പ്രണയത്തിലായത് പ്രേമത്തിന്റെ ലൊക്കേഷനിൽ വെച്ച്; അശ്വിനിയുമയുള്ള പ്രണയത്തെ കുറിച്ചും ഇന്റർ സറ്റേറ്റ് വിവാഹത്തെ കുറിച്ച് നടൻ ശബരീഷ് വർമ്മ

175

മലയാളികളുടെ പ്രിയപ്പെട്ട യുവനടന്മാരിൽ ശ്രദ്ധേയനാണ് ശബരീഷ് വർമ. ഹിറ്റ് മേക്കർ അൽഫോൺസ് പുത്രൻ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തി കൊടുത്ത പുതുമുഖ നടന്മാരിൽ ഒരാളാണ് ശബരീഷ് വർമ്മ നേരം, പ്രേമം എന്നീ ചിത്രങ്ങളിൽ തിളങ്ങിയ താരം പിന്നീട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തു.

ആദ്യം നേരം എന്ന ചിത്രത്തിലും പിന്നീട് പ്രേമം എന്ന സിനിമയിലൂം ശ്രദ്ധേയമായ വേഷം ചെയ്തോടെ ആണ് ശബരീഷിന് ജനപ്രീതി ലഭിക്കുന്നത്. പ്രേമത്തിലെ ശംഭു എന്ന കഥാപാത്രമാണ് നടൻ അവതരിപ്പിച്ചിരുന്നത്. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായി അനേകം സിനിമകളിലൂടെ ശബരീഷ് അഭിനയിച്ചു.

Advertisements

നടൻ, എന്നതിൽ ഉപരി ഗായകനായും പാട്ടുകൾ എഴുതിയുമൊക്കെ താരം കൈയ്യടി വാങ്ങി. പ്രേമത്തിലെ എല്ലാ പാട്ടുകൾക്കും തന്നെ വരികളൊരുക്കിയത് ശബരീഷ് ആയിരുന്നു. ഭീമന്റെ വഴി ആണ് അവസാനം ശബരീഷിന്റേതായി പുറത്തിറങ്ങിയ ചിത്രം. താരത്തിന്റെ കരിയറിനെ പറ്റിയും സിനിമകളെ കുറിച്ചുമൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്.

Also Read
പ്രശസ്ത നടന്റെ മകൻ, ന്യൂസീലൻഡിൽ ജനിച്ച ഭാര്യ, മികച്ച അഭിനേതാവിയിട്ടും മലയാളത്തിൽ വേണ്ടത്ര അവസരങ്ങൾ ആരും കൊടുത്തില്ല: നടൻ ബോബൻ ആലുംമൂടന്റെ ജീവിതം ഇങ്ങനെ

എന്നാൽ വ്യക്തി ജീവിതത്തിലെ കഥകൾ അധികമങ്ങ് പ്രചാരം നേടിയിട്ടില്ല. ഇപ്പോഴിതാ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് കൊണ്ട് ശബരീഷും ഭാര്യ അശ്വനിയും എത്തിയിരിക്കുകയാണ്. പ്രണവ് മോഹൻലാലിന്റെ ഹൃദയം അടക്കമുള്ള സിനിമകളുടെ ആർട്ട് ഡയറക്ടർ ആയിരുന്നു അശ്വനി.

പ്രേമം സിനിമയിലൂടെ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായി കരിയർ തുടങ്ങിയ അശ്വനി പിന്നീട് മലയാളത്തിലെ ഹിറ്റ് സിനിമകളുടെ പിന്നണിയിൽ പ്രവർത്തിച്ചിരുന്നു. പ്രേമത്തിന്റെ ലൊക്കേഷനിൽ നിന്നും അടുപ്പത്തിൽ ആയതോടെയാണ് ശബരീഷുമായി വിവാഹതിയാവുന്നത്.

ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലൂടെ അശ്വിനിയെ കണ്ടുമുട്ടിയതിനെ കുറിച്ചും പ്രണയത്തിൽ ആയതിനെ പറ്റിയുമൊക്കെ താരങ്ങൾ പറയുകയാണ്. ഇന്റർകാസ്റ്റ് വിവാഹം എന്ന് കേട്ടിട്ടുണ്ടെങ്കിലും ശബരീഷിന്റേത് ഇന്റർ സേറ്റ് വിവാഹമാണ്

ഇന്റർകാസ്റ്റ് വിവാഹം എന്ന് കേട്ടിട്ടുണ്ടെങ്കിലും ശബരീഷിന്റേത് ഇന്റർ സേറ്റ് വിവാഹമാണ്. ഈ വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചായിരുന്നു ആദ്യ ചോദ്യം. പ്രേമം സിനിമയിലെ അസിറ്റന്റ് ആർട്ട് ഡയറക്ടർ ആയിരുന്നു അശ്വിനി. രണ്ട് പേരും സെറ്റിൽ ഉള്ളത് കൊണ്ട് പ്രേമത്തിലായി.

Also Read
ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് കിട്ടിയിട്ടും നായർ ആയിരിന്നിട്ടും ജോലി നൽകാൻ എൻഎസ്എസ് കോളേജ് എന്നോട് വലിയ തുക ചോദിച്ചു; വെളിപ്പെടുത്തലുമായി ആർ ശ്രീലേഖ, വീഡിയോ വൈറൽ

അദ്ദേഹം വളരെ ജെനുവിനായി തോന്നിയത് കൊണ്ടാണ് വിവാഹം കഴിച്ചതെന്നും ഇതുവരെ ഒരു ഫേക്ക് ആയി തോന്നിയിട്ടില്ലെന്നുമാണ് ശബരീഷിനെ കുറിച്ച് ഭാര്യ പറഞ്ഞത്. പ്രേമത്തിന്റെ ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് ഞാൻ മുംബൈയിലേക്ക് പോയതിന് ശേഷമാണ് എന്നെ ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞത്.

നാലഞ്ച് ദിവസത്തിന് ശേഷം ഞാനും യെസ് പറഞ്ഞു. രണ്ട് കുടുംബത്തിലും പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു എന്ന് അശ്വിനി പറഞ്ഞു. ഞാനൊക്കെ കെട്ടി നന്നാവുമെന്ന് വീട്ടുകാർക്ക് പോലും യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു എന്നാണ് ശബരീഷ് പറഞ്ഞത്.

സിനിമകൾ ഇറങ്ങുമ്പോൾ എനിക്ക് ടെൻഷൻ ഒന്നുമില്ലെന്നാണ് ശബരീഷ് പറഞ്ഞത്. എന്നാൽ അശ്വിനിയ്ക്ക് എല്ലാ കാര്യത്തിനും ടെൻഷനാണ്. ഒരുസിനിമ ഇറങ്ങിയാലും അല്ലെങ്കിലും ഒക്കെ ടെൻഷാവും. പ്രേമത്തിലും, ബാംഗ്ലൂർഡേയ്സിലും അസിറ്റന്റ് ആർട്ട് ഡയറക്ടർ ആയിരുന്നു.

Also Read
ദുൽഖർ സൽമാന്റെ കുറുപ്പിനെ കുറിച്ച് ദളപതി വിജയ് പറഞ്ഞത് വെളിപ്പെടുത്തി ഷൈൻ ടോം ചാക്കോ

ഹൃദയം സിനിമയിൽ ആർട്ട് ഡയറക്ടറാണ് അശ്വിനി. പ്രണവിന്റെയും കല്യാണിയുടെയും വിവാഹം കഴിഞ്ഞ് താമസിക്കുന്ന ഫ്ളാറ്റിൽ ഒരു സാധനം പോലും ഇല്ലാതെ കാലി ആയിരുന്നു. പിന്നീട് ഞങ്ങളതിൽ വേണ്ടതൊക്കെ നിറയ്ക്കുകയായിരുന്നു.

Advertisement