മേക്കപ്പ് കൂടുതലാണോ ചേട്ടായെന്ന് ചോദിച്ച് മമ്മിയെ കളിയാക്കി റിമി ടോമി, പാവങ്ങൾക്ക് ഇത്രേം സൗന്ദര്യം കൊടുക്കല്ലെ എന്ന് മമ്മിയും, വീഡിയോ വൈറൽ

181

ദിലീപ് നായകനായ ലാൽജോസ് ചിത്രം മീശമാധവനിലെ ചിങ്ങമാസം വന്നുചേർന്നാൽ പാടി മലയാള സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയ മലയാളികലുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമാണ് റിമി ടോമി. ആ ഗാനം സർവ്വകാലഹിറ്റായതോടെ റിമിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഗായികയായി മാത്രമല്ല ഏത് മേഖലയായാലും തനിക്ക് പറ്റുമെന്നാണ് ഓരോ ദിവസവും താരം തെളിയിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും വളരെ ആക്ടീവായി നിൽക്കുന്ന റിമിയെ എല്ലാവർക്കും വലിയ ഇഷ്ടമാണ്. താരജാഡകൾ ഇല്ല എന്നതാണ് അതിനുള്ള പ്രധാന കാരണം.

Advertisement

ഗായിക എന്നതിൽ മാത്രം ഒതുങ്ങി നിൽക്കാതെ ടെലിവിഷൻ അവതാരക കൂടിയായി എത്തിയതോടെയാണ് റിമിയ്ക്ക് പ്രേക്ഷക സ്വീകാര്യത ഏറിയതും. സേഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

അതേ സമയം ലോക്ഡൗണിൽ ശരീരഭാരം കുറച്ച് മെലിഞ്ഞ് സുന്ദരിയായിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് രംഗത്ത് എത്താറുമുണ്ട്.

കഴിഞ്ഞ ദിവസം റിമി ടോമിയുടെ അനുജത്തി റീനു ടോമിയുടെയും ഭർത്താവ് രാജുവിന്റെയും രണ്ടാമത്തെ കുഞ്ഞായ ഇസബെല്ലിന്റെ മാമ്മോദീസയായിരുന്നു. മാമ്മോദീസയുടെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് റിമി ടോമി ഇപ്പോൾ. കുഞ്ഞിന്റെ തലതൊട്ടമ്മയായത് റിമിയാണ്.

വീഡിയോയിൽ കുടുംബാംഗങ്ങളെ ഓരോരുത്തരെയും റിമി പരിചയപ്പെടുത്തുന്നുണ്ട്. അമ്മയുടെ മുഖം കണ്ടപ്പോൾ മേക്കപ്പ് കൂടുതലാണോ ചേട്ടാ എന്നായിരുന്നു റിമി നൽകിയ കമന്റ്, ഇതിന് മമ്മി നൽകിയ മറുപടി പാവത്തുങ്ങൾക്ക് ഇത്രയും സൗന്ദര്യം കൊടുക്കല്ലേ ഈശ്വരാ എന്നായിരുന്നു.

പള്ളിയിലെ മാമ്മോദീസ ചടങ്ങും തുടർന്നുള്ള വിരുന്നും വീഡിയോയിലുണ്ട്. റിമിയുടെ സഹോദരൻ റിങ്കുവിന്റെയും നടി മുക്തയുടെയും മകൾ കൺമണിയും റീനുവിന്റെയും രാജുവിന്റെയും മകൻ കുട്ടാപ്പിയും വീഡിയോയിൽ നിറഞ്ഞ് നിൽക്കുകയാണ്. വിരുന്നിനിടെ ഈ കുട്ടിത്താരങ്ങൾ പാട്ടു പാടുകയും ചെയ്തു. റീനു ടോമിയും ഗാനം ആലപിച്ചു.

കുടംബത്തിന്റെ ആഘോഷവും കുടുംബാംഗങ്ങളുടെ രസകരമായ സംഭവങ്ങളുമൊക്കെ റിമി പ്രേക്ഷകർക്കായി പങ്കുവെയ്ക്കാറുണ്ട്.

Advertisement