വർഷങ്ങളായുള്ള പ്രണയം, എൻഗേജ്മെന്റ് വരെ കഴിഞ്ഞിട്ടും റിലേഷൻഷിപ്പ് ബ്രേക്കപ്പായി; യൂട്യൂബിലൂടെ എല്ലാം പബ്ലിക്കാക്കിയതിൽ കുറ്റബോധം തോന്നുന്നു, മനസ് തുറന്ന് ഹില

834

വളരെ പെട്ടെന്ന് തന്നെ ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് ഹില. യൂട്യൂബ് ചാനലിലൂടെ ആണ് ഹില പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. ചാനൽ ഷോകളിലും ഹില പങ്കെടുത്തിരുന്നു. ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നും യൂട്യൂബറിലേക്കുള്ള തന്റെ വളർച്ചയെ കുറിച്ച് ഹില മുൻപ് തന്നെ വെളിപ്പെടുത്തിയിരുന്നു. കൈവിട്ടുപോയ ജീവിതം തിരികെ പിടിച്ചത് യൂട്യൂബിലൂടെയായിരുന്നെന്ന് ഹിന തന്നെ പറഞ്ഞിരുന്നു.

ക്യാമറ പോലും ഫേസ് ചെയ്യാത്ത ആളായിരുന്നു. അതൊക്കെ എങ്ങനെ സാധിച്ചു എന്നതിനെ കുറിച്ചാണ് ഹില പറയുന്നത്. കഴിഞ്ഞ അനുഭവങ്ങളും ട്രോമയുമാണ് എന്നെ ഇന്നത്തെ ലെവലിലേക്ക് എത്തിയത്. പാസ്റ്റിൽ ജീവിക്കാറില്ല പക്ഷേ, പല അനുഭവങ്ങളും സമ്മാനിച്ച പാഠം പ്രചോദനമാണെന്നും ജീവിതം മാറ്റി മറിച്ചത് മാതാപിതാക്കളുടെ വിവാഹമോചനം ആയിരുന്നെന്നും ഹില പറഞ്ഞിരുന്നു.

Advertisements

ഇപ്പോഴിതാ ജീവിതത്തിൽ സംഭവിച്ച മറ്റൊരു വലിയ നഷ്ടത്തെ കുറിച്ചുകൂടി പറയുകയാണ് താരം. വിവാഹനിശ്ചയം പോലും കഴിഞ്ഞിട്ട് റിലേഷൻഷിപ്പ് ബ്രേയ്ക്ക് അപ്പ് ആയെന്നാണ് ഹിലയുടെ വെളിപ്പെടുത്തൽ. ഫ്ളവേഴ്സ് ഒരുകോടിയിൽ പങ്കെടുത്തപ്പോഴായിരുന്നു തന്റെ ജീവിതവിശേഷങ്ങളും ഹില പങ്കുവെച്ചത്. താൻ പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് ഹില തന്നെയാണ് മുൻപ് പറഞ്ഞത്. കാമുകനൊപ്പം ഒന്നിച്ചുള്ള വീഡിയോകളും പങ്കിട്ടിരുന്നു. ഒന്നിച്ചുള്ള വീഡിയോകൾ കാണാനില്ലല്ലോ, നിങ്ങൾ പിരിഞ്ഞോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഹില നൽകിയ മറുപടിയിലാണ് ബ്രേക്ക് അപ്പിനെ കുറിച്ച് പറയുന്നത്.

യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് ഇത്രയും വലിയ ബ്രേക്ക് എടുത്തിരുന്നില്ല. കൃത്യമായി വീഡിയോ ചെയ്യാറുണ്ടായിരുന്നു. വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ കാരണമാണ് പുതിയ കണ്ടന്റ് ചെയ്യാത്തതെന്നാണ് ഹിലയുടെ മറുപടി. എന്നെ ചീത്ത വിളിച്ചാലോ വിമർശിച്ചാലോ ഒന്നും കുഴപ്പമില്ല. ഇപ്പോൾ വരുന്ന കമന്റുകൾ കണ്ടപ്പോൾ എനിക്ക് വീഡിയോ ചെയ്യാതെ മാറിനിൽക്കാനാണ് തോന്നിയത്. ഞാനൊരു കണ്ടന്റെ വീഡിയോ ചെയ്താൽ അതിനടിയിൽ പോലും ആളുകൾ വന്ന് ചോദിക്കുന്നത് റിച്ചു ബാബയെക്കുറിച്ചാണ്. നിങ്ങൾ ബ്രേക്കപ്പായോ, നിങ്ങളുടെ റിലേഷനെന്ത് എന്നൊക്കെയാണ് ചോദിക്കുക.

