അപ്രതീക്ഷിതമായി ആദ്യ ഭർത്താവിന്റെ വിയോഗം, രണ്ടാം വിവാഹം പരാജയമായി, തിരിച്ചടികൾ മറികടന്ന ദേവി അജിത്തിന്റെ അതിശയിപ്പിക്കുന്ന ജീവിത കഥ ഇങ്ങനെ

66

മലയാളം ബിഗ്‌സ്‌ക്രീനിലൂടേയും മിനിസ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ദേവി അജിത്. ഒരു അവതാരകയായി തന്റെ കരിയർ ആരംഭിച്ച ദേവി 2000 ൽ പുറത്തിങ്ങിയ മഴ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ഇവർ, ട്രിവാൻഡ്രം ലോഡ്ജ്, സീതാകല്യാണം, ആക്ഷൻ ഹീറോ ബിജു എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ടൊവിനോ തോമസ് ചിത്രമായ ഫോറൻസിക്കിലും ഒരു പ്രധാന വേഷത്തിൽ താരം എത്തിയിരുന്നു. ഗൗഥമന്റെ രഥമാണ് ഏറ്റവും ഒടുവിൽ റലീസ് ചെയ്ത ചിത്രം.

Advertisements

ഇപ്പോഴിതാ തന്റെ ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിതമായ ദുരന്തത്തെ കുറിച്ച് പറയുകയാണ് താരം. മനോരമ ഓൺലൈനിലൂടെ ആയിരുന്നു തന്റെ ജീവിതത്തിൽ കടന്നു പോയ വെല്ലുവിളികളെ കുറിച്ച് നടി വ്യക്തമാക്കുന്നത്. താരം ജനിച്ചതും വളർന്നതും ഇപ്പോൾ ജീവിക്കുന്നതുമെല്ലാം തിരുവനന്തപുരത്താണ്. അച്ഛനും അമ്മയും അധ്യാപകരായിരുന്നു.

തിരുവനന്തപുരത്തെ നിർമ്മല ഭവൻ സ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം നേടിയ ശേഷം കേരള ലോ അക്കാദമിയിൽ നിന്ന് അഭിഭാഷക ബിരുധവും ദേവി നേടിയിരുന്നു. താനും അജിത്തും ചെറുപ്പം മുതലെ അയൽക്കാരായിരുന്നു. കൂടാതെ സുഹൃത്തുക്കളും ആയിരുന്നു. അങ്ങനെയുളള ആ പരിചയം വിവാഹത്തിൽ എത്തുകയായിരുന്നു. ഞങ്ങൾക്ക് ഒരു മകൾ പിറന്നു. പേര് നന്ദന. ഞാനും അജിത്തും ദ് കാർ എന്ന സിനിമ നിർമ്മിച്ച സമയം.

ചിത്രം പുറത്തിറങ്ങും മുൻപ് ഒരു കാറ, പക ടത്തിൽ അജിത് മ, രണ പ്പെട്ടു. കൂടെയുണ്ടായിരുന്ന ഒരാൾ പെട്ടെന്ന് കടന്നുപോകുമ്പോൾ ഉണ്ടാകുന്ന ശൂന്യത അനുഭവിച്ച കാലങ്ങളായിരുന്നു. പിന്നീട് മനസ്സിനെ ദുഃഖങ്ങളിൽ നിന്ന് വഴിതിരിച്ച് വിടാൻ തിരുവനന്തപുരത്ത് താനൊരു ബുട്ടീക് തുടങ്ങി. അങ്ങനെ ജീവിതം മുന്നോട്ട് പോകുകയായിരുന്നു. മകൾ പഠനത്തിന് പോയതോടെ വീണ്ടും ഞാൻ ജീവിതത്തിൽ ഒറ്റയ്ക്കായി. അപ്പോൾ ഒരു കൂട്ട് വേണമെന്ന് തോന്നി.

