പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല; പുതിയ സന്തോഷം പങ്കുവെച്ച് നടി സാമന്ത, ആശംസകളുമായി സഹതാരങ്ങളും ആരാധകരും

247

തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള താര സുന്ദരിയാണ് നടി സാമന്ത റൂത്ത് പ്രഭു. അടുത്തിടെ താരം വിവാഹ മോചിതയായത് വലിയ വാർത്തയായി മാറിയിരുന്നു. തെലുങ്ക് സൂപ്പർ താരം നാഗ ചൈതന്യ ആയിരുന്നു താരത്തിന്റെ ഭർത്താവ്.നാഗ ചൈതന്യയും ആയുള്ള സാമന്തയുടെ പ്രണയത്തിന്റെ തുടക്കം സിനിമാ സെറ്റുകളിൽ നിന്നായിരുന്നു.

നാഗചൈതന്യ യ്ക്കൊപ്പം യേ മായ ചേസാവെ എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോൾ മുതലാണ് ഇരുവരും പ്രണയത്തിലായത്. നാഗ ചൈതന്യ സിനിമയിൽ എത്തിയ ശേഷം ചെയ്ത മൂന്നാമത്തെ സിനിമ കൂടിയായിരുന്നു യേ മായ ചേസാവെ.

Advertisements

സാമന്തയും നാഗചൈതന്യയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയും ഇത് തന്നെയായിരുന്നു. ഏഴ് വർഷത്തിലധികം പ്രണയിച്ച ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. ചായ്സാം എന്ന പേരിലായിരുന്നു ഈ താരജോഡി ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. വലിയൊരു ഫാൻ ഫോളോയിങ് ചായ്സാം ജോഡിക്കുണ്ടായിരുന്നു. ആരും കൊതിക്കുന്ന ആഘോഷ പൂർവമുള്ള സ്വപ്ന വിവാഹമായിരുന്നു ഇരുവരുടേതും.

വിവാഹ ജീവിതം നാലാം വർഷത്തിലേക്ക് കടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഇരുവരും തങ്ങൾ പിരിയാൻ പോവുകയാണെന്ന് സോഷ്യൽമീഡിയ വഴി അറിയിച്ചത്. ഒരിക്കലും പ്രതീക്ഷിക്കാത്ത വാർത്തയായിരുന്നു എന്നതിനാൽ തന്നെ ആരാധകർക്കും ചായ്സാം വേർപിരിയൽ വലിയ ആഘാതമായി.

Also Read
ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് കിട്ടിയിട്ടും നായർ ആയിരിന്നിട്ടും ജോലി നൽകാൻ എൻഎസ്എസ് കോളേജ് എന്നോട് വലിയ തുക ചോദിച്ചു; വെളിപ്പെടുത്തലുമായി ആർ ശ്രീലേഖ, വീഡിയോ വൈറൽ

ഇപ്പോഴിതാ പുതിയ സന്തോഷം പങ്കു വച്ച് രംഗത്ത് വന്നിരിക്കുകയാണ് തെന്നിന്ത്യൻ താരം സാമന്ത. സിനിമയിലെത്തിയിട്ട് 12 വർഷങ്ങൾ പൂർത്തിയായെന്ന് നടി പറഞ്ഞു. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ ഈ സന്തോഷം സാമന്ത തന്നെയാണ് ആരാധകരുമായി പങ്കു വച്ചത്.

രാവിലെ എഴുന്നേറ്റപ്പോഴാണ് സിനിമയിൽ എത്തിയിട്ട് പന്ത്രണ്ട് വർഷം പൂർത്തിയായെന്ന കാര്യം ഓർമ്മയിൽ വന്നത്. ആക്ഷൻ, ലൈറ്റുകൾ, ക്യാമറ, സമാനതകളില്ലാത്ത നിമിഷങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഓർമകളുടെ 12 വർഷമാണ് പൂർത്തിയായതെന്നും താരം പറഞ്ഞിരിക്കുകയാണ്.

സിനിമയുമായുള്ള പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല. സമാനതകളില്ലാത്ത നിമിഷങ്ങളാണ് കടന്നുപോയതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. ഈ അനുഗൃഹീത യാത്രയും ലോകത്തിലെ ഏറ്റവും മികച്ച, വിശ്വസ്തരായ ആരാധകരെയും നേടിയതിന് ഞാൻ നന്ദിയുള്ളവളാണ് എന്നാണ് സാമന്ത പറയുന്നത്.

സിനിമയുമായുള്ള എന്റെ പ്രണയകഥ ഒരിക്കലും അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും താരം വ്യക്തമാക്കി.
അനുപമ പരമേശ്വരൻ, രശ്മിക മന്ദാന, റാഷി ഖന്ന തുടങ്ങി നിരവധി താരങ്ങൾ സാമന്തയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

Also Read
പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ച് റേയ്ജൻ ; ഉടനെ വിവാഹം കാണുമെന്ന് ഹരിത : പ്രേക്ഷകർ ഏറ്റെടുത്ത് താരങ്ങളുടെ അഭിമുഖം

ഗൗതം മേനോൻ സംവിധാനം ചെയ്ത തെലുങ്ക് ചിത്രം യേ മായേ ചേസാവേയിലൂടെയായിരുന്നു താരം സിനിമയിലേക്ക് രംഗത്ത് വന്നത്. പുഷ്പ 2വിലാണ് സാമന്ത ഏറ്റവുമൊടുവിൽ അഭിനയിച്ചത്. ചിത്രത്തിലെ ഐറ്റം സോംഗിന് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും കിട്ടിയിരിക്കുന്നത്.

Advertisement