ALSO READ- ‘അമ്മയാവാൻ ഇനി ദിവസങ്ങൾ മാത്രം’; സന്തോഷത്തിൽ ആറാടി മൃദുല വിജയ്; ഒപ്പം ചേർന്ന് ആരാധകരും

സബ്സ്‌ക്രൈബേഴ്സിനെ ഞാൻ എന്റെ ഫാമിലിയായാണ് കാണുന്നത്. എന്റെ പേഴ്സണലായുള്ള കാരണങ്ങൾ കൊണ്ടാണ് ഞാൻ വീഡിയോയിൽ അവനെ കൊണ്ടുവരാതിരുന്നത്, അതേക്കുറിച്ച് പറഞ്ഞപ്പോൾ നിങ്ങളുടെ പേഴ്സണലാണെങ്കിലും അതറിയാനുള്ള അവകാശം ഞങ്ങൾക്കുണ്ടെന്നായിരുന്നു കമന്റുകൾ. ഞാൻ നന്നായി കഷ്ടപ്പെട്ടിട്ടാണ് വീഡിയോ ചെയ്യുന്നത്. ഓരോ വിഷയത്തെക്കുറിച്ചും കൃത്യമായി പഠിച്ചാണ് സംസാരിക്കാറുള്ളത്. എല്ലാകാര്യങ്ങളും ഞാൻ പറയാം, അതിന് എനിക്ക് സാവകാശം വേണമെന്ന് പറഞ്ഞൊരു വീഡിയോ ചെയ്തിരുന്നു. ഇപ്പോഴും ഞാൻ ഓക്കെയായിട്ടില്ല.

മുൻപ് ഒരുകാര്യവും സ്വകാര്യമാക്കിയിരുന്നില്ല. എന്റെ ലൈഫ് ഞാൻ യൂട്യൂബിലൂടെ ഞാൻ പബ്ലിക്കാക്കി വെച്ചിരിക്കുകയായിരുന്നു. ഇക്കാര്യത്തിൽ എനിക്കിപ്പോൾ കുറ്റബോധം തോന്നുന്നുണ്ട്. അത് ഞാൻ പ്രൈവറ്റാക്കി വെക്കേണ്ടതായിരുന്നു. ഏറ്റവും മനോഹരമായ കാര്യം നമ്മളെപ്പോഴും പ്രൈവറ്റാക്കി വെക്കുന്നതാണ് നല്ലതെന്നും ഹില പറഞ്ഞു.

ALSO READ- എല്ലാവർക്കും ഭരതനും, ലോഹിയും ഉണ്ടായപ്പോൾ എനിക്ക് ആകെ ഒരു രഞ്ജി പണിക്കർ അല്ലേ ഉണ്ടായിരുന്നുള്ളു; നിരാശയും വേദനയും മറയ്ക്കാതെ സുരേഷ് ഗോപി

തുടർന്നാണ് താനും റിച്ചുവും റിലേഷൻഷിപ്പ് ബ്രേക്കായെന്ന് ഹില തുറന്നു പറഞ്ഞത്. വർഷങ്ങളായുള്ള പ്രണയമായിരുന്നു. എൻഗേജ്മെന്റ് വരെ കഴിഞ്ഞതാണ്. എന്നിട്ടും ബ്രേക്കപ്പായി. എന്റെ വിഷമം എത്രത്തോളമാണെന്ന് നിങ്ങൾക്ക് മനസിലാവും. ഞങ്ങളുടെ ബ്രേക്കപ്പിന് അതിന്റേതായ കാരണങ്ങളുണ്ട്. ജനുവരിയിലാണ് ഞങ്ങൾ റിംഗ് ഊരി രണ്ടുവീട്ടുകാരുടേയും സാന്നിധ്യത്തിലായി ബ്രേക്കപ്പായത്. ഈ റിലേഷന്റെ കാര്യത്തിൽ എനിക്കൊരു റിഗ്രറ്റും തോന്നുന്നില്ല. വേണ്ടായിരുന്നു എന്ന തരത്തിലുള്ള ഫീലിംഗൊന്നും എനിക്കില്ലെന്നും ഹില പറഞ്ഞപ.

