എല്ലാവർക്കും ഭരതനും, ലോഹിയും ഉണ്ടായപ്പോൾ എനിക്ക് ആകെ ഒരു രഞ്ജി പണിക്കർ അല്ലേ ഉണ്ടായിരുന്നുള്ളു; നിരാശയും വേദനയും മറയ്ക്കാതെ സുരേഷ് ഗോപി

3798

മലയാളികളുടെ പ്രിയപ്പെട്ട ബിജെപി നേതവും നടനുമാണ് സുരേഷ് ഗോപി. മികച്ച ഒരു മനുഷ്യ സ്നേഹി കൂടിയായ അദ്ദേഹം ഏവരും ഒരുപാട് സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ്. അദ്ദേഹത്തിന്റെ 64ാ മത് ജന്മദിനം ആയിരുന്നു ജൂൺ 26ന്.

സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും അടക്കം നിരവധി താരങ്ങൾ അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ വളരെ അപൂർവ്വമായ ഒരു നിമിഷത്തിന്റെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. മലയാള മികച്ച നടൻമാരും സൂപ്പർ താരങ്ങളുമായ മമ്മൂട്ടിയും, മോഹൻലാലും, സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ സിനിമകൾ അപൂർവ്വം ആണെങ്കിലും താരങ്ങളുടെ ഒത്തുകൂടൽ എപ്പോഴും ആരാധകർ ആഘോഷമാക്കാറുണ്ട്.

Advertisements

പിറന്നാൾ ആഘോഷിക്കുന്ന സുരേഷ് ഗോപിക്ക് മമ്മൂട്ടിയും മോഹൻലാലും സമൂഹ മാധ്യമങ്ങൾ വഴി ആശംസകൾ അറിയിച്ചിരുന്നു. അതേ സമയം ഏറെ വർഷങ്ങളായി അമ്മയിൽ നിന്നും വിട്ടുനിൽക്കുന്ന സുരേഷ് ഗോപി ഇപ്പോൾ അമ്മയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.

ALSO READ- ഇവർ വേർപിരിഞ്ഞോ? ‘സുനിച്ചനെ ചോദിച്ചവരോട് ആൾ എത്തിയിട്ടുണ്ട്’; പ്രചാരണങ്ങളുടെ വായടപ്പിച്ച് മഞ്ജു സുനിച്ചൻ; കമന്റുമായി ഫുക്രുവും

അതിന്റെ മുന്നോടിയായി ഇന്ന് നടന്ന ജനറൽ ബോഡി മീറ്റിങ്ങിൽ സുരേഷ് ഗോപിയും സജീവമായിരുന്നു. അതേ വേദിയിൽ വെച്ച് തന്നെ താര രാജാക്കന്മാർ മൂവരും ചേർന്ന് പിറന്നാൾ ആഘോഷിക്കുകയും ചെയ്തു. ആഘോഷ വേളയിൽ സുരേഷ് ഗോപിയുടെ ഭാര്യ രാധികയും ഒപ്പമുണ്ടായിരുന്നു.

ഇതിനിടെ ഇപ്പോഴിതാ സുരേഷ് ഗോപിയുടെ സിനിമാ ജീവിതത്തെ കുറിച്ച് വിശദീകരിക്കുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് ഒരു ആരാധകൻ. രാജ് നാരായൺ എന്ന ആരാധകനാണ് സുരേഷ് ഗോപിയുടെ കരിയറിൽ സംഭവിച്ചതിനെ കുറിച്ച് വിശദമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

