Home Entertainment Celebrities

ഇതിനകത്തുള്ള ഒരു സുന്ദരിയുമായി എനിക്കൊരു ബന്ധം ഉണ്ട് ; സ്റ്റാർ മാജിക്കിലെത്തിയ സുധീഷിന്റെ വാക്കുകൾ ഇങ്ങനെ : വീഡിയോ

874

പ്രേക്ഷകരെ കുടു കുടാ ചിരിപ്പിയ്ക്കുന്ന മിനിസ്‌ക്രീൻ പരിപാടിയാണ് സ്റ്റാർ മാജിക്. ലക്ഷ്മി നക്ഷത്ര അവതാരകയായിട്ടെത്തുന്ന ഷോ യിൽ മിമിക്ര താരങ്ങളും മിനിസ്‌ക്രീനിലെ ശ്രദ്ധേയരായ താരങ്ങളുമൊക്കെയാണ് പങ്കെടുക്കാറുള്ളത്. കൗണ്ടർ കോമഡിയും തമാശയുമൊക്കെയായി എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച വെക്കാറുള്ളത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി സ്റ്റാർ മാജിക്കിന് വിമർശനങ്ങൾ നേരിടേണ്ടതായിട്ടും വന്നിരുന്നു.

പരിപാടിയിലെ ചില സംഭാഷണങ്ങൾ വിവാദങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യാറുണ്ട്. എന്നാൽ പുതിയ പ്രൊമോ വീഡിയോ കണ്ടതോടെ എപ്പിസോഡ് കാണാനുള്ള ആകാംഷയിലാണ് താരങ്ങൾ. ഇതുവരെ സ്റ്റാർ മാജിക്കിൽ പങ്കെടുക്കാത്ത നടൻ സുധീഷ് അടക്കമുള്ളവരാണ് മുഖ്യ അതിഥികളായി എത്തുന്നത്. മാത്രമല്ല വേദിയിൽ നിന്നും സുധീഷ് പറഞ്ഞൊരു കാര്യവും അത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലുമാണ് ഇപ്പോൾ ആരാധകർ.

Advertisements

ALSO READ

കല്യാണക്കാര്യം ആലോചിച്ച് നോക്കുമ്പോൾ മുന്നിൽ ഒരു ബസ്, പേര് പ്രണവ്! അത് യൂണിവേഴ്‌സിന്റെ ഒരു സിഗ്നലല്ലേ? ദൈവം നിശ്ചയിച്ചാൽ അത് നടക്കട്ടെ : പ്രണവിനെ മറ്റൊരാൾ വിവാഹം കഴിച്ചാൽ തനിക്ക് താങ്ങാൻ പറ്റില്ലെന്ന് ഗായത്രി സുരേഷ്

ഇനി വരാൻ പോവുന്ന എപ്പിസോഡിലാണ് സിനിമാ നടൻ സുധീഷും ബിഗ് ബോസ് താരം ഡിംപൽ ഭാലും ഒരുമിച്ച് പങ്കെടുക്കുന്നത്. ആദ്യം ഡിംപലിനെയാണ് വേദിയിലേക്ക് ക്ഷണിക്കുന്നത്. ബിഗ് ബോസിൽ കണ്ടത് പോലെ പവർഫുൾ ആയിട്ടാണ് താരത്തിന്റെ എൻട്രി. ഡിംപലിനെ പുകഴ്ത്തി പറഞ്ഞും കളിയാക്കുകയുമൊക്കെ പലരും ചെയ്തിരുന്നു. അവർക്കൊക്കെ ശക്തമായ മറുപടികൾ താരം കൊടുക്കുകയും ചെയ്തു. ഡിംപലിന്റെ ഇംഗ്ലീഷ് ഡയലോഗുകളാണ് പ്രൊമോയിലുള്ളത്.

ഇതിന് പിന്നാലെയാണ് നർമ്മസൂത്രങ്ങൾ ഒളിപ്പിച്ച് സുധീഷും എത്തുന്നത്. യുവകോമളനായ തന്നെ ഇവിടേക്ക് ക്ഷണിച്ചതിന്റെ നന്ദി എന്നാമ് സുധീഷിന്റെ വാക്കുകൾ. ഇതിനിടയിലാണ് മണിച്ചിത്രത്താഴിലെ കിണ്ടി എന്ന വിളി വരുന്നത്. പിന്നാലെ ‘ഇതിനകത്തുള്ള ഒരു സുന്ദരിയുമായി എനിക്കൊരു ബന്ധം ഉണ്ടെന്ന്’ സുധീഷ് പറയുന്നത്. ശ്രീവിദ്യ, അനു, ലക്ഷ്മി നക്ഷത്ര എന്നിങ്ങനെ മൂന്ന് സുന്ദരിമാരാണ് സ്റ്റാർ മാജിക്കിൽ ഉണ്ടായിരുന്നത്. ഇവരിൽ ആരാണ് സുധീഷ് പറഞ്ഞ ആ സുന്ദരി എന്നറിയാനാണ് പ്രേക്ഷകരുടെയും കാത്തിരിപ്പ്.

ALSO READ

നായികമാരെ ആകർഷിക്കുന്നതിനായി മോഹൻലാൽ ചെയ്ത ചില ടെക്‌നിക്കുകൾ നാൽപത് വർഷത്തിന് ശേഷം ഹൃദയത്തിൽ പ്രണവും ചെയ്തു : ശ്രദ്ധ നേടി ബാലചന്ദ്ര മേനോൻന്റെ വീഡിയോ

സുധീഷ് പറഞ്ഞത് വെച്ച് അത് നടി ശ്രീവിദ്യ ആവാനാണ് ചാൻസ് എന്നാണ് ചിലരുടെ കണ്ടുപിടുത്തം. ആ സമയത്ത് ശ്രീവിദ്യയുടെ മുഖത്ത് വന്ന ചിരി കണ്ടപ്പോൾ അങ്ങനെ തോന്നിയെന്നാണ് കമന്റിലൂടെ പറയുന്നത്. എന്തായാലും സുധീഷ് പ്രേക്ഷകരെ പോലും അത്ഭുതപ്പെടുത്തുന്ന നർമ്മ സംഭാഷണങ്ങളുമായി എത്തുമെന്ന കാര്യം ഉറപ്പാണ്. ഇത്രയും തമാശ പറയുന്ന ആളാണെന്ന് മനസിലായെന്നുമൊക്കെയുള്ള കമന്റുകളാണ് താരത്തിന് ലഭിക്കുന്നത്.

ഒരു കാലത്ത് നായകനായി തിളങ്ങി നിന്നിരുന്ന സുധീഷ് പിന്നീട് കോമഡി താരമായി മാറി. അടുത്തിടെയാണ് അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് മാറിയത്. സിനിമാപ്രേമികൾ വിചാരിക്കാത്ത ലെവലിലേക്ക് ഉയരാൻ സുധീഷിന് സാധിച്ചിരുന്നു. അതുപോലെ മിന്നൽ മുരളി എന്ന സിനിമയിൽ അതിഥി വേഷത്തിലെത്തിയും താരം ഞെട്ടിച്ചിരുന്നു. സുധീഷ് എന്ന സിനിമാ നടന്റെ വേഷത്തിൽ ആയിരുന്നെങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ കൈയ്യടി വാങ്ങിക്കാൻ നടന് ആ സിനിമയിൽ കഴിഞ്ഞു.

 

 

 

Advertisement