ബാത്ത് ടബ്ബിലെ കുളിയുടെ ചിത്രം പങ്കുവച്ച് എസ്തർ അനിൽ; നാണമില്ലേ എന്ന് ആരാധകർ, ചിത്രം വൈറൽ

328

ജയസൂര്യയെ നായകനാക്കി അജി ജോൺ സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് വന്ന താരമാണ് എസ്തർ അനിൽ. പ്രേക്ഷകരുടെ ഇഷ്ടതാരമാണ് എസ്തർ ഇപ്പോൾ. മലയാളത്തിലെ യുവനടിമാരിൽ പ്രശസ്ത കൂടിയാണ് എസ്തർ അനിൽ.

ബാല താരമായി സിനിമയിലെത്തിയ താരം നായിക വേഷം വരെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു എസ്തർ. മലയാളത്തിലെ സർവ്വകാല ഹിറ്റായ, താരരാജാവ് മോഹൻലാൽ നായകനായ ദൃശ്യം എന്ന ചിത്രത്തിലും ഇതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2ലും എസ്തർ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്.

Advertisements

Also Read
നടി പൂർണ്ണിമ ഇന്ദ്രജിത്തിന്റെ സഹോദരി പ്രിയ യുദ്ധത്തിനിടെ ഉക്രൈനിൽ കുടുങ്ങിയെന്ന പ്രചരണം; പ്രതികരണവുമായി പ്രിയ മോഹൻ

ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി എത്തിയത്. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചു. ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറിൽ വഴിത്തിരിവായി. ഒരു നാൾ വരും, സകുടുംബം ശ്യാമള, കോക്ക് ടെയിൽ, ദ മെട്രോ, വയലിൻ, ഡോക്ടർ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവൻ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികൾ, ഒരു യാത്രയിൽ, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ എസ്തറിനെ നിരവധി പേരാണ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പിന്തുടരുന്നത്. തന്റെ പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും വീഡിയോകളും ഒക്കെ പങ്കുവെച്ച് എസ്തറും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്.

ദൃശ്യം സിനിമകളിലൂടെ സൗത്ത് ഇന്ത്യയിൽ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരത്തിന് നിരവധി ആരാധകരാണുള്ളത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് എസ്തർ. തന്റെ ചെറിയ വിശേഷങ്ങൾ പോലും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത് ആരാധകർ ആഘോഷമാക്കാറുമുണ്ട്.

തന്റെ ബോൾഡ് ചിത്രങ്ങളും താരം ഇതിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ബാത്ത്ടബ്ബിൽ കുളിക്കുന്ന ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കുവയ്ക്കുന്നത്. താരത്തിന്റെ ചിത്രം നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.

Also Read
പിൻവശം കലം പോലെയുണ്ടെന്ന് ശരീരത്തെ കളിയാക്കി അ ശ്ലീ ല കമന്റ്, കിടിലൻ മറുപടി കൊടുത്ത് യുവനടി, കയ്യടിച്ച് ആരാധകർ

പിന്നാലെ താരത്തിന് എതിരെ വലിയ വിമർശനം ഉയരുകയാണ്. കുളിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ നാണമില്ലേ എന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ ചോദിക്കുന്നത്. സിനിമ താരമായി എന്ന് ഓർത്ത് എന്തും ആകാമോ എന്നാണ് ചിലർ കമന്റായി ചോദിക്കുന്നത്.

എന്തായാലും താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. ബാലതാരമായി അഭിനയം ആരംഭിച്ച താരം ദൃശ്യം സീക്വലുകളിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. തെന്നിന്ത്യയിലും താരത്തിന് ആരാധകരെ സമ്മാനിച്ചത് ദൃശ്യം റീമേക്കുകളായിരുന്നു.

Advertisement