നായികമാരെ ആകർഷിക്കുന്നതിനായി മോഹൻലാൽ ചെയ്ത ചില ടെക്‌നിക്കുകൾ നാൽപത് വർഷത്തിന് ശേഷം ഹൃദയത്തിൽ പ്രണവും ചെയ്തു : ശ്രദ്ധ നേടി ബാലചന്ദ്ര മേനോൻന്റെ വീഡിയോ

335

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് തീയ്യേറ്ററിലും ഒടിടിയിലും എത്തി സൂപ്പർഹിറ്റ് ആയ ചിത്രമാണ് ‘ഹൃദയം’. ചിത്രത്തിലെ പ്രകടനത്തിന് പ്രണവ് മോഹൻലാലിനെ അഭിനന്ദിച്ച് സംവിധായകൻ ബാലചന്ദ്ര മേനോൻ.

1982ൽ താൻ സംവിധാനം ചെയ്ത് മോഹൻലാൽ പ്രതിനായകനായി അഭിനയിച്ച ‘കേൾക്കാത്ത ശബ്ദം’ എന്ന ചിത്രത്തിലെ ചില രംഗങ്ങൾ ‘ഹൃദയം’ കണ്ടപ്പോൾ തന്റെ ഓർമ്മയിൽ എത്തിയതായി ബാലചന്ദ്ര മേനോൻ പറഞ്ഞു.

Advertisements

ALSO READ

പലരെയും ഒഴിവാക്കിയ സിദ്ധാർത്ഥ് എന്റെ വാക്ക് കേട്ടു, അപ്പോൾ ഒരുകാര്യം എനിക്ക് വീണ്ടും ബോധ്യമായി, അമ്മയായിരുന്നു അവർ എന്റെ സ്വന്തം അമ്മ: മഞ്ജു പിള്ള

തന്റെ ഫെയ്സ്ബുക്ക് വിഡിയോയിലൂടെയാണ് ബാലചന്ദ്ര മേനോൻ ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിൽ നായികമാരെ ആകർഷിക്കുന്നതിനായി മോഹൻലാലിന്റെ കഥാപാത്രത്തെ കൊണ്ട് താൻ ചെയ്യിച്ച ചില ടെക്‌നിക്കുകൾ ഹൃദയത്തിൽ കാണാൻ സാധിച്ചുവെന്ന് അദ്ദേഹം പറയുകയാണ്.

നാൽപത് വർഷത്തിന് ശേഷവും തന്റെ ചിന്തകൾക്ക് പ്രസക്തിയുള്ളതായി കണ്ടതിൽ സന്തോഷം തോന്നിയതായും ബാലചന്ദ്ര മേനോൻ പറയുന്നുണ്ട്.

ALSO READ

ഒരു അഡാറ് ലവിന്റെ നാല് വർഷത്തെ റെക്കോർഡ് തൂക്കിയെറിഞ്ഞ് ഭീഷ്മ പർവ്വം ജാവോ ടീസർ, കൈയ്യടിച്ച് ഒമർ ലുലുവും

 

Advertisement