സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികലുടെ പ്രിയങ്കരനായി മാറിയ നടനാണ് ബോബൻ ആലുംമൂടൻ. കമൽഡ സംവിധാനം ചെയ്ത് മലയാളത്തിന്റെ ചോക്ലേറ്റ് ജോഡികളായിരുന്ന കുഞ്ചാക്കോ ബോബനും ബേബി ശാലിനിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ നിറം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആരാധകരുടെ പ്രിയങ്കരനായി മാറിയത്.
ക്യാമ്പസ് പ്രണയ ചിത്രമായിരുന്നു നിറം. അതിൽ വളരെയധികം പ്രാധാന്യമേറിയ ഒരു കഥാപാത്രത്തെയാണ് ബോബൻ ആലുംമൂടൻ അവതരിപ്പിച്ചത്. മാത്രമല്ല സിനിമയിലെ പ്രായം നമ്മിൽ മോഹം നൽകി എന്ന ഗാനവും സൂപ്പർ ഹിറ്റായി മാറി.
അതോടെ ബോബനും മലയാളികൾക്ക് സുപരിചിതനായി മാറുകയായിരുന്നു. തുടർന്ന് കല്യാണരാമൻ, ഇന്ദ്രിയം, മഴത്തുള്ളിക്കിലുക്കം, ക്യാൻവാസ്, ചട്ടമ്പിനാട് തുടങ്ങി നിരവധി സിനിമകളിൽ താരം അഭിനയിച്ചു.
സിനിമകളേക്കാളും ബോബൻ ആലുംമൂടന് ഏറെ പ്രേക്ഷകശ്രദ്ധ നേടി കൊടുത്തത് ടെലിവിഷൻ പരമ്പരകളാണ്.
മലയാളത്തിലെ പഴയകാല നടൻ ആലുംമൂടന്റെ മകൻ കൂടിയാണ് ബോബൻ ആലുംമൂടൻ. മലയാള സിനിമയുടെ ചിരിയഴകായിരുന്ന ആലുമ്മൂടന്റെ മകന് സിനിമയും അഭിനയവും പുതുമയായിരുന്നില്ല. സ്വാഭാവികമായും സിനിമയുടെയും അഭിനയത്തിന്റെയും വെള്ളിവെളിച്ചത്തിലേക്കു തന്നെ ബോബനും എത്തി.
ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും തിരക്കുള്ള താരമായിരുന്ന ബോബൻ കുറച്ചു കാലമായി അത്ര സജീവമല്ലായിരുന്നു. മാറി നിൽക്കുന്നതോ, മനപൂർവം ഇടവേളയെടുത്തതോ, ഒതുക്കപ്പെടുന്നതോ അല്ല. പുതിയ ആളുകൾ വരുന്നു, മത്സരം കടുത്തു. അപ്പോൾ നല്ല അവസരങ്ങൾക്കു വേണ്ടിയുള്ള കാത്തിരിപ്പും നീളും എന്നായിരുന്നു ഇടവേളയെ കുറിച്ച് ബോബൻ പറഞ്ഞത്.
ഇപ്പോഴിതാ തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെച്ച് താരം എത്തിയിരിക്കുകയാണ് താരം. ചങ്ങനാശ്ശേരി ചെത്തിപ്പുഴയിൽ പഴയകാലത്തെ ക്രിസ്ത്യൻ പരമ്പരാഗത തറവാടുകളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് താരത്തിന്റെ വീട് പണിതിരിക്കുന്നത്.
അപ്പൻ എപ്പോഴും സിനിമ തിരക്കിലായതിനാൽ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കി നടത്തിയതും തങ്ങളെ വളർത്തി വലുതാക്കിയതും അമ്മയാണെന്ന് താരം പറയുന്നു. ആറു മക്കൾ ഉണ്ടായിരുന്നതിനാൽ എല്ലാവരും ഒന്നിച്ച് സന്തോഷത്തോടെ ജീവിക്കുകയായിരുന്നു.
പിന്നീട് വർഷങ്ങൾ പിന്നിട്ടതോടെ വീട് പൊളിച്ച് പുതിയത് പണിതു. മാത്രമല്ല വിവാഹശേഷം സഹോദര ങ്ങളും ഓരോരുത്തരായി തറവാട് വീട്ടിൽ നിന്ന് മാറി തുടങ്ങിയെന്നും താരം പറയുന്നു. തുടർന്ന് തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തെ കുറിച്ച് പറയുകയാണ് താരം . അപ്പൻ അഭിനയിച്ചുകൊണ്ടിരുന്ന ഒരു സിനിമയിൽ ചെറിയൊരു കഥാപാത്രം അവതരിപ്പിക്കേണ്ട നടൻ എത്തിയിരുന്നില്ല.
