നോട്ട് ബുക്ക് സിനിമയിലെ ശ്രീദേവിയെ ഓർമ്മയില്ലെ, താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

677

മലയാളത്തിന്റെ ഹിറ്റ് മേക്കർ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു നോട്ട് ബുക്ക്. സ്‌കൂൾ പശ്ചാത്തലത്തിൽ കൗമാരക്കാരുടെ കഥ പറഞ്ഞ ഈ ചിത്രത്തിൽ നടി റോമയ്ക്കും പാർവ്വതി തിരുവോത്തിനും ഒപ്പം തിളങ്ങിയ തരമാണ് മരിയ റോയി.

പ്രശസ്ത വനിത ക്ഷേമ പ്രവർത്തകയും വിദ്യാഭ്യാസ വിദഗ്ദനുമായ മേരി റോയിയുടെ കൊച്ചു മകളും ലളിത് മേരി ദമ്പതികളുടെ മകളുമാണ് മരിയ. പ്രമുഖ എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുദ്ധതി റോയ് മരിയയുടെ പിതൃ സഹോദരിയാണ്.

Advertisements

Also Read
എന്നെ വിസ്മയിപ്പിച്ചിട്ടുള്ള ഒരേയൊരു നടൻ മോഹൻലാൽ ആണ്, ഒന്നും ആകില്ലെന്ന് കരുതിയിടത്ത് നിന്നാണ് അദ്ദേഹം ഉന്നതങ്ങളിലേക്ക് ഉയർന്നത്: എംആർ ഗോപകുമാർ

ശ്രീദേവി എന്ന കഥാപാത്രമായിട്ടാണ് നോട്ട് ബുക്ക് എന്ന ചിത്രത്തിൽ മരിയ എത്തിയത്. ഈ വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടെങ്കിലും വെള്ളിത്തിരയിൽ പിന്നീട് തിളങ്ങാൻ മരിയയ്ക്ക് കഴിഞ്ഞില്ല. മരിയയ്ക്കൊപ്പം തുടക്കം കുറിച്ച റോമയും പാർവ്വതിയും മിന്നിക്കയറിയപ്പോൾ മരിയ പഠനത്തിലേക്ക് മടങ്ങുക ആയിരുന്നു.

പിന്നീട് യുവ താരങ്ങളായ ജയസൂര്യയും അനൂപ് മേനോനും ഹണി റോസും ഒന്നിച്ചഭിനയിച്ച ഹോട്ടൽ കാലിഫോർണിയ എന്ന ചിത്രത്തിൽ കമല നമ്പ്യാർ എന്ന വേഷത്തിൽ മരിയ എത്തിയിരുന്നു. പിന്നീട് റോഷൻ ആൻഡ്രൂസിന്റെ മുംബൈ പൊലീസിലും ചെറിയൊരു വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.

2015 ൽ ബിസിനസുകാരനായ സ്മിത്തിനെ മരിയ വിവാഹം കഴിച്ചു. വിവാഹശേഷം അഭിനയരംഗത്തു നിന്ന് മരിയ പൂർണമായി ബ്രേക്ക് എടുത്തു. ഇപ്പോൾ നൃത്തവിദ്യാലയവും കുടുംബജീവിതവുമായി സന്തോഷത്തോടെ മുന്നോടു പോകുകയാണ് മരിയ.

Also Read
ഇതിനകത്തുള്ള ഒരു സുന്ദരിയുമായി എനിക്കൊരു ബന്ധം ഉണ്ട് ; സ്റ്റാർ മാജിക്കിലെത്തിയ സുധീഷിന്റെ വാക്കുകൾ ഇങ്ങനെ : വീഡിയോ

Advertisement