ഒരു ലക്ഷത്തിന് മുകളിൽ വില വരുന്ന സാധനങ്ങൾ വാങ്ങിയിട്ടും ലുലുമാളിൽ പാർക്കിങ് സൗകര്യം നൽകുന്നില്ല : പരാതിയുമായി ആലീസ് ക്രിസ്റ്റിയും ഭർത്താവ് സജിനും

85

സേഷ്യൽമീഡിയയിലെ സെലിബ്രിറ്റി കപ്പിൾ ആണ് ആലീസ് ക്രിസ്റ്റിയും ഭർത്താവ് സജിനും. തങ്ങളുടെ കുടുംബ വിശേഷങ്ങളും യാത്രാ വിശേഷങ്ങളുമൊക്കെയായി സ്ഥിരമായി യൂട്യൂവിലൂടെ വ്ളോഗ് ചെയ്യുന്നത് കൊണ്ട് തന്നെ പ്രേക്ഷകർക്ക് ഇരുവരെയും വലിയ ഇഷ്ടമാണ്. എന്നാൽ ഇത്തവണ ആലീസും സജിനും എത്തിയിരിയ്ക്കുന്നത് തങ്ങളുടെ വിശേഷങ്ങളുമായിട്ടല്ല, ഒരു പരാതിയുമായിട്ടാണ്.

ലുലു മാളിൽ പോയപ്പോഴുണ്ടായ മോശമായ അനുഭവം പങ്കുവച്ച് കൊണ്ട് വ്ളോഗ് ചെയ്തത് സജിൻ ആണ്. സജിന് പിന്തുണയുമായി ആലീസും ഒപ്പമുണ്ടായിരുന്നു. ആലീസിന് ഫോണും മറ്റ് ചില സാധനങ്ങളുമൊക്കെ എടുക്കുന്നതിന് വേണ്ടിയാണ് ഇരുവരും ലുലു മാളിൽ പോയത്. എന്നാൽ അവിടെ വച്ച് ഇരുവർക്കും ഉണ്ടായ അനുഭവം അത്ര സുഖകരമായിരുന്നില്ല.

Advertisements

ALSO READ

ഇതിനകത്തുള്ള ഒരു സുന്ദരിയുമായി എനിക്കൊരു ബന്ധം ഉണ്ട് ; സ്റ്റാർ മാജിക്കിലെത്തിയ സുധീഷിന്റെ വാക്കുകൾ ഇങ്ങനെ : വീഡിയോ

ഒരു ലക്ഷത്തിന് മുകളിൽ വില വരുന്ന സാധനങ്ങൾ വാങ്ങിയിട്ടും ലുലുമാളിൽ പാർക്കിങ് സൗകര്യം നൽകുന്നില്ല എന്നാണ് സജിൻ പറയുന്നത്. പാർക്ക് ചെയ്യണമെങ്കിൽ അറുപത് രൂപ ഫീ അടക്കണം. ഇതെന്തൊരു കഷ്ടമാണെന്ന് ഇരുവരും ചോദിക്കുന്നു. മുൻസിപാലിറ്റിയുടെ അനുവാദം നേടിയിട്ടും പാർക്കിങിന് ഫീ ഈടാക്കുന്നതിന് എതിരെയാണ് ആലീസിന്റെയും സജിന്റെയും പ്രതികരണം.

എല്ലാ സാധനങ്ങളും ഒരിടത്ത് കിട്ടും എന്നുള്ളത് കൊണ്ട് ആണ് ജനങ്ങൾ ലുലു മാളിൽ പോകുന്നത്. ലുലുവിൽ കിട്ടുന്നത് പുറത്ത് കിട്ടാത്തത് കൊണ്ടല്ല. തങ്ങളുടെ കസ്റ്റമേഴ്സിനെ സ്വീകരിക്കാനുള്ള മര്യാദ പോലും ഇവർ കാണിക്കുന്നില്ല. ലക്ഷങ്ങളുടെ സാധനം വാങ്ങിയിട്ടും പാർക്കിങ് സൗകര്യം അനുവദിയ്ക്കുന്നില്ല എന്ന് പറയുന്നത് കഷ്ടമാണ്.

ALSO READ

കല്യാണക്കാര്യം ആലോചിച്ച് നോക്കുമ്പോൾ മുന്നിൽ ഒരു ബസ്, പേര് പ്രണവ്! അത് യൂണിവേഴ്‌സിന്റെ ഒരു സിഗ്നലല്ലേ? ദൈവം നിശ്ചയിച്ചാൽ അത് നടക്കട്ടെ : പ്രണവിനെ മറ്റൊരാൾ വിവാഹം കഴിച്ചാൽ തനിക്ക് താങ്ങാൻ പറ്റില്ലെന്ന് ഗായത്രി സുരേഷ്

പിന്നെ പാർക്കിങ് ഫ്രീയായി തരും. അതിന് അവിടെയുള്ള മെമ്പർഷിപ്പ് കാർഡ് എടുത്ത ശേഷം അതിലൊരു സമ്മാന കൂപ്പൺ വരണം. അങ്ങനെയുള്ളവർക്ക് പാർക്ക് ചെയ്യാം. ഇത്തരം പ്രവൃത്തികൾക്ക് എതിരെ പ്രതികരിക്കണം എന്ന് പറഞ്ഞു കൊണ്ടാണ് ആലീസും സജിനും വ്ളോഗ് ചെയ്തത്. പാർക്കിങ് സ്ഥലത്ത് വച്ച് നടന്ന വാഗ്‌വാദത്തിന്റെ ക്ലിപ്സും സജിൻ ഷെയർ ചെയ്തിരുന്നു.

 

Advertisement