പണ്ടെങ്ങോ ഒരു ഇന്റർവ്യൂവിൽ സുരേഷേട്ടനോട് എന്തു കൊണ്ട് ഒരുപാട് ഡിഫറെന്റ് റോൾസ് ഉണ്ടായില്ല എന്നു അവതാരകൻ ചോദിച്ചപ്പോൾ, എല്ലാവർക്കും ഭരതനും, ലോഹിയും, ഒക്കെ ഉണ്ടായപ്പോൾ എനിക്ക് ആകെ ഒരു രഞ്ജി പണിക്കർ അല്ലേ ഉണ്ടായിരുന്നുള്ളു എന്ന നർമം നിറഞ്ഞ ആ മറുപടിയിൽ അദ്ദേഹത്തിന്റെ നിരാശയും വേദനയും ഉണ്ടായിരുന്നു എന്നാണ് കുറിപ്പ് ചൂണ്ടിക്കാണിക്കുന്നത്.
ALSO READ- ‘ഞങ്ങളുടെ കുഞ്ഞ് വരാൻ പോകുന്നു’; സന്തോഷം പങ്കുവെച്ച് ആലിയ ഭട്ടും രൺബീർ കപൂറും; ആദ്യത്തെ കൺമണി എത്തുന്നതിന്റെ ത്രില്ലിൽ ദമ്പതികൾ

കുറിപ്പിൽ പറയുന്നതിങ്ങനെ, ”അതിനു തക്ക കഴിവ് ഉണ്ടോ എന്ന സംശയം ഉള്ളവർക്ക് അദ്ദേഹം പലകുറി തെളിയിച്ചതുമാണ്. ആക്ഷൻ കിങ് ആയി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിന്നപ്പോഴും, നെഞ്ചോടു ചേർത്ത് നിർത്തിയ പെണ്ണിന്റെ ഐഡന്റിറ്റി പറയാൻ മടിച്ച , അവളുടെ സന്തോഷം മാത്രം ആഗ്രഹിച്ച ഇന്നലെയിലെ നരേന്ദ്രനും, സ്നേഹിച്ച പെണ്ണിനും വേണ്ടി ഏത് അറ്റം വരെയും പോയ സിന്ദൂരരേഖയിലെ ബാലചന്ദ്രനും, സഹപ്രവർത്തന്റെ മരണം നോവായി നെഞ്ചിലേറ്റിയ നായർ സാബിലെ കേഡറ്റ് ഗോപകുമാറും, ആക്ഷൻ സീനും, സ്റ്റോറി കൊണ്ടും, ലൊക്കേഷൻ കൊണ്ടും, ശ്രീകർ പ്രസാദ് ആയി നിറഞ്ഞാടിയ … സ്വർണലത മാമിന്റെ അമരത്വം നിറഞ്ഞ ഒരു തരി കസ്തുരി എന്നു തുടങ്ങുന്ന സോങ്ങും… പിക്ചറിസഷനും കൊണ്ടും ഒക്കെ ഹെവി ആയ ഹൈവേ മൂവി”.

”അതേ ഡയറക്ടർ ജയരാജ് തന്നെ ആണ് 3 വർഷത്തിന് ഇപ്പുറം 1997 കളിയാട്ടം എടുത്ത് സുരേഷേട്ടന്റെ മറ്റൊരു മുഖം വരച്ച് ചേർത്തത്. അനാഥത്വം പേറിയ ബെത്‌ലഹേം ഡെന്നിസും, കൂട്ടുകാരന് വേണ്ടി ചങ്ക് പറിച്ച് ഹോനായിക്ക് കൊടുത്ത സേതുമാധവനും, അപ്പൂസിന്റെ സ്വന്തം ഡോക്ടർ അങ്കിൾ ആയും, സാക്ഷ്യത്തിലെ ഡോക്ടർ സണ്ണി ആയും,പുരോഗമനം പറഞ്ഞു നടന്ന സോമനാഥൻ ആയി പൈതൃകത്തിലും, ഇന്നത്തെ തലമുറ വിശേഷിച്ചും കാണേണ്ട ചിത്രമായ, ഓസ്‌കാർ നോമിനേഷൻ ലിസ്റ്റിൽ പെട്ട ഗുരുവിലെ വിജയനാഥൻ രാജാവുമെല്ലാം ചില തെളിവ് മാത്രമാണ്”.

