‘അമ്മയാവാൻ ഇനി ദിവസങ്ങൾ മാത്രം’; സന്തോഷത്തിൽ ആറാടി മൃദുല വിജയ്; ഒപ്പം ചേർന്ന് ആരാധകരും

162
mridula

സീരിയൽ ാരാധകരായ മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പബതികളാണ് മൃദുല വിജയിയും ഭർത്താവ് യുവ കൃഷ്ണയും. വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ പുതിയ ഒരാൾ കൂടി കുടുംബത്തിന്റെ ഭാഗമാകാൻ പോകുന്ന സന്തോഷത്തിലാണ് ഇരുവരും. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് മൃദുലയും യുവയും. ഒട്ടുമിക്ക സീരിയൽ താരങ്ങളുടെയും വിശേഷങ്ങൾ എല്ലാം പ്രേക്ഷകർ അറിയുന്നത് സോഷ്യൽ മീഡിയ വഴിയാണ്. അതുകൊണ്ടു തന്നെ മൃദുലയും യുവയും യുട്യൂബ് വഴി വ്ലോഗായും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.

ഇപ്പോൾ ഗർഭകാലം ആസ്വദിച്ചുകൊണ്ടിരിയ്ക്കുകയാണ് മൃദുല വിജയ്. നേരത്തെ, മൃദുലയുടെ കുടുംബാംഗങ്ങൾ അടക്കം പങ്കെടുത്തുള്ള സീമന്തം ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും ഇരുവരും ഇപ്പോൾ പങ്കുവെച്ചിരുന്നു. തിരുവന്തപുരത്തെ യുവയുടെ വീട്ടിൽ വെച്ചായിരുന്നു സീമന്തം ചടങ്ങ് നടത്തിയത്.

Advertisements

വിവാഹത്തിന് യുവയുടെ വീട്ടുകാർ സമ്മാനിച്ച സാരിയണിഞ്ഞ് ആയിരുന്നു മൃദുല സീമന്ത ചടങ്ങിനെത്തിയത്. യുവയുടെ മൂത്ത ചേച്ചിയുടെ പിറന്നാൾ കൂടിയായിരുന്നു. അതിനാൽ തന്നെ ചടങ്ങിന് പൊലിമ കൂടി. സർവാഭരണ വിഭൂഷിതയായാണ് ചടങ്ങിനായി മൃദുല എത്തിയത്. പിന്നാലെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങും മൃദുല വിജയ് നടത്തിയിരുന്ന. ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

ALSO READ- എല്ലാവർക്കും ഭരതനും, ലോഹിയും ഉണ്ടായപ്പോൾ എനിക്ക് ആകെ ഒരു രഞ്ജി പണിക്കർ അല്ലേ ഉണ്ടായിരുന്നുള്ളു; നിരാശയും വേദനയും മറയ്ക്കാതെ സുരേഷ് ഗോപി

കൂടാതെ ഗർഭാവസ്ഥയുടെ ഓരോ ഘട്ടത്തിലും വയറ് വയ്ക്കുന്നത് ഉൾപ്പടെയുള്ള ഫോട്ടോയും മൃദുല ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ നിറവയറുമായി, വയറിൽ കൈ വച്ചുകൊണ്ടുള്ള പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി. അമ്മയാവാൻ ഇനി ദിവസങ്ങൾ മാത്രം എന്നാണ് ഫോട്ടോയ്ക്ക് നൽകിയിരിയ്ക്കുന്ന ക്യാപ്ഷൻ. കുഞ്ഞ് വയറിൽ കൈ വച്ചുകൊണ്ട് മൃദുലയുടെ ഫോട്ടോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. ഇനോവേറ്റീവ് യാർസ് ഡിസൈൻ ചെയ്ത സാരിയും ഋതുപർണ കലക്ഷൻസിന്റെ ആഭരണങ്ങളുമാണ് മൃദുല ധരിച്ചിരിയ്ക്കുന്നത്. അതിന്റെ അഴക് ആസ്വദിച്ചുകൊണ്ട് എടുത്തതാതാണ് ചിത്രങ്ങൾ. അമ്മയാവാൻ പോകുന്ന മൃദുലയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ടാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകൾ വരുന്നത്.

mridula

ഇതിനിടെ, കഴിഞ്ഞ ദിവസം അനിയത്തി പാർവ്വതിയുടെ മകൾ യാമിയ്ക്കൊപ്പമുള്ള ചിത്രങ്ങളും മൃദുല ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ‘അവൾ എത്ര സന്തോഷവതിയാണെന്ന് നോക്കൂ.. അവളിൽ നിന്ന് കണ്ണെടുക്കാൻ എനിക്ക് തോന്നുന്നില്ല’ എന്ന് പറഞ്ഞുകൊണ്ടാണ് ഈ ചിത്രങ്ങൾ മൃദുല പങ്കുവച്ചത്.

മൃദുല സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഏറ്റവും മനോഹരമായ ചിത്രങ്ങളിൽ ഒന്നാണ് ഇത്. സൺഷൈൻ ആസ്വദിയ്ക്കുന്ന മൃദുലയെയും, അതിന്റെ നിഴലും ചിത്രത്തിൽ കാണാം. ഗർഭകാലം എങ്ങനെയൊക്കെ ആസ്വദിക്കാം എന്ന് മൃദുലയെ കണ്ട് പഠിക്കണമെന്നാണ് സോഷ്യൽമീഡിയ പറയുന്നത്.

ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങൾ എന്ന് പറഞ്ഞുകൊണ്ടാണ് ഈ ചിത്രങ്ങൾ മൃദുല പങ്കുവച്ചത്. ഏഴാം മാസത്തിൽ വളകാപ്പ് കഴിഞ്ഞതിനാൽ മൃദുല ഇപ്പോൾ സ്വന്തം വീട്ടിലാണ്. യുവ സുന്ദരി എന്ന സീരിയലിന്റെ ഷൂട്ടിങ് തിരക്കിലുമാണ്. അതിനാൽ മിസ്സ് യു എന്ന് പറഞ്ഞ് മറ്റൊരു ചിത്രവും നടി പങ്കുവച്ചിട്ടുണ്ടായിരുന്നു.

Advertisement