Home Entertainment

പലരെയും ഒഴിവാക്കിയ സിദ്ധാർത്ഥ് എന്റെ വാക്ക് കേട്ടു, അപ്പോൾ ഒരുകാര്യം എനിക്ക് വീണ്ടും ബോധ്യമായി, അമ്മയായിരുന്നു അവർ എന്റെ സ്വന്തം അമ്മ: മഞ്ജു പിള്ള

987

മലയാള സിനിമയുടെ അഭിനയ വിസ്മയം അതുല്യ കലാകാരി കെപിഎസി ലളിത ഈ കഴിഞ്ഞ ഫെബ്രുവരി 22 നാണ് ഈ ലോകത്ത് നിന്നും വിടവാങ്ങിയത്. വർഷങ്ങളായി സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു കെപിഎസി ലളിത.

നായികയായും അമ്മയായും പ്രതിനായികയായും ഹാസ്യതാരമായും മലയാളി മനസിൽ ചിരപ്രതിഷ്ഠ നേടിയ ലളിതയുടെ വിയോഗം സിനിമാ മേഖലയ്ക്ക് തീരാ നഷ്ടമാണ് ഉണ്ടാക്കിയത്. കെപിഎസി ലളിതയുമായുള്ള ഓർമകൾ പങ്കുവെക്കുകയാണ് നടി മഞ്ജു പിള്ള.

Advertisements

കെപിഎസി ലളിതയുമായി വളരെ ആഴത്തിലുള്ള സൗഹൃദമായിരുന്നു മഞ്ജു പിള്ളക്ക് ഉണ്ടായിരുന്നത്. മഴവിൽ മനോരമയിലെ ശ്രദ്ധേയമായ തട്ടീം മുട്ടീം സീരിയലിൽ ഉൾപ്പെടെ മകളും മരുമകളുമൊക്കെയായി ഒരുപാടുതവണ ലളിതയ്ക്കൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തിയ മഞ്ജു പിള്ള മാതൃഭൂമി ന്യൂസിനോടായിരുന്നു ഓർമകൾ പങ്കുവെച്ചത്.

Also Read
ഒരു അഡാറ് ലവിന്റെ നാല് വർഷത്തെ റെക്കോർഡ് തൂക്കിയെറിഞ്ഞ് ഭീഷ്മ പർവ്വം ജാവോ ടീസർ, കൈയ്യടിച്ച് ഒമർ ലുലുവും

അമ്മയുടെ ഭൗതികശരീരം തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിൽ നിന്ന് ലായം കൂത്തമ്പലത്തിലേക്ക് കൊണ്ടു പോകു മ്പോൾ ഞാനും ആംബുലൻസിൽ കയറി. അമ്മയുടെ ചേതനയറ്റ ശരീരത്തിനരികിൽ ഇരിക്കുമ്പോൾ എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. മനസ്സിലേക്ക് ഒരുപാട് ഓർമകൾ കയറിവന്നു.

അമ്മ സുഖമില്ലാതെ വടക്കാഞ്ചേരിയിലെ വീട്ടിൽ കഴിയുമ്പോൾ ഞാൻ കാണാൻ ചെന്നിരുന്നു. മറ്റു പലരെയും വരേണ്ടേന്നു പറഞ്ഞ് സിദ്ധാർത്ഥ് ഒഴിവാക്കിയപ്പോൾ, എന്റെ വാക്ക് അവൻ കേട്ടു. അവിടെച്ചെന്ന് അമ്മയെ കണ്ടപ്പോഴാണ് എന്തുകൊണ്ടാണ് എല്ലാവരോടും വരേണ്ടെന്ന് സിദ്ധു പറഞ്ഞതെന്ന് മനസ്സിലായി.

അത്രമേൽ ക്ഷീണിതയായി, രൂപം പോലും മാറിയ ഒരമ്മയായിരുന്നു അവിടെയുണ്ടായിരുന്നത് എന്ന് മഞ്ജു പിള്ള പറഞ്ഞു. അമ്മ എവിടെപ്പോയാലും അവിടെനിന്നൊക്കെ എനിക്ക് എന്തെങ്കിലും ഒക്കെ വാങ്ങിക്കൊണ്ടുവരും.

ഗുരുവായൂരിൽ പോയി വരുമ്പോഴൊക്കെ കുറേ മാലയും കമ്മലുമൊക്കെ തന്നിട്ട് അതൊക്കെ ഇട്ടുവരാൻ എന്നോടു പറയും ആംബുലൻസിൽ ഇരിക്കുമ്പോൾ അതൊക്കെ ഞാൻ ഓർത്തു. അവസാനകാലത്ത് അമ്മയ്ക്ക് പിണക്കം കുറച്ചു കൂടുതലായിരുന്നു. സെറ്റിൽ അമ്മയുടെ അടുത്ത് അധികനേരം ചെന്ന് ഇരുന്നില്ലെങ്കിൽ വലിയ സങ്കടമായിരുന്നു.

മോളെപ്പോലെയല്ല, മോളായിട്ടു തന്നെയാണ് അമ്മ എന്നെ കരുതിയിരുന്നത്. സങ്കടത്താൽ വാക്കുകൾ മുറിഞ്ഞപ്പോൾ മഞ്ജു കുറച്ചുനേരം മിണ്ടാതിരുന്നു. പിന്നെ, നിറഞ്ഞ മിഴികളോടെ പറഞ്ഞു, ഫ്ളാറ്റിൽ അമ്മയുടെ ചേതനയറ്റ ശരീരത്തിനരികിൽ ഇരിക്കുമ്പോഴും ആംബുലൻസിൽ ഇരിക്കുമ്പോഴും പൊട്ടി കരയാതെ പിടിച്ചുനിന്നു.

Also Read
നടി പൂർണ്ണിമ ഇന്ദ്രജിത്തിന്റെ സഹോദരി പ്രിയ യുദ്ധത്തിനിടെ ഉക്രൈനിൽ കുടുങ്ങിയെന്ന പ്രചരണം; പ്രതികരണവുമായി പ്രിയ മോഹൻ

അമ്മയെ വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോയശേഷം തിരികെ കാറിൽ വന്നിരിക്കുമ്പോൾ അതുവരെ പിടിച്ചുനിർത്തിയതെല്ലാം പൊട്ടിപ്പോയി. അപ്പോൾ ഒരുകാര്യം എനിക്ക് വീണ്ടും ബോധ്യമായി, അമ്മയായിരുന്നു അവർ, എന്റെ സ്വന്തം അമ്മ എന്നും മഞ്ജു പിള്ള കൂട്ടിച്ചേർക്കുന്നു.

അതേ സമയം കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന കെപിഎസി ലളിതയുടെ അന്ത്യം തൃപ്പൂണിത്തുറയിലെ മകൻ സിദ്ധാർത്ഥിന്റെ ഫ്‌ളാറ്റിൽ വെച്ചായിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്ത് എത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്‌സണായിരുന്നു. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലു വെട്ടവും കെപിഎസി ലളിതയ്ക്ക് ലഭിച്ചിരുന്നു.

Advertisement