”പറഞ്ഞപോലെ ഒരു ജോഷിയിലോ, ഷാജി കൈലാസിലോ, കെ മധുവിലോ മാത്രം ഒതുക്കി പോയില്ലായിരുന്നെങ്കിൽ, ഒരുപാട് ഒരുപാട് കാരക്റ്റർ റോൾസ് ഇപ്പൊൾ ഫിലിം റീൽസിൽ സുരേഷേട്ടാ, നിങ്ങളുടെ പേരിൽ ഉണ്ടായിരുന്നെനെ’ എന്നാണ് ആരാധകൻ പറയുന്നത്. ”കേരള പോലീസിനെ വരെ സ്വാധീനിച്ച, കാരക്റ്റർ കൊണ്ട് സൗത്ത് ഇന്ത്യ മുഴുവൻ പടർന്ന കയറിയ കമ്മിഷനറിലെ ഐക്കണിക്ക് റോൾ ഭരത് ചന്ദ്രനും. ഒരു അപ്പനും മകനും തമ്മിലുള്ള കെമിസ്ട്രിയും ആത്മബന്ധവും ഏറ്റവും നന്നായി ചിത്രീകരിച്ച ലേലത്തിലെ ചാക്കോച്ചിയും. മലയാളത്തിൽ ഏറ്റവും നല്ല ഡോൺ ആയി… DD ആയി, മഹാത്മായിലും, യുവതുർക്കിയിൽ സിഥാർത്ഥ എന്ന തികഞ്ഞ രാജ്യ സ്നേഹിയെയും,ചാക്കോച്ചിയായും , ഭരത്തും, കുട്ടപ്പായിയും, ശ്രീകർ പ്രസാദുമെല്ലാം ഇങ്ങേര് തീപ്പൊരി പ്രകടനം കാഴ്ച വെച്ചപ്പോൾ, മറുവശത്തു അക്കാലത്തെ ഡയറക്ടർസ് ഇദ്ദേഹത്തെ വേണ്ടവിധം ഉപയോഗിച്ചില്ല എന്നതാണ് സത്യം”.

”ഒന്നു കൂടി ഉണ്ട്. ഓർക്കുവാൻ മലയാളം ഫിലിം ഇൻഡസ്ട്രിയൽ തന്നെ ഒരുപാട് പേർക്ക് ഇഷ്ടമല്ലാത്ത ഒരു സൗത്ത് ഇന്ത്യ ഫാൻ ബേസ് ഇദ്ദേഹത്തിനു ഉണ്ടായിരുന്നു 90’സിൽ …അതും എഫ്ബിയും യും ഇൻസ്റ്റയും, എന്തിന് മൊബൈൽ പോലുമില്ലാത്ത സമയത്ത്, ആന്ധ്രയിൽ അവരുടെ സൂപ്പർസ്റ്റാർസിനു സ്വന്തം പടം ഇറക്കാൻ സുരേഷേട്ടന്റെ സ്റ്റാർഡവും, ഫാൻ ബേസും പേടിച്ചിരുന്ന ഒരു കാലം” ”ഒടുവിൽ സഹി കെട്ടു എല്ലാ ഡബ്ബ് ചെയ്ത മൂവീസ് അവർ വിലക്കിയ സമയം…. ഇതെല്ലാം കൊണ്ടും ഇന്നും ഞാൻ വിശ്വസിക്കുന്നത് സുരേഷേട്ടന്റെ കഴിവുകളെ ഇന്നും വേണ്ട പരിഗണന ഇൻഡസ്ട്രിയൽ നിന്നും ലഭിച്ചിട്ടില്ല. ഒരു മനുഷ്യൻ എന്ന നിലയിൽ,സഹജീവികൾക്ക് എന്തായിരിക്കണമെന്ന് ഓരോ നിമിഷവും പഠിപ്പിച്ചു തരുന്ന സുരേഷേട്ടന് എല്ലാ വിധ ജന്മദിനാശംസകളും നേരുന്നു” എന്നും ഈ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

Advertisement