വെറുതെ ന്യൂസ് ആക്കിയും കിടിലൻ ടൈറ്റിൽ ഇട്ടും ഗർഭത്തിലെ കുഞ്ഞിന് വരെ ചീത്ത വാങ്ങി കൊടുക്കരുത്: തുറന്നടിച്ച് അശ്വതി ശ്രീകാന്ത്

393

അവതാരകയായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയും ആയി മാറിയ താരമാണ് അസ്വതി ശ്രീകാന്ത്. ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡ് പരിപാടികളിലൂടെ അവതാരകയായി എത്തി മലയാളികൾക്ക് സുപരിചിതയായ താരം പിന്നീട് അഭിനയത്തിലേക്ക് കടന്നത് അടുത്തിടെയാണ്.

ഫ്‌ളവേഴ്‌സിലെ തന്നെ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

Advertisements

അടുത്തിടെയാണ് രണ്ടാമതും അമ്മയാകാൻ പോകുന്ന വിവരം പങ്കുവച്ചത്. ചക്കപ്പഴത്തിൽ അശ്വതി ഇനിയും അഭിനയിക്കുമോ എന്ന സംശയമാണ് ആരാധകർക്ക്. അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ.

അശ്വതി ശ്രീകാന്തിന്റെ കുറിപ്പ് ഇങ്ങനെ:

അശ്വതി ചക്കപ്പഴത്തിൽ നിന്ന് പിന്മാറുന്നു എന്ന തരത്തിലുള്ള ഓൺലൈൻ മീഡിയ ടൈറ്റിലുകൾ കണ്ട് ഇൻബോക്സിൽ കാര്യം അന്വേഷിക്കുന്നവരുടെ ബഹളമാണ്. എന്നും ടെലിവിഷനിലൂടെ നിങ്ങളുടെ മുന്നിൽ വരുന്നത് കൊണ്ടും പബ്ലിക്ക് അപ്പിയറൻസ് ജോലിയുടെ ഭാഗം ആയതു കൊണ്ടും മാത്രമാണ് പ്രെഗ്നൻസി ഇപ്പൊഴേ റിവീൽ ചെയ്യേണ്ടി വന്നത്.

മറ്റുള്ള പൊഫഷനിൽ ഉള്ള സ്ത്രീകൾ ഗർഭകാലത്ത് ജോലി ചെയ്ത് പ്രസവ സമയത്ത് മറ്റേർണിറ്റി ലീവ് എടുത്ത് പോകും പോലെ അഭിനയമോ അവതരണമോ ഒക്കെ കരിയർ ആക്കിയവർക്ക് മിക്കപ്പോഴും ചെയ്യാൻ പറ്റാറില്ല. എന്റെ കാര്യത്തിൽ ഭാഗ്യ വശാൽ കാര്യങ്ങൾ അൽപം വ്യത്യാസപ്പെട്ടു എന്നേ ഉള്ളു. അങ്ങനെയാണ് കഥയിൽ ആശയും ഗർഭിണി ആയത്.

അത് കൊണ്ട് തന്നെ ഒരു പാട്ട് കഴിഞ്ഞ് തിരിച്ച് വന്നാൽ ഈ ഗർഭകാലം കഴിയില്ല. സെക്കന്റ് ട്രൈമെസ്റ്റർ തുടങ്ങിയിട്ടേ ഉള്ളു. എന്ന് വച്ചാൽ ക്ഷമ വേണം, സമയം എടുക്കും

NB : എനിക്ക് പറയേണ്ടവരോട് ഞാൻ ഇവിടെ പറഞ്ഞോളാം. വെറുതെ ന്യൂസ് ആക്കിയും കിടിലൻ ടൈറ്റിൽ ഇട്ടും ഗർഭത്തിലെ കുഞ്ഞിന് വരെ ചീത്ത വാങ്ങി കൊടുക്കരുതെന്ന് പ്രിയപ്പെട്ട ഓൺലൈൻ മീഡിയക്കാരോട് താഴ്മയായി അപേക്ഷിക്കുന്നു). എന്നായിരുന്നു അശ്വതി കുറിച്ചത്.

Advertisement