പ്രണയമാണോ പ്രേമമാണോ ദിൽഷയോട് ഉള്ളതെന്ന് ബ്ലസ്ലിയോട് മോഹൻലാൽ, സത്യസന്ധമായ മറുപടി നൽകി ബ്ലെസ്ലി, പക്ഷേ ദിൽഷ പറഞ്ഞത് കേട്ടോ

934

മലയാളികലുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസൺ 4 അവസാനിക്കാൻ ഇനി ഇനി കേവലം ഒരാഴ്ച കൂടി മാത്രമേ ബാക്കിയുള്ളൂ. ബിഗ് ബോസ് സീസൺ 4 അതിന്റെ അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. വിവിധ ആഴ്ചകളിലായി 20 മത്സരാർത്ഥികൾ വന്നു പോയ ഷോയിൽ ഇപ്പോൾ അവശേഷിക്കുന്നത് കേവലം ആറ് പേരാണ്.

ഇവരിൽ അഞ്ച് മത്സരാർത്ഥികളാണ് മോഹൻലാലിന് ഒപ്പം ഫിനാലെ വേദിയിൽ എത്തുക. ആരൊക്കെയാണ് ആ അഞ്ച് പേരെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ബിഗ് ബോസ് സീസൺ 4ന്റെ ആദ്യ എപ്പിസോഡ് മുതൽ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ പേരായിരുന്നു ബ്ലെസ്ലിയുടേത്.

Advertisements

പ്രേക്ഷകർക്ക് പുതുമുഖം ആയിരുന്ന ബ്ലെസ്ലി ഷോയിലൂടെയാണ് മലയാളി പ്രേക്ഷകർക്കിടയിൽ ചർച്ചയാവുന്നത്. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടംപിടിക്കുക ആയിരുന്നു ബ്ലസി. ബിഗ് ബോസ് ഷോയിൽ ബ്ലെസ്ലിയ്ക്കൊപ്പം ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥി ആയിരുന്നു ദിൽഷ.

Also Read:ഭർത്താവ് ബിനു നാട്ടിലെത്തിയത് പോലും അറിഞ്ഞത് മറ്റുള്ളവർ പറഞ്ഞ്; ഫേസ്ബുക്കിൽ പോലും ബ്ലോക്ക് ചെയ്തു; തകർന്നുപോയ ശരണ്യ മരുന്ന് പോലും കഴിക്കാൻ മടിച്ചു; കണ്ണീരോടെ അമ്മ

ഹൗസിൽ എത്തി ദിവസങ്ങൾക്ക് ഉളളിൽ തന്നെ ദിൽഷയോട് ഉള്ള ഇഷ്ടം ബ്ലെസ്ലി തുറന്ന് പറഞ്ഞിരുന്നു. ഒരു ടാസ്‌ക്കിലാണ് തന്റെ ക്രഷ് ബ്ലെസ്ലി വെളിപ്പെടുത്തിയത്. എന്നാൽ ഇത് അംഗീകരിക്കാൻ ദിൽഷ തയ്യാറായിരുന്നില്ല. തന്നെക്കാൾ പ്രായ കുറഞ്ഞ ബ്ലെസ്ലിയെ അനിയനെ പോലെയാണ് കാണുന്നതെന്നും താൻ ചേച്ചിയാണെന്നും പലപ്രാവശ്യം പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചിരുന്നു.

എന്നാൽ മത്സരം നൂറ് ദിവസത്തിനോട് അടുക്കുമ്പോഴും ഇത് അംഗീകരിക്കാൻ ബ്ലെസ്ലി തയ്യാറായിട്ടില്ല. കിട്ടുന്ന അവസരങ്ങളിൽ എല്ലാം ദിൽഷയോടുള്ള ഇഷ്ടം ബ്ലെസ്ലി പ്രകടിപ്പിക്കുന്നുണ്ട്. സ്പോൺസർ ടാസ്‌ക്കിന്റെ ഭാഗമായിട്ടുളള പോൺസിന്റെ ലില്ലിപ്പൂക്കൾ ടാസ്‌ക്കിൽ ദിഷയ്ക്ക് നൽകിയിരുന്നു. പുറത്ത് പോയ മത്സരാർത്ഥികൾക്കായിരുന്നു പൂവ് കൊടുക്കേണ്ടിയിരുന്നത്.

