അമ്പിളി ദേവി മഞ്ജു വാര്യരെ കണ്ടു പഠിക്കണം, വളരെ മാന്യയായ സ്ത്രീയാണ് അവർ: ആദിത്യൻ

330

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിനിമാ സീരിയൽ താരങ്ങളും ദമ്പതികളുമായ അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും നിറഞ്ഞു നിൽക്കുന്നത്. ഇരുവരും തമ്മിൽ ഏറെ സ്‌നേഹത്തോടെ ജീവിച്ചു മുന്നോട്ടു പോകുന്ന എന്ന തോന്നലുണ്ടായിരുന്ന സമയത്താണ് ഞെട്ടിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി അമ്പിളി ദേവി എത്തിയത്.

അതിനു പിന്നാലെ അമ്പിളിയും ആദിത്യനും മാധ്യമങ്ങളുടെ മുന്നിൽ വന്നു കൊണ്ട് പരസ്പരം അവിഹിത ബന്ധം ആരോപിക്കാൻ തുടങ്ങുകയായിരുന്നു. കാര്യങ്ങൾ വളച്ചൊടിച്ചു കൊണ്ട് പുതിയ കഥ ഉണ്ടാക്കി തന്നെ തേജോവധം ചെയ്യാൻ വേണ്ടിയാണു ആദിത്യൻ ശ്രമിക്കുന്നത് എന്ന് അമ്പിളി ദേവി പറയുന്നു. രണ്ടാം വിവാഹം ആണ് ഇനി എന്നെ പറ്റിക്കരുത് എന്ന് അന്നേ അദ്ദേഹത്തോട് പറഞ്ഞതാണെന്നും അമ്പിളി ദേവി പറയുന്നു.

Advertisements

നടിയും നർത്തകിയുമായ അമ്പിളി ദേവി കഴിഞ്ഞ ദിവസമാണ് ഭർത്താവും നടനുമായ ആദിത്യൻ ജയന് എതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്ത് വന്നത്. മനോരമയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെ ആയിരുന്നു അമ്പിളി ആദിത്യന് എതിരെ തുറന്ന് പറച്ചിലുകൾ നടത്തിയത്.

തൃശ്ശൂരിലുള്ള ഒരു യുവതിയുമായി ആദിത്യന് അവിഹിതബന്ധം ഉണ്ടെന്നാണ് അമ്പിളി ദേവി പറയുന്നത്. 13 വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയായ യുവതി ആദിത്യനാൽ ഗർഭിണിയാണെന്നും അമ്പിളി ആരോപിച്ചിരുന്നു.

അതേ സമയം ആദിത്യൻ ഇപ്പോൾ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരിക്കുകയാണ്. അമ്പിളി ഒരു നടിയെ കണ്ടു പഠിക്കണം പതിനാല് വർഷം ജീവിച്ച ശേഷം വിവാഹ മോചനത്തിലേക്ക് വന്ന ആ നടി ഒരിക്കലും തന്റെ ഭർത്താവിനെ മോശമായി ചിത്രീകരിക്കുകയോ സ്വാകാര്യം പറഞ്ഞു കൊണ്ട് മധ്യമത്തിന്റെ മുന്നിലോ വന്നിട്ടില്ല, അവരെകണ്ടു പഠിക്കണം എന്നാണ് ആദിത്യൻ പറയുന്നത്.

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരെ ഉദ്ദേശിച്ചാണ് ആദിത്യൻ ഇങ്ങനെ പറഞ്ഞത് എന്ന് വ്യക്തമാണ്. നടൻ ദിലീപുമായുള്ള 14 വർഷത്തെ ദാമ്പത്യം മഞ്ജു അവസാനിപ്പിച്ചതിന്റെ പേരിൽ പല കാരണങ്ങളും അഭ്യുഹങ്ങളും പ്രചരിച്ചിരുന്നു.

എന്നാൽ ഒരിക്കൽ പോലും മഞ്ജു വാര്യർ ദിലീപിന് എതിരെ എന്തെങ്കിലും പറയുകയോ അദ്ദേഹത്തെ മോശമായി ചിത്രീകരിക്കുകയോ ചെയ്തിരുന്നില്ല. അതേ സമയം ഇതിന് മുമ്പ് പലപ്പോഴും ദിലീപിനെ അനുകൂലിച്ച് മഞ്ജു വാര്യരെ കുറ്റപ്പെടുത്തിയിട്ടുള്ള ആളാണ് ആദിത്യൻ എന്നതാണ് വിരോധാഭാസം.

Advertisement