വിവാഹം കാട്ടിൽ വെച്ച് ആദ്യരാത്രി ഏറുമാടത്തിൽ, സുചിത്രയുടെ വിവാഹം നടക്കുക ഇങ്ങനെ: ഫുൾ പ്ലാനിംഗുമായി അഖിലും റോൺസണും വിനയും

2930

ഇക്കഴിഞ്ഞ മാർച്ച് 27 വൻ ആവേശത്തോടെ ആരംഭിച്ച ബിഗ്‌ബോസ് മലയാളം സീസൺ 4 ഇപ്പോൾ 60 ദിവസം പൂർത്തിയാക്കി വിജയകരമായി ആദ്യത്തെ അതേ ആവേശം നില നിർത്തി മുന്നേറുകയാണ്. വ്യത്യസ്ത ചിന്താഗതിയും നിലപാടുമുള്ള 17 പേരുമായിട്ടാണ് ഇക്കുറി ബിഗ് ബോസ് ആരംഭിച്ചത്.

തുടക്കത്തിൽ തന്നെ മത്സരാർത്ഥികൾ തമ്മിലുളള അഭിപ്രായഭിന്നത ഹൗസിൽ മുഴച്ച് നിന്നിരുന്നു. ഇതിന്റെ പേരിൽ വലിയ വഴക്കുകളും വീടിനുള്ളിൽ നടന്നു. നൂറ് ദിവസം മത്സരത്തിൽ നിൽക്കണമെന്ന ആഗ്രഹത്തോടെയാണ് നിലവിലുള്ള 12 പേരും വീടിനുള്ളിൽ നിൽക്കുന്നത്. ഇതിനായി തങ്ങളാൽ കഴിയുന്ന എല്ലാ അടവുകളും പയറ്റുന്നുണ്ട്.

Advertisements

വാശിയോടെ മത്സരിക്കുമ്പോഴും എല്ലാവരും മനസ്സിനുള്ളിൽ ഒരു സൗഹൃദം രൂപപ്പെട്ടിട്ടുണ്ട്. ടാസ്‌ക്കിനെ ടാസ്‌ക്കായും സൗഹൃദത്തെ സൗഹൃദമായിട്ടുമാണ് ഇവർ കാണുന്നത്. മത്സരം അവസാനത്തിലേയ്ക്ക് കടക്കുമ്പോൾ മത്സരാർത്ഥികൾ തമ്മിലുള്ള ആത്മബന്ധം വർധിച്ചിട്ടുണ്ട്.

ഒരിക്കലും സെറ്റാകില്ലെനന് വിചാരിച്ച പലരും ഇപ്പോൾ ആത്മാർത്ഥ സുഹൃത്തുക്കാളാണ്. അതേ സമയം ബിഗ് ബോസിൽ കല്യാണ ചർച്ച തകൃതിയായി നടക്കുകയാണ്. ഇപ്പോഴിത സുചിത്രയുടെ വിവാഹത്തെ കുറിച്ച് പ്ലാൻ ചെയ്യുകയാണ് അഖിലും റോൺസണും വിനയും. വിവാഹം കാട്ടിൽ വെച്ച് നടത്താമെന്നാണ് അഖിൽ പറയുന്നത്.

Also Read
23ാം വയസ്സിൽ വിവഹ മോചിതയായി, പിന്നെ കല്യാണം കഴിക്കാൻ തോന്നിയില്ല, ഇപ്പോൾ എനിക്ക് എല്ലാം ശീലമാണ്: പൃഥ്വിരാജിന്റെ ആദ്യ നായിക നടി ഗായത്രി രഘുറാം പറയുന്നത് കേട്ടോ

