരുന്നു ഞങ്ങളുടെ തീരുമാനം. ആൺകുട്ടിയായാലും പെൺകുട്ടി ആയാലും നല്ല ആരോഗ്യമുള്ള കുഞ്ഞായിരിക്കണം എന്നേ ആഗ്രഹിച്ചുള്ളു.

വേദന തുടങ്ങിയപ്പോൾ മുതൽ പ്രസവസമയം വരെ മുരളി ഒപ്പമുണ്ടായിരുന്നു. എനിക്കിപ്പോഴും നല്ല ഓർമ്മയുണ്ട്, കുഞ്ഞ് പുറത്തേക്ക് വരാൻ തയ്യാറായി. കുഞ്ഞിന്റെ തല കാണുന്നുണ്ട്. നന്നായി പുഷ് ചെയ്യൂ എന്ന് ഡോക്ടർ പറഞ്ഞപ്പോൾ അതുവരെ എന്റെ സൈഡിൽ നിന്ന് എന്നെ ആശ്വസിപ്പിച്ച മുരളി വാവയെ കാണാനുള്ള ആവേശത്തിലായി.

ആ സമയത്തെ മുരളിയുടെ മുഖഭാവങ്ങൾ ഇപ്പോഴും എന്റെ മനസിൽ നിന്നും മാഞ്ഞിട്ടില്ല. സത്യം പറഞ്ഞാൽ മുരളിയുടെ മുഖം കണ്ടാണ് ആ സന്തോഷം ഞാൻ അറിയുന്നത്. പൊക്കിൾകൊടി പോലും മുറിക്കുന്നതിന് മുൻപേ മുരളി കുഞ്ഞിനെ കൈയിൽ വാങ്ങി എന്റെ നേരെ നീട്ടി. ഞാനവളുടെ നെറുകയിൽ ഉമ്മ വച്ചു.

അതുവരെ കരഞ്ഞ് കൊണ്ടിരുന്ന അവൾ പെട്ടെന്ന് കരച്ചിൽ നിർത്തി. അതുവരെ നമ്മൾ മാതൃത്വത്തിന്റെ ഫീൽ എന്നൊക്കെ വായിച്ചിട്ടേയുള്ളു. ആ നിമിഷം ഞാൻ അത് തിരിച്ചറിഞ്ഞു. മോളാണ് ട്ടോ എന്ന് കേട്ടപ്പോൾ ആ വാക്കിന് ഇത്രയും മധുരം മനസിന് പകരാൻ കഴിയുമെന്ന് ഞാനോർത്തു.

പിന്നീടിങ്ങോട്ട്് അരുന്ധതിയിലൂടെ അവളുടെ അമ്മയായി എന്റെ വളർച്ചയും തുടങ്ങി. പണ്ട് മുതലേ ഞങ്ങൾ തീരുമാനിച്ചിട്ടുള്ള കാര്യമാണ് കുഞ്ഞുങ്ങളെ ഒന്നും നിർബന്ധിച്ച് പഠിപ്പിക്കില്ല എന്ന്.ഏതു കാര്യത്തിന് ആയാലും നമ്മൾ അവരെ ചീത്ത പറഞ്ഞാലോ അടി കൊടുത്താലോ ഒന്നും അവർ അനുസരിക്കണം എന്നില്ല.

പകരം നമ്മൾ റോൾമോഡലുകൾ ആവണം. ഞാനിപ്പോൾ മൊബൈൽ ഉപയോഗം വളരെ കുറച്ചു. കാരണം എപ്പോഴും മൊബൈൽ നോക്കിയിരിക്കുന്ന അമ്മയെ കണ്ട് പഠിച്ചാൽ അതേ അവളും ആവർത്തിക്കൂ. പിന്നീട് കുഞ്ഞിനെ ചീത്ത പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഭാവിയ്ക്കായുള്ള നല്ല വഴിയേ അവർ നടക്കണമെങ്കിൽ ആ വഴിയെ ആദ്യം നമ്മൾ നടക്കണമെന്നും ശിവദ വ്യക്തമാക്കുന്നു.

Advertisement