Home Entertainment

പ്രേമം തനിക്ക് വഴങ്ങില്ലായിരുന്നു, പക്ഷേ സംസാരിച്ച് തുടങ്ങിയപ്പോൾ രാകേഷുമായി കൂടുതൽ അടുത്തുപോയി: വിവാഹ വിശേഷം പങ്കുവെച്ച് വന്ദന കൃഷ്ണൻ

250

സൂപ്പർഹിറ്റ് സീരിയലായ സ്വാതി നക്ഷത്രം ചോതി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് വന്ദന. പരമ്പരയിൽ സ്വാതിയായി എത്തിയത് വന്ദനയായിരുന്നു. ആ കഥാപാത്രത്തിനായി 12 കിലോ ശരീര ഭാരം നടി കൂട്ടിയിരുന്നു.

സീകേരളയിലെ മനംപോലെ മാംഗല്യം എന്ന പരമ്പരയിലാണ് നടി ഇപ്പോൾ അഭിനയിക്കുന്നത്. മിലി എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ വന്ദന അവതരിപ്പിക്കുന്നത്. വന്ദനയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ ചർച്ചാ വിഷയങ്ങളിൽ ഒന്ന്.

Advertisements

നടി തന്നെയാണ് വിവാഹ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. രാകേഷ് ആണ് വന്ദനയുടെ വരൻ. ഗുരുവായൂർ അമ്പല നടയിൽ വെച്ചായിരുന്നു വിവാഹം നടന്നത്. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരിക്കുകയാണ്.

നടിക്ക് ആശംസകൾ നേർന്ന് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. വിവാഹ ചിത്രം കൂടാതെ രാകേഷിന് ഒപ്പമുള്ള മറ്റൊരു ചിത്ര കൂടി നന്ദന പങ്കുവെച്ചിട്ടുണ്ട്. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു വന്ദനയുടേത്. മാട്രിമോണിയൽ വഴി വന്ന ബന്ധമായിരുന്നു.

നേരത്തെ ഒരു അഭിമുഖത്തിൽ പ്രേമിക്കാൻ തനിക്ക് പേടിയാണെന്ന് വന്ദന വ്യക്തമാക്കിയിരുന്നു. മാട്രിമോണിയൽ വഴി വന്ന ബന്ധമായിരുന്നു എങ്കിലും നേരിട്ട് കാണുന്നതിന് മുമ്പേ തന്നെ തങ്ങൾ സംസാരം തുടങ്ങിയിരുന്നു.

പ്രേമം തനിക്ക് വഴങ്ങില്ലായിരുന്നു, പക്ഷേ സംസാരിച്ച് തുടങ്ങിയപ്പോൾ രാകേഷുമായി കൂടുതൽ അടുത്തെന്നും വന്ദന ഒരു പരിപാടിയിൽ പറഞ്ഞു. തനിക്ക് ഭർത്താവിനെ ചേട്ടാ എന്ന് വിളിക്കുന്നത് ഇഷ്ടമല്ല അതുകൊണ്ട് മച്ചു എന്നാണ് വിളിക്കുന്നത് എന്ന് വന്ദന പറയുന്നു. കഴിഞ്ഞ ഏപ്രിലിൽ ഉറപ്പിച്ച വിവാഹമായിരുന്നു.

എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വിവാഹം നീട്ടി വയ്ക്കുകയായിരുന്നു. ഏപ്രിലിൽ തീരുമാനിച്ചുറപ്പിച്ച വിവാഹം പിന്നീട് സെപ്റ്റംബറിലേയ്ക്ക് മാറ്റുകയായിരുന്നു. ഇപ്പോഴത് ഫെബ്രുവരിയിൽ നടന്നുവെന്നും വന്ദന ഒരു അഭിമുഖത്തിൽ പറഞ്ഞു.

Advertisement