കല്യാണം കൊണ്ട് മാത്രം തീർന്നില്ല ആദ്യരാത്രി ഏറുമാടത്തിൽ സെറ്റ് ചെയ്യാമെന്നും താരം കൂട്ടിച്ചേർത്തു. തന്നെ പുലി പിടിക്കില്ലേ എന്നായിരുന്ന സുചിത്രയുടെ സംശയം. എന്നാൽ നിങ്ങളെ പുലിയൊന്നും കൊണ്ടു പോകില്ലെന്ന് കളിയാക്കി കൊണ്ട് വിനയിയും പറഞ്ഞു. താരങ്ങളുടെ വിവാഹാലോചന പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

ഇതോടെ സുചിത്ര അഖിൽ പ്രണയ കഥയ്ക്കും ഏകദേശം തീരുമാനമായിരിക്കുകയാണ്. ്‌തേ സമയം കഴിഞ്ഞ കുറച്ച് ദിവസമായി ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും സുഖിൽ പ്രണയം വലിയ ചർച്ചയായിരുന്നു. ഹൗസ് അംഗങ്ങൾ നേരിട്ടും അല്ലാതേയും ഇവരോട് ഇതിനെ കുറിച്ച് ചോദിച്ചിരുന്നു.

താരങ്ങളുടെ ഹൗസിലുള്ള പൊരുമാറ്റമായിരുന്ന ചോദ്യത്തിന് പിന്നിൽ. ഇത് സുചിത്രയെ വല്ലാതെ അസ്വസ്ഥ ആക്കിയിരുന്നു. അഖിലിനോട് ഇക്കാര്യം പറയുകയും ചെയ്തു. എന്നാൽ അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞ് സുചിത്രയെ സമാധാനിപ്പെടുത്തി. ഇതിനിടെ ഹൗസിന് പുറത്തും സുചിത്ര അഖിൽ പ്രണയം ചർച്ചയാണ്. എന്നാൽ ഇവർ തമ്മിൽ അങ്ങനെയൊരു ബന്ധമുണ്ടാകില്ലെന്ന് അഖിലിന്റെ സുഹൃത്ത് ബാഹുലേയൻ പറഞ്ഞിരുന്നു.

അതേസമയം ഈ ആഴ്ചയിലെ എവിക്ഷനിൽ അഖിലും സുചിത്രയുമുണ്ട്. ഇതാദ്യമായിട്ടാണ് സുചിത്ര എവിക്ഷനിൽ എത്തുന്നത്. അഖിലി നും സുചിത്രയക്കുമൊപ്പം സൂരജ്, വിനയ് മാധവും നോമിനേഷനിലുണ്ട്. എല്ലാ ആഴ്ചകളിലും ഇടംപിടിച്ചിരുന്നു റോബിൻ, ബ്ലെസ്ലി, ദിൽഷ, ജാസ്മിൻ, റോൺസൺ, ലക്ഷ്മിപ്രിയ എന്നിവർ ഈ ആഴ്ച രക്ഷപ്പെട്ടിട്ടുണ്ട്. നിലവിൽ 12 പേരാണ് ഹൗസിലുള്ളത്.

Also Read
വിദേശത്ത് സെറ്റിലായിട്ടും അഭിനയ മോഹം നാട്ടിലെത്തിച്ചു, ജീവിതത്തിൽ വെറും പാവമായ മെർലിനെ ഇപ്പോൾ വീട്ടുകാർക്കും ഇഷ്ടമല്ല, കന്യാദാനത്തിലെ കൊടുംവില്ലത്തി സുശീലാമ്മയുടെ യഥാർത്ഥ ജീവിതം

അപർണ്ണയാണ് പോയവാരം ഹൗസിൽ നിന്ന് പുറത്തായത്. അപർണ്ണയുടെ നോമിനേഷൻ മത്സരാർത്ഥികളെ ഞെട്ടിച്ചിരുന്നു. ഇത്തവണയും അതുപോലൊരു എവിക്ഷനാവും ഹൗസിൽ നടക്കുക. ദിവസങ്ങൾ കുറയുന്നതോടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഓരോ മത്സരാർത്ഥികൾ ഹൗസിൽ നിന്ന് വരും ആഴ്ചകളിൽ യാത്രയാവും.

Advertisement