2009 ൽ വീണ്ടും വിവാഹിതയാവുകയായിരുന്നു. അദ്ദേഹത്തിന്റേയും രണ്ടാം വിവാഹമായിരുന്നു അത്. എന്നാൽ ഞങ്ങൾക്ക് ഒത്ത് പോകാൻ കഴിഞ്ഞില്ല. അങ്ങനെ ഞങ്ങൾ പരസ്പരം വേർ പിരിഞ്ഞു. തന്റെ ജീവിതത്തിലെ നല്ലൊരു കാലഘട്ടവും, ഇപ്പോഴും ഞാൻ വട്ടിയൂർക്കാവിലുള്ള വീട്ടിലാണ് ജീവിക്കുന്നത്. പഠനകാലം, വിവാഹം കഴിഞ്ഞു അജിത്തുമായി വന്നുകേറിയത്, മകൾ ജനിച്ചത്, സിനിമയിൽ എത്തിയത് തുടങ്ങി ഒരുപാട് സന്തോഷവും ദുഃഖവും സാക്ഷ്യം വഹിച്ചത് ഈ വീടാണ്.

അടുത്തിടെ അച്ഛൻ ഞങ്ങളെ വിട്ടു യാത്രയായി. ഇപ്പോൾ അച്ഛന്റെ ഓർമകൾ നിറയുന്ന ഇടം കൂടിയാണ് ഈ വീട്. ഇവിടെ തന്നെ എനിക്കും ജീവിച്ച് മ, രിക്ക ണമെന്നാണ് ആഗ്രഹം. പുറത്ത് ഷൂട്ട് കഴിഞ്ഞാൽ നേരെ വീട്ടിലേയ്ക്ക് വരുന്ന ആളാണ് ഞാൻ. വീട്ടിൽ ഇരിക്കാൻ ഒരുപാട് ഇഷ്ടമാണ്. അതിനാൽ തന്നെ ലോക്ക് ഡൗൺ അധികം ബാധിച്ചിട്ടില്ല. മകൾ ഇറ്റലിയിൽ നിന്നും എംഎസ് കഴിഞ്ഞ ശേഷം ചെന്നൈയിൽ ജോലിചെയ്യുന്നു.

അതേ സമയം മകളുടെ വിവാഹം ഉറപ്പിച്ച വിവവരവുംദേവി അജിത് പങ്കുവെയ്ക്കുന്നു. തന്റെ 24ാം വയസിലും മകളുടെ 4ാ മത്തെ വയസിലുമാണ് ഞങ്ങൾക്ക് അജിയെ നഷ്ടപ്പെടുന്നത്. ഒരു അച്ഛൻ ഇല്ലാത്തതിന്റെ കുറവ് അറിയിക്കാതെയാണ് ഞാനും എന്റെ അച്ഛനും അമ്മയും കൂടി അവളെ വളർത്തിക്കൊണ്ട് വന്നത്, അവളുടെ ഒപ്പം പഠിച്ച പയ്യനാണ്, വിവാഹം ആലോചനകൾ തുടനകിയപ്പോൾ ഇരു വീട്ടുകാരും ആലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു.

വരുന്ന ജൂലൈ ഒന്നിനാണ് വിവാഹം ഉറപ്പിച്ചിരിക്കുന്നത്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടായിരിക്കണം എന്നും ദേവി പറയുന്നു. തിരുവനന്തപുരം സ്വദേശി സിദ്ധാർഥ് ആണ് വരൻ. ബ്രാൻഡ് അനലിസ്റ്റായി ജോലി ചെയ്യുകയാണ് നന്ദന. ജൂലൈ ഒന്നിന് നന്നു സിദ്ധാർഥിന്റെ ജീവിത സഖിയാകും. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ 11 ന് തിരുവനന്തപുരത്ത് നടന്നു.

സിദ്ധുവും നന്നുവും സ്‌കൂളിൽ ഒന്നിച്ച് പഠിച്ചതാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു. വിവാഹത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോൾ രണ്ടു വീട്ടുകാരും ആലോചിച്ച് തീരുമാനിക്കുകയായിരുന്നു. വലിയ സന്തോഷത്തി ലൂടെയാണ് ഞാനിപ്പോൾ കടന്നു പോകുന്നതെന്നും ദേവി അജിത്ത് വ്യക്തമാക്കിയിരുന്നു

Advertisement