Home Entertainment Celebrities

താൻ സന്തോഷവതിയാണ്, എങ്ങനെ നന്ദി പറയണമെന്നറിയില്ല: വിവാഹ മോചനത്തിനും ഡോണിന്റെ രണ്ടാം വിവാഹത്തിനും ശേഷമുള്ള മേഘനയുടെ പ്രതികരണം

93

സ്വകാര്യ ചാനലായ ഏഷ്യാനെറ്റിലെ സുപ്പർഹിറ്റ് സീരയലായിരുന്ന ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് മേഘന വിൻസെന്റ്. വിവാഹത്തോടെ മേഘന അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുത്തിരുന്നു.

എന്നാൽ മേഘ്നയും ബിനിനസുകാരനായ ഡോണും തമ്മിലുള്ള വിവാഹ മോചന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ആണ് പുറത്തുവന്നത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയുമായിരുന്നു.

Advertisements

ഇതിന് പിന്നാലെ ഡോൺ വീണ്ടും വിവാഹിതനായി എന്ന വാർത്തയും പുറത്ത് വന്നിരുന്നു. കോട്ടയം സ്വദേശിനി ഡിവൈൻ ക്ലാരയെയാണ് ഡോൺ പുനർ വിവാഹം ചെയ്തത്. അമ്മയ്ക്കൊപ്പം ചെന്നൈയിൽ കഴിയുന്ന മേഘന ഡോണിന്റെ വിവാഹ വാർത്തയോട് പ്രതികരിച്ചിരുന്നില്ല.

എന്നാൽ മേഘന സ്റ്റുഡിയോ ബോക്സ് എന്ന പേരിലുള്ള യൂട്യൂബ് ചാനലുമായി സജീവമാണ് താരം.
ചാനലിലൂടെ പങ്കുവെക്കുന്ന വീഡിയോകളെല്ലാം വൈറലാകുന്നുണ്ട്. അഴകേ എന്ന ഗാനത്തിനൊപ്പം ചുവടുവെച്ചുള്ള മേഘനയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ഇതിന് നിരവധി ആളുകളാണ് കമന്റുമായെത്തിയിരിക്കുന്നത്. താൻ സന്തോഷവതിയാണെന്നും ഈ പിന്തുണയ്ക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ലെന്നും ഇത്രയധികം പിന്തുണ ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പ്രേക്ഷകർ പിന്തുണയ്ക്കുന്നതിൽ സന്തോഷമുണ്ടെന്നും ആരാധകരുടെ കമന്റുകൾക്ക് താരം മറുപടി പറഞ്ഞു.

അതേ സമയം ശക്തമായ പിന്തുണ ലഭിക്കുന്നതിനൊപ്പം തന്നെ വിമർശനങ്ങളും ഉയർന്നുവന്നിരുന്നു. മേഘനയുടെ സ്വഭാവദൂഷ്യം കാരണമാണ് വിവാഹം പിരിഞ്ഞതെന്ന റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. ഇത് പോലൊരാളെ മേഘനയ്ക്ക് ഇനിയൊരിക്കലും ലഭിക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു നടി ജീജ എത്തിയത്. വിവാഹമോചനത്തിന്റെ കാരണങ്ങൾ അറിയാമെന്നും മേഘനയുമായി സൗഹൃദം കൂടിയതിൽ പശ്ചാത്താപമൊന്നുമില്ലെന്നും പറഞ്ഞ് ഡിംപിളും എത്തിയിരുന്നു.

ഡോണിന്റെ രണ്ടാംവിവാഹം കഴിഞ്ഞയാഴ്ചയായിരുന്നു. ലോക് ഡൗണായതിനാൽ ലളിതമായാണ് വിവാഹം നടത്തിയത്. പ്രിയപ്പട്ടവരെ വിളിക്കാൻ കഴിയാത്തതിന് ക്ഷമാപണവുമായി ഡോണിന്റെ സഹോദരിയായ ഡിംപിളും എത്തിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

Advertisement