ചെമ്പരത്തിയിലെ കല്യാണി അമല ഗിരീശന് ലോക്ഡൗണിൽ കല്യാണം: വരൻ പ്രമുഖ ഫ്രീലാൻസ് ക്യാമറമാൻ

196

സ്വകാര്യ ചാനലായ സീകേരളയിലെ മലയാളികളുടെ പ്രിയപ്പെട്ട സീരിയലായ ചെമ്പരത്തിയിലെ കല്യാണിയായി വേഷമിട്ട അമല ഗിരീശൻ വിവാഹിതയായി. ഫ്രീലാൻസ് ക്യാമറമാൻ ആയ പ്രഭു ആണ് താരത്തെ ജീവിത സഖിയാക്കിയത്.

അഞ്ച് വർഷം മുൻപ് സ്റ്റാർ വാർ യൂത്ത് കാർണിവെൽ എന്ന പ്രോഗ്രാമിൽ പങ്കെടുക്കാനായതാണ് അമലയുടെ ജീവിതത്തിൽ വഴിത്തിരിവായത്. സ്പർശം എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് കാട്ടുകുരങ്ങ്, നീർമാതളം, സൗഭാഗ്യവതി, എന്നിങ്ങനെയുള്ളതിലും അഭിനയിച്ചു.

Advertisements

ഇതിൽ നീർമാതളത്തിലെ അഭിനയത്തിലാണ് സംസ്ഥാന പുരസ്‌കാരം അമലയ്ക്ക് കിട്ടിയത്. പിന്നീടാണ് ചെമ്പരത്തി സീരിയലിലെ കല്യാണിയെന്ന കഥാപാത്രമാകാൻ അമലയ്ക്ക് അവസരം ലഭിച്ചത്. സീകേരളം ചാനലിലെ മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് ചെമ്പരത്തി. തമിഴിലെ സെമ്പരുത്തി എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ചെമ്പരത്തി. ഗ്രാമത്തിൽ ജനിച്ചു വളർന്ന കല്യാണി എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് ചെമ്പരുത്തി സീരിയലിന്റെ കഥ മുന്നോട്ടു പോകുന്നത്.

ഒരു നാടൻ പെൺകുട്ടിയുടെ എല്ലാ ഭാവങ്ങളും ആവാഹിച്ചാണ് അമല കല്യാണിയായി മാറുന്നത്. ലോക്ഡൗൺ ആയതോടെ ഷൂട്ടിങ്ങുകളൊക്കെ നിർത്തി വച്ചിരിക്കയാണ്. എന്നാലിപ്പോൾ കല്യാണിയായി എത്തുന്ന അമല വിവാഹിതയായി എന്ന വാർത്തയും ചിത്രങ്ങളുമാണ് ഇപ്പോൾ എത്തുന്നത്.

പ്രഭു കുറച്ചുകാലം സീരിയൽ മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. അധികം ആരെയും ലോക് ഡൗൺ കാരണം പങ്കെടുപ്പിക്കാതെയാണ് വിവാഹം നടന്നതെന്ന് അമല തുറന്ന് പറയുന്നു. തമിഴ്നാട് സ്വദേശിയാണ് എങ്കിലും പ്രഭുവിന് നന്നായി മലയാളം അറിയാം. പ്രഭുവിന്റെ അമ്മയും മലയാളിയാണ്.

ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ കഴിഞ്ഞ വസമാണ് വിവാഹം നടന്നത്’ എന്നും അമല പറഞ്ഞു. കോഴിക്കോടാണ് നാടെങ്കിലും തിരുവന്തപുരത്താണാണ് അമലയും കുടുംബവും വർഷങ്ങളായി താമസിക്കുന്നത്. അഞ്ചുവർഷമായി അഭിനയ രംഗത്ത് സജീവമാണ് അമല.

ഇനിയും അഭിനയലോകത്ത് ഉണ്ടാകും എന്നും അമല പറയുന്നു. സീരിയൽ മേഖലയിൽ കുറച്ചുകാലം പ്രഭു പ്രവർത്തിച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശിയാണ് എങ്കിലും പ്രഭുവിന് നന്നായി മലയാളം അറിയാം. പ്രഭുവിന്റെ അമ്മയും മലയാളിയാണ്. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ കഴിഞ്ഞ ദിവസമാണ് വിവാഹം നടന്നത് എന്നും അമല പറയുന്നു.

അഭിനയിച്ച് തുടങ്ങി മാസങ്ങൾക്കുള്ളിൽ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടാൻ അമലയ്ക്ക് കഴിഞ്ഞിരുന്നു. വർഷങ്ങളായി സീനിയറായ മറ്റ് നടിമാർക്ക് പോലും ഇതുവരെ കിട്ടാത്ത പുരസ്‌കാരമാണ് ചെറിയ പ്രായത്തിൽ അമല നേടിയത്.

മലയാളത്തിലെ ഹിറ്റ് സീരിയലുകളിൽ ഒന്നാണ് സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി. തമിഴിലും ഇതേ പരമ്പര വിജയകരമായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. സീരിയലിലെ നായിക കഥാപാത്രമായ കല്യാണിയ്ക്കും നായകൻ ആനന്ദിനും വലിയൊരു വിഭാഗം ആരാധകരാണുള്ളത്.

വിജയകരമായി മുന്നോട്ട് പോവുന്ന സീരിയലിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. അമല ഗിരീശൻ എന്നാണ് യഥാർഥ പേര്. കോഴിക്കോടാണ് നാടെങ്കിലും തിരുവന്തപുരത്താണ് വളർന്നത്.

ബി ടെക് പൂർത്തിയാക്കിയെങ്കിലും അഭിനയത്തോടുള്ള ആഗ്രഹം കൊണ്ടാണ് കഴിഞ്ഞ അഞ്ച് വർഷമായി അഭിനയ രംഗത്തുള്ളത്. വളരെ യാദൃശ്ചികമായിട്ടാണ് താൻ അഭിനയ രംഗത്തേക്ക് വരുന്നതെന്നാണ് മംഗളത്തിന് നൽകിയ അഭിമുഖത്തിൽ അമല പറയുന്നത്.

Advertisement