19 ദിവസമേ വിവാഹബന്ധം നില നിന്നുള്ളു എന്ന വാർത്ത ഇപ്പോഴും വരും, 10 വർഷം മുൻപുള്ള സംഭവമാണ്, പ്രണയം പരസ്യപ്പെടുത്താൻ സമയമായില്ലെന്നും രചന നാരായണൻകുട്ടി

593

മലയാളത്തിന്റെ മിനിസ്‌ക്രീനിലും സിനിമയിലും ഒരേസമയം നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രചന നാരായണൻകുട്ടി. വളരെ പെട്ടെന്ന് തന്നെ മലയാള സിനിമാ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ താരത്തിന് ആയിരുന്നു.

തീർത്ഥാടനം എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തി പിന്നീട് മിനിസക്രീനിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന മറിമായം എന്ന പരിപാടിയിലൂടെ ആണ് താരം മലയാളികൾക്ക് പ്രിയപ്പെട്ട താരമായി വളരുന്നത്.

Advertisements

പിന്നീട് നിരവധി ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടു. ജയറാം നായകനായ ലക്കിസ്റ്റാറിൽ നായികയായതോടെ സിനമയിലും താരത്തിന്റെ ഭാഗ്യം തെളിയുകയായിരുന്നു. പിന്നീടിങ്ങോട്ട് നിരിവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത രചന നാരായണൻ കുട്ടി അഭിനയത്തിന് പുറമേ മികച്ച ഒരു നർത്തകി കൂടിയാണ് സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് രചന തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Also Read
പ്രണയത്തിലായത് പ്രേമത്തിന്റെ ലൊക്കേഷനിൽ വെച്ച്; അശ്വിനിയുമയുള്ള പ്രണയത്തെ കുറിച്ചും ഇന്റർ സറ്റേറ്റ് വിവാഹത്തെ കുറിച്ച് നടൻ ശബരീഷ് വർമ്മ

തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. ഇവയൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. തന്റെ നിലപാടുകൾ തുറന്ന് പറയാനും രചന ഒരിക്കലും മടികാണിക്കാറില്ല. കൊച്ചു കൊച്ചു വേഷങ്ങളിലൂടെ എത്തി നായികയായും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് രചന.

ഇപ്പോൾ നൃത്തവും അഭിനയവും ഒരു പോലെ മുന്നോട്ടു കൊണ്ടു പോകുന്ന നടിമാരിലൊരാളാണ് രചന നാരായണൻകുട്ടി. അഭിനയത്തിലെ തുടക്ക കാലത്ത് ഹാസ്യ കഥാപാത്രങ്ങൾളാണ് നടി ചെയ്തിരുന്നത്.
പിന്നീട് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് എത്തിയതോടെ ജനപ്രീതിയും ലഭിച്ചു. ഏറ്റവും പുതിയതായി മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയിലാണ് നടി അഭിനയിച്ചിരിക്കുന്നത്.

ചിത്രത്തില രുക്മിണി എന്ന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് കൈയ്യടി വാങ്ങിക്കാനും രചനയ്ക്ക് സാധിച്ചു. ആറാട്ടിന്റെ വിശേഷങ്ങളുമായി ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലൂടെ രസകരമായ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇപ്പോൾ പ്രണയമുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയും ആദ്യ വിവാഹത്തെ കുറിച്ച് ഇപ്പോഴും വാർത്തകൾ വരുന്നതിനെ പറ്റിയുമൊക്കെ നടി സംസാരിച്ചു.

രചന നാരായണൻ കുട്ടിയുടെ വാക്കുകൾ ഇങ്ങനെ:

ഉള്ളിലുള്ള പ്രണയം എന്നാണ് പരസ്യപ്പെടുത്തുക എന്നായിരുന്നു അവതാരക രചനയോട് ചോദിച്ചത്. അത് വെളിപ്പെടുത്താൻ ഒന്നുമില്ല. എന്റെ പ്രണയം എന്നും നൃത്തത്തോട് മാത്രമാണ്’ എന്ന് നടി മറുപടി കൊടുക്കുകയും ചെയ്തു. അതൊന്നും ആയിട്ടില്ല. അതിന്റെ സമയം ആയില്ലെന്നും രചന പറഞ്ഞു.

ഒരു വർഷം കൊണ്ട് നമുക്കത് പ്രതീക്ഷിക്കാമോ എന്ന അവതാരകയുടെ ചോദ്യത്തിന് ചിലത് നമ്മൾ ഉള്ളിൽ വെച്ച് നടക്കുന്നതാണ്. അതിനൊരു രസമുണ്ട്. ഞാനത് ആസ്വദിക്കുന്ന ആളാണ് എന്നും രചന സൂചിപ്പിച്ചു.
രചന നാരയണൻകുട്ടി എന്ന പേരിന് പിന്നിലെ കാര്യവും നടി സൂചിപ്പിച്ചു. ആദ്യമൊക്കെ എം രചന എന്നായിരുന്നു പേര്.