ആ കഥാപാത്രത്തിലേക്ക് യാദൃശ്ചികമായി താൻ എത്തിപ്പെടുകയായിരുന്നു എന്ന് താരം പറയുന്നു. എന്നാൽ ആ സിനിമ പകുതി വഴിയിൽ മുടങ്ങി പോയിരുന്നു. അദ്വൈതം എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചായിരുന്നു അപ്പന്റെ അകാല വിയോഗമെന്നും താരം പറയുന്നു.
മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മടിയിൽ കിടന്നാണ് ആലുംമൂടൻ മ രി ച്ച ത്. അപ്പൻ മ രി ച്ച തോെ ട വീട് മൊത്തത്തിൽ ഉറങ്ങിപ്പോയെന്നും ആ ശൂന്യതയിൽ നിന്നും കരകയറാൻ കുറെ സമയം എടുത്തെന്നും താരം പറയുന്നു. റോസ് ഇൻ ഡിസംബർ എന്ന സീരിയലിലൂടെ തുടർന്ന് താരം മിനി സ്‌ക്രീനിൽ എത്തി.
അതിലെ ഗാനങ്ങൾ ഹിറ്റായതോടെ താരത്തിനു സിനിമകളിൽ വീണ്ടും അവസരം ലഭിച്ചു തുടങ്ങി. അതിനുശേഷം വീണ്ടും മിനിസ്‌ക്രീനിൽ തന്നെ എത്തി. തുടർന്ന് വിവാഹം കഴിക്കുകയും കുടുംബത്തോട് ഒപ്പം കൊച്ചിയിലേക്ക് താമസം മാറുകയും ചെയ്തു.
ഇപ്പോൾ കാക്കനാട് സ്വന്തമായി ഒരു ഫ്‌ളാറ്റും വാങ്ങി. അതിന്റെ പണികളും പൂർത്തിയായി വരികയാണ്. എന്നാൽ ഇപ്പോഴും പഴയ തറവാടിന്റെ ഓർമ്മകളിലേക്ക് പോകാനാണ് ഏറെ ഇഷ്ടമെന്നും താരം പറയുന്നു. ഇപ്പോൾ അമ്പതോളം സീരിയലുകളിലും അഭിനയിച്ചു കഴിഞ്ഞു. ‘ഭാര്യ’, ‘മകൾ മരുമകൾ’, ‘മക്കൾ’ തുടങ്ങി അതിൽ പലതും വലിയ വിജയങ്ങളായിരുന്നു.
ആദ്യ കാലത്തൊക്കെ അച്ഛന്റെ പേരിൽ പല സംവിധായകരെയും കണ്ട് ചാൻസ് ചോദിച്ചിരുന്നു. ഇപ്പോൾ അങ്ങനെ ചെയ്യാറില്ല. എങ്കിലും ചാൻസ് ചോദിക്കാൻ മടിയില്ല. ഞാനിവിടെയുണ്ട് എന്നോർമ്മിപ്പിക്കുന്നതിൽ എന്താണ് തെറ്റ്.
സിനിമയിലും സീരിയലിലുമൊന്നും കാണാതായപ്പോൾ, ഞാൻ വിദേശത്താണെന്നും മറ്റു ജോലികൾ ചെയ്യുന്നുവെന്നും കഥ പരന്നു. പക്ഷേ സത്യം അതല്ല. അഭിനയമല്ലാതെ ഞാൻ മറ്റൊന്നും ചെയ്തിട്ടില്ല. ഭാര്യ ഷെല്ലി സ്വിറ്റ്‌സർലാന്റിലാണ് ജനിച്ചു വളർന്നത്. അവർ നഴ്‌സിങ് ട്യൂട്ടറായി ജോലി ചെയ്തതും മക്കൾ പഠിച്ചിരുന്നതും അവിടെത്തന്നെ.
Also Read
ദുൽഖർ സൽമാന്റെ കുറുപ്പിനെ കുറിച്ച് ദളപതി വിജയ് പറഞ്ഞത് വെളിപ്പെടുത്തി ഷൈൻ ടോം ചാക്കോ
അതിനാൽ ഞാനും ഒഴിവു സമയങ്ങളിൽ അങ്ങോട്ടേക്കു പോയിരുന്നു. ഇപ്പോൾ ഞങ്ങൾ കുടുംബസമേതം കൊച്ചിയിലാണ് താമസം. മകൻ സിലാൻ പ്ലസ് ടുവിന് പഠിക്കുന്നു. മകൾ സേന 9ാം ക്ലാസിൽ. ഭാര്യയുടെ കുടുംബം ഇപ്പോഴും സ്വിറ്റ്‌സർലാന്റിലാണ്.
ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന അമ്മയറിയാതെ എന്ന പരമ്പരയിലും, സൂര്യ ടിവിയിലെ സ്വന്തം സുജാത എന്ന പരമ്പരയിലും ആണ് ബോബൻ ആലുംമൂടൻ അഭിനയിക്കുന്നത്.