Home Entertainment Celebrities

എന്റെ ജീവിതം മാറ്റി മറിച്ചത് രഞ്ജിനി ഹരിദാസും ശരത്തുമാണ്: വെളിപ്പെടുത്തലുമായി അഭിരാമി സുരേഷ്

1224

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയലിറ്റി ഷോയിലൂടെ എത്തിയ താരമാണ് അമൃത സുരേഷ്. മലയാളകളുടെ പ്രിയങ്കരിയായി മാറിയ അമൃത പിന്നീട് നടൻ ബാലയെ വിവാഹം കഴിച്ചതും വിവാഹ മോചനം നേടിയതും ഒക്കെ വലയി വാർത്തകളായിരുന്നു.

അമൃതയ്ക്ക് ഒരു സഹോദരിയാണ് ഉള്ളത്, അഭിരാമി സുരേഷ്. ഇപ്പോൾ സ്റ്റേജ് ഷോകളും യൂട്യൂബ് വ്ളോഗിങ്ങും ഒക്കെയായി സജീവമാണ് അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമിയുമ പ്രേക്ഷരുടെ ഇഷ്ട താരമാണ്.

Advertisements

അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് അമൃതയ്‌ക്കൊപ്പം ചേർന്ന് നടത്തുകയാണ് അഭിരാമി. സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും സജീവമാണ് ഈ സഹോദരിമാർ. ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോൾ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്.

ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ രണ്ടിലും ഇരുവരും പങ്കെടുത്തിരുന്നു. എന്നാൽ തന്റെ ജീവിതം മാറ്റി മറിച്ചത് സംഗീത സംവിധായകൻ ശരത് സാറും പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസുമാണെന്ന് തുറന്നു പറയുകയാണ് അഭിരാമി ഇപ്പോൾ.

അഭിരാമി തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലാണ് ഇരുവരെയും കുറിച്ച് പറഞ്ഞിരക്കുന്നത്.
ഇവർ സഹായിച്ചിരുന്നില്ലെങ്കിൽ ഒരിക്കലും എനിക്ക് ചട്ടക്കൂടുകൾ പൊട്ടിച്ച് പുറത്തുവരാൻ സാധിക്കില്ലായിരുന്നു എന്ന് അഭിരാമി കുറിച്ചു.

അവർ രണ്ട് പേരും ഇല്ലായിരുന്നെങ്കിൽ എന്റെ ജീവിതം ഇതിൽ നിന്നെല്ലാം പൂർണമായും വ്യത്യസ്തമായിരുന്നേനേയെന്നും ഇവരെ അനുകരിച്ചാണ് ഞാൻ ശ്രദ്ധ നേടിയതെന്നും അതായിരുന്നു തന്റെ കരിയറിന്റെ തുടക്കമെന്നും അഭിരാമി വ്യക്തമാക്കുന്നു.

അതേ സമയം ഇന്നലെ എന്നപോലെ ആ ദിവസം ഇന്നും ഞാൻ ഓർക്കുന്നു എന്ന് രഞ്ജിനി ഹരിദാസ് അതിന് കമന്റിട്ടു. പതിമൂന്ന് വർഷം മുൻപായിരുന്നു അത് എന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല, നീ കൂടുതൽ ശക്തയായിരിക്കുന്നു, തിളങ്ങുന്നു എന്നും രഞ്ജിനി കമന്റിൽ കുറിക്കുന്നു.

Advertisement