എന്നാൽ ബ്ലെസ്ലി ദിൽഷയ്ക്കാണ് നൽകിയത്. വാരാന്ത്യം എപ്പിസോഡിൽ എത്തിയ മോഹൻലാൽ ഇതിനെ കുറിച്ച് ചോദിച്ചിരുന്നു. ദിൽഷയോട് പ്രണയമാണോ പ്രേമമാണോ എന്നായിരുന്നു ചോദ്യം. ഇതിന് ബ്ലെസ്ലി മറുപടി നൽകുകയും ചെയ്തു. ബ്ലെസ്ലിയ്ക്ക് എന്താണെന്ന് ആയിരുന്നു ചോദ്യം. പ്രണയം അണെന്നായിരുന്നു മറുപടി. ഇതേ ചോദ്യം ദിൽഷയോടും ചോദിച്ചിരുന്നു . ബ്ലെസ്ലി തന്റെ നല്ല സുഹൃത്തും സഹോദരനും ആണെന്നായിരുന്നു മറുപടി.

സ്നേഹിക്കപ്പെടാൻ ഒരു ഭാഗ്യം വേണം, ദിൽഷ ഉദ്ദേശിക്കുന്നത് സഹോദര സ്നേഹമാണ്. ഞാൻ ഉദ്ദേശിക്കുന്നത് പ്രണയമാണ് ബ്ലെസ്ലി കൂട്ടിച്ചേർത്തു. ഇത് കേട്ടതിന് പിന്നാലെ പ്രണയവും ബ്രദറും എങ്ങനെ ശരിയാക്കി എടുക്കുമെന്നും മോഹൻലാൽ ചോദിച്ചു. പ്രണയം ആരോട് വേണമെങ്കിലും ഉണ്ടാകാം.ആർക്ക് ആരെ വേണമെങ്കിലും പ്രണയിക്കാം. പ്രേമം ആകുമ്പോഴാണ് പ്രശ്നം.

Also Read:വർഷങ്ങളായുള്ള പ്രണയം, എൻഗേജ്മെന്റ് വരെ കഴിഞ്ഞിട്ടും റിലേഷൻഷിപ്പ് ബ്രേക്കപ്പായി; യൂട്യൂബിലൂടെ എല്ലാം പബ്ലിക്കാക്കിയതിൽ കുറ്റബോധം തോന്നുന്നു, മനസ് തുറന്ന് ഹില

ബ്ലെസ്ലിയ്ക്ക് പ്രണയമാണോ പ്രേമം ആണോ ഉള്ളതെന്നും മോഹൻലാൽ ചോദിച്ചു. പ്രേമം ആണെന്ന് ബ്ലെസ്ലി പറഞ്ഞു. അപ്പോ ശരി മോനേ, നീ മാലപ്പടക്കം ആയിരുന്നു. ഇപ്പോൾ ഓലപ്പടക്കം ആയി എന്ന് പറഞ്ഞ് കെണ്ട് മോഹൻലാൽ നിർത്തി. അതേ സമയം ദിൽഷ ഫിനാലെയിൽ എത്തിയിട്ടുണ്ട്. ബ്ലെസ്ലിയും കൂടെയുണ്ടാവുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം.

ഏറ്റവും ഒടുവിൽ റോൺസണാണ് ഹൗസിൽ നിന്ന് പുറത്ത് പോയത്. ഫിനാലെയ്ക്ക് 7 ദിവസം മാത്രം ശേഷിക്കുമ്പോൾ ആയിരുന്നു പടിയിറക്കം. പ്രേക്ഷകർ ഏറെപ്രതീക്ഷിച്ച റിസൾട്ടായിരുന്നു ഇത്. ഏറെ സന്തോഷത്തോടെയാണ് റോൺസൺ ഹൗസിൽ നിന്ന് യാത്രയായത്. അവിടെ നിൽക്കാൻ യോഗ്യതയുളളവർ ആണ് ഇപ്പോൾ വീട്ടിലുളളതെന്നും പോകുന്നതിന് മുൻപ് ലാലേട്ടനോടും പ്രേക്ഷകരോടും പറഞ്ഞു.

Advertisement