റിലേഷൻഷിപ്പിലായിരുന്ന കാലത്ത് ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. എനിക്കൊരിക്കലും പറ്റാത്തൊരു കാര്യം വന്നു, അതാണ് ഞങ്ങൾ ബ്രേക്കപ്പായത്. ആ കാര്യം എന്താണെന്നുള്ളത് ഞങ്ങളുടെ സ്വകാര്യതയാണ്. അതേക്കുറിച്ച് ഞാനൊരിക്കലും പറയാനുദ്ദേശിക്കുന്നില്ലെന്നും ഹില വെളിപ്പെടുത്തുന്നുണ്ട്.

കുറച്ച് കുട്ടികൾ അടുത്തിടെ ആത്മഹത്യ ചെയ്തിരുന്നു. അടുത്തത് ഹിലയാണോ എന്ന കമന്റും വന്നിതിനോടും ഹില പ്രതികരിക്കുന്നുണ്ട്. ഹില ഒരിക്കലും മരിക്കാനൊന്നും പോവുന്നില്ല, അങ്ങനെയൊന്നും ചിന്തിക്കാൻ പോവുന്നില്ലെന്നാണ് ഹിലയുടെ മറുപടി. ഇത്തരത്തിലുള്ള കമന്റുകളും കുറ്റപ്പെടുത്തലുകളുമാണ് പല ആത്മഹത്യകളുടേയും കാരണം. റിച്ചു ബാബയും ഹിലയും എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്നാണ് എന്നോട് എല്ലാവരും ചോദിക്കുന്നത്. ഞാൻ ഹാപ്പിയായി പോവുകയാണെങ്കിലും ഈ ചോദ്യം വരുമ്പോൾ ഡിസ്റ്റർബ്ഡാവും. ഇനിയാരും റിച്ചുബാബ ഇല്ലേയെന്ന് ചോദിക്കരുത്. സെൽഫ് റെസ്പെക്ട് ജീവിതത്തിലേറെ പ്രധാനപ്പെട്ട കാര്യമാണെന്നും ഹില പ്രതികരിക്കുന്നു.

‘നിങ്ങൾ ചോദിച്ചതിനുള്ള ഉത്തരം തരേണ്ടത് അത്യവശ്യമായിരുന്നു. കാരണം അതറിയാൻ നിങ്ങൾക്ക് അവകാശമുണ്ട്. ഞങ്ങളുടെ റിലേഷൻഷിപ്പ് പബ്ലിക്കായിരുന്നു. പക്ഷേ, ഇനി അതേക്കുറിച്ച് ചോദിക്കരുത്, ഓരോ കമൻസും എത്ര വിഷമം ഉണ്ടാക്കുന്നുവെന്ന് നിങ്ങൾക്കറിയാം. എനിക്ക് പഴയ പോലെ ലൈഫ് റീസ്റ്റാർട്ട് ചെയ്യണം’- ഹില പറഞ്ഞട് അവസാനിപ്പിക്കുന്നത് ഇങ്ങനെ.

അതേസമയം, ഹിലയോട് നിങ്ങളുടെ തീരുമാനവുമായി മുന്നേറുക, അനാവശ്യ കമന്റുകളും വിവാദങ്ങളും കണ്ടില്ലെന്ന് വെക്കുക എന്നായിരുന്നു മിക്ക കമന്റുകളും. കൂടാത കമന്റുകളിലൂടെ പിന്തുണ അറിയിച്ചവർക്കെല്ലാം ഹില മറുപടി നൽകുകയും ചെയ്തിരുന്നു.

Advertisement