ഒരു രഹസ്യവും ഞാൻ അച്ഛനോട് പറയാറില്ല, അങ്ങനെയുള്ള സംസാരങ്ങളും കുറവാണ്: തുറന്നു പറഞ്ഞ് കാളിദാസ് ജയറാം

85

മലയാളത്തിന്റെ മാതൃകാ താരദമ്പതികളായ ജയറാമിന്റെയും പാർവ്വതിയുടേയും മകനാണ് കാളിദാസ് ജയറാം. ഇപ്പോൾ തെന്നിന്ത്യയുടെ പ്രിയ നടൻ കൂടിയാണ് നടനാണ് കാളിദാസ് ജയറാം. മലയാളത്തിന് പുറമേ തമിഴലിലും മികച്ച വേഷങ്ങൾ ചെയ്ത കാളിദാസിന് ആരാധകരും ഏറെയാണ്.

സിനിമയിലേക്ക് ബാലതാരമായി എത്തിയ കാളിദാസ് ഇപ്പോൾ നായകനായി മലയാള സിനിമയിലും തമിഴിലും നിറഞ്ഞ് നിൽക്കുകയാണ്. ഇപ്പോഴിതാ താൻ വീട്ടിൽ എന്തെങ്കിലും രഹസ്യം പറയുന്നത് ആരോടാണെന്ന് വെളിപ്പെടുത്തിയിരിക്കുയാണ് കാളിദാസ്.

Advertisements

Also Read
<a href=”https://www.worldmalayalilive.com/entertainment/16012022-izhuki-chernnahtine-kurich-anupama-p/” rel=”noopener” target=”_blank”>അതിന്റെയൊക്കെ ആവശ്യകത നിങ്ങൾക്ക് പിന്നിട് മനസ്സിലാരും: ലിപ് ലോക്കിനെ കുറിച്ചും, ഇഴുകി ചേർന്നതിനെ കുറിച്ചും ചോദിച്ചപ്പോൾ അനുപമ പരമേശ്വരൻ പറഞ്ഞത് കേട്ടോ>

അമ്മയോട് ആണ് താൻ രഹസ്യം പറയാറുള്ളതെന്നും അച്ഛനോട് രഹസ്യം ഒന്നുംപറയാറില്ലെന്നുമാണ് കാളിദാസ് വെളിപ്പെടുത്തുന്നത്. അച്ഛനോട് രഹസ്യം പറഞ്ഞാൽ അത് പുറത്തറിയുമെന്നും വീട്ടു വിശേഷങ്ങൾ പങ്കുവെച്ച് കാളിദാസ് പറയുന്നു. തന്റെ സിനിമകൾ കണ്ട് വിലയിരുത്തുന്നത് മാളവിക ആണെന്നും സഹോദരി ചിലപ്പോഴൊക്കെ വിമർശിക്കാറുണ്ടെനന്നും കാളിദാസ് പറയുന്നു.

ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കവെയാണ് കാളിദാസ് ജയറാമിന്റെ തുറന്നു പറച്ചിൽ.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

അച്ഛനോട് ഞാൻ ഒരു രഹസ്യവും പറയാറില്ല, കാരണം എങ്ങനെയെങ്കിലുമൊക്കെ അത് പുറത്തറിയും. ചക്കിയും അങ്ങനെയാണ്. അച്ഛന്റെ തനിസ്വഭാവമാണ് ചക്കിയ്ക്ക്. ഞാൻ അമ്മയെ പോലെ ആണെന്നാണ് എല്ലാരും പറയുന്നത്. ഞങ്ങൾക്കുള്ളിൽ എല്ലാം രഹസ്യമായിരിക്കും.

അതുകൊണ്ട് എന്റെ എല്ലാ സീക്രട്ടും അമ്മയോടാണ് പറയുന്നത്. അച്ഛനോട് ഒന്നും പറയാറില്ല. അച്ഛനും ചക്കിയും എപ്പോഴും ഒരേ ടീം ആയിരിക്കും. ഞാനും അമ്മയുമാണ് സെറ്റ്. അച്ഛനെക്കാൾ എന്റെ സിനിമ കണ്ടിട്ട് അഭിപ്രായം പറയുന്നത് അമ്മയാണ്. അമ്മയുമായിട്ടാണ് കൂടുതൽ സിനിമ കാര്യങ്ങൾ പറയുന്നത്.

Also Read
പരദേശിയിലെ മോഹൻലാലിനെ ഒന്നു കണ്ടോളൂ എന്നു സംവിധായകൻ പറഞ്ഞു, ഞാൻ കണ്ടില്ല, കണ്ടിരുന്നെങ്കിൽ: കാരണം വെളിപ്പെടുത്തി സലീം കുമാർ

അച്ഛനുമായി അങ്ങനെയുള്ള സംസാരങ്ങൾ കുറവാണ്. എന്റെ സിനിമകൾ നന്നായി വിലയിരുത്താറുള്ളത് ചക്കിയാണ്. മുഖത്തുനോക്കി വിമർശിക്കാൻ ചക്കിയ്ക്ക് ഒരു മടിയുമില്ല. സിനിമ നന്നായാൽ നന്നായെന്ന് പറയും, മോശമായാൽ അതും തുറന്നു പറയുമെന്നും കാളിദാസ് പറയുന്നു.

Advertisement