Also Read
ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് കിട്ടിയിട്ടും നായർ ആയിരിന്നിട്ടും ജോലി നൽകാൻ എൻഎസ്എസ് കോളേജ് എന്നോട് വലിയ തുക ചോദിച്ചു; വെളിപ്പെടുത്തലുമായി ആർ ശ്രീലേഖ, വീഡിയോ വൈറൽ

അമ്മയുടെ വീട്ടുപേര് ചേർന്നാണ് അങ്ങനെ പേരിട്ടത്. പിന്നീട് പലയിടങ്ങളിലും പേരും അച്ഛന്റെ പേരും ചോദിക്കുമ്‌ബോൾ അതായിരിക്കും ഇനിഷ്യൽ എന്ന് വിചാരിച്ച് അങ്ങനെ കൂട്ടിചേർക്കും. എനിക്കെന്നും അച്ഛന്റെ പേര് എന്റെ പേരിനൊപ്പം ചേർക്കുന്നതാണ് ഏറ്റവും ഇഷ്ടം.

അതുകൊണ്ടാണ് രചന നാരായണൻകുട്ടി എന്ന പേരിൽ തന്നെ തുടരുന്നതെന്നും നടി പറയുന്നു. വിഷാദത്തിലൂടെ കടന്ന് പോവേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് കുറച്ച് കാലം മുൻപ് ഉണ്ടായിട്ടുണ്ടെന്നാണ് നടി പറയുന്നത്. തീർച്ചയായും അങ്ങനെ ഉണ്ടായിരുന്നു. സാധാരണ എല്ലാവരും അങ്ങനെയാണ്.

ജീവിതത്തിൽ എത്രയധികം മുന്നോട്ട് വന്നാലും അങ്ങനെയുണ്ടാവും. ഞാനിപ്പോൾ വിവാഹമോചിത ആയിട്ടുള്ള വ്യക്തിയാണ്. അത് കഴിഞ്ഞിട്ട് ഏകദേശം പത്ത് വർഷത്തോളമായി. അതിന് ശേഷമാണ് ഞാൻ അഭിനയിക്കാൻ വന്നത് പോലും. ഇപ്പോഴും വെറും പത്തൊൻപത് ദിവസത്തിനുള്ളിൽ രചനയുടെ വിവാഹം മുടങ്ങി, പിരിഞ്ഞു എന്നിങ്ങനെ സോഷ്യൽ മീഡിയയിലൂടെ വാർത്ത വരും.

നമ്മൾ അതിൽ നിന്നും ഒരുപാട് കടമ്ബകൾ കടന്ന് മുന്നോട്ട് വന്നു. ജീവിതത്തിലെ പുതിയൊരു വഴിയിലേക്ക് എത്തി. എന്നാലും ഏറ്റവും കൂടുതൽ വിഷമിച്ചിട്ടുള്ള സാഹചര്യം അതായിരുന്നു. അതൊക്കെ എപ്പോഴെ കഴിഞ്ഞു. ഒരു കുഴപ്പവുമില്ല. വിഷാദം എന്ന വാക്ക് പോലും ഞാനിപ്പോൾ മറന്നുവെന്നും നടി പറയുന്നു.

തീർഥാടനം എന്ന സിനിമയിലൂടെ 2001 ലാണ് രചന നാരയണൻകുട്ടി ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഒന്ന് രണ്ട് സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. 2013 ലാണ് ലക്കി സ്റ്റാർ എന്ന ചിത്രത്തിൽ ജയറാമിന്റെ ഭാര്യയുടെ റോളിലെത്തി രചന തരംഗമാവുന്നത്. അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങൾ നടിയെ തേടി എത്തി.

Also Read
ആലപ്പുഴയിൽ ഹൗസ്‌ബോട്ടിൽ ഹണിമൂൺ ആഘോഷിക്കുന്നതിന്റെ വീഡിയോ പുറത്ത് വിട്ട് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റയും; കൈയ്യടിയുമായി ആരാധകർ

സിനിമയിലെത്തുന്നതിന് മുൻപ് 2011 ലാണ് രചന അരുൺ സദാശിവൻ എന്നയാളുമായി വിവാഹിത ആവുന്നത്. അറേഞ്ച്ഡ് വിവാഹം ആയിരുന്നെങ്കിലും വിവാഹം കഴിഞ്ഞ് 19 ദിവസത്തിനുള്ളിൽ ഇരുവരും വേർപിരിയുകയായിരുന്നു.

Advertisement