നടി പൂർണ്ണിമ ഇന്ദ്രജിത്തിന്റെ സഹോദരി പ്രിയ യുദ്ധത്തിനിടെ ഉക്രൈനിൽ കുടുങ്ങിയെന്ന പ്രചരണം; പ്രതികരണവുമായി പ്രിയ മോഹൻ

117

ലോകരാജ്യങ്ങൾ ആകമാനം റഷ്യ ഉക്രൈൻ യുദ്ധത്തിന്റെ ഭീതിയിലാണ് ഇപ്പോഴുള്ളത്. ഉക്രൈമായി റഷ്യ യുദ്ധം ആരംഭിച്ചതോടെ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരികേ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ഗവൺമെന്റ്.

അതേ സമയം യുദ്ധം ആരംഭിച്ചതോടെ വ്യാജ വാർത്തകളും വർധിച്ചിരിക്കുകയാണ്. അത്തരത്തിൽ ഒന്നായിരുന്നു പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയും നടിയുമായ പ്രിയ മോഹനും കുടുംബവും യുക്രെയ്നിൽ കുടുങ്ങിയെന്ന വാർത്ത.

Advertisements

Also Read
ഞങ്ങൾ തിരിച്ചെത്തി നിങ്ങളുടെ ഇന്ദ്രനും സീതയും, സന്തോഷം അറിയിച്ച് ഷാനവാസ് ഷാനും, അർമാദിച്ച് ആരാധകർ

ഉറങ്ങാൻ കഴിയുന്നില്ല, വെടിയൊച്ചകളും രക്തവും, കണ്ണ് നിറഞ്ഞ് പ്രിയ മോഹൻ എന്ന തലക്കെട്ടൊട് കൂടി ചില യൂട്യൂബ് മാധ്യമങ്ങൾ വാർത്തകൾ കൊടുത്തിരുന്നു. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് പ്രിയ മോഹൻ ഇപ്പോൾ.

പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയും നടിയുമായ പ്രിയ മോഹനും കുടുംബവും യുക്രെയ്നിൽ കുടുങ്ങിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും താനും കുടുംബവും കൊച്ചിയിൽ തന്നെ ഉണ്ടെന്നും താരം പ്രതികരിച്ചു. ദയവ് ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത് എന്നും പ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അഭ്യർഥിച്ചു.

ആറ് മാസം മുമ്പ് പ്രിയയും കുടുംബവും യുക്രെയ്നിൽ അവധിക്കാലം ആഘോഷിക്കുവാൻ ആയി പോയിരുന്നു. അന്നത്തെ യാത്രയുടെ ചില വിഡിയോകളും ചിത്രങ്ങളുമാണ് ചിലർ തെറ്റായ രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

Also Read
ഗാനഭൂഷണം നെയ്യാറ്റിൻകര ഗോപന്റെ ഉള്ളിൽ സംഗീത ചക്രവർത്തി ത്യാഗരാജ സ്വാമികളുമുണ്ട്, ഫൈറ്റ്മാസ്റ്റർ ത്യാഗരാജനുമുണ്ട്, കിടിലൻ ഡയലോഗുമായി ആറാട്ടിന്റെ പുതിയ വീഡിയോ

നടൻ നിഹാൽ പിള്ളയാണ് പ്രിയയുടെ ഭർത്താവ്. കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രിയയും നിഹാലും യുക്രെയ്നിൽ അവധി ആഘോഷിക്കാനായി പോയത്. ഈ യാത്രയുടെ ദൃശ്യങ്ങൾ വച്ചാണ് പ്രിയ ഉക്രൈനിൽ കുടുങ്ങിയെന്ന് ചില യൂട്യൂബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

Advertisement