‘ഞങ്ങളുടെ കുഞ്ഞ് വരാൻ പോകുന്നു’; സന്തോഷം പങ്കുവെച്ച് ആലിയ ഭട്ടും രൺബീർ കപൂറും; ആദ്യത്തെ കൺമണി എത്തുന്നതിന്റെ ത്രില്ലിൽ ദമ്പതികൾ

88

ബോളിവുഡ് താരജോഡികളിലെ പുതിയ ട്രെൻഡാണ് ആലിയ ഭട്ടും രൺബീർ കപൂർ ദമ്പതികൾ. ഇക്കഴിഞ്ഞ ഏപ്രിൽ 14 നാണ് ആലിയയും രൺബീറും വിവാഹിതരായത്. സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അഞ്ച് വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിലാണ് ആലിയയും രൺബീറും വിവാഹിതരായത്.

ഇരുവർക്കും തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇടയിലും കൈനിറയെ ആരാധകരുണ്ട്. ഭാഷാ വ്യത്യാസമില്ലാതെയാണ് സിനിമകളെ സ്‌നേഹിക്കുകയും താരങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നത്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് രൺബീർ കൂപർ. എസ്എസ് രാജമൗലിയുടെ ആർആർആർ സിനിമയിലെ അഭിനയത്തിലൂടെ തെന്നിന്ത്യൻ സിനിമാലോകത്തേക്ക് അരങ്ങേറിയ ആലിയ ഭട്ട് വലിയ രീതിയിലാണ് ആരാധകരെ സൃഷ്ടിച്ചത്.

Advertisements

അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്‌മാസ്ത്രയ്യാണ് പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നടന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ ആലിയ ഭട്ടാണ് നായിക. ഇതാദ്യമായിട്ടാണ് ഇരുവരും ഒന്നിക്കുന്നത്. ആലിയ- രൺബീർ കോമ്പോ പോലെ സംവിധായകൻ അയാൻ മുഖർജിയുമായിട്ടുള്ള ചിത്രങ്ങളെല്ലാം ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം ബോളിവുഡിൽ റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. 2022 സെപ്റ്റംബർ 9 നാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തുന്നത്. ഏറെ പ്രതീക്ഷ നൽകി കൊണ്ടാണ് ഈ ചിത്രവും പ്രദർശനത്തിന് ഒരുങ്ങുന്നത്.

ALSO READ- ഡോ.റോബിനെ ഇനി സിനിമയിൽ കാണാം, അരങ്ങേര്ര ചിത്രം പ്രഖ്യാപിച്ച് താരരാജാവ് മോഹൻലാൽ ഒപ്പം ആശംസകളും

രൺബീർ ആലിയ ജോഡികളുടെ സിനിമകൾ പോലെ തന്നെ ഇരുവരുടേയും സ്വകാര്യ വിശേഷങ്ങളും പ്രേക്ഷകരുടെ ഇടയിൽ വലിയ വാർത്തയാവാറുണ്ട്. ചെറിയ കാര്യങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴി വയ്ക്കാറുണ്ട്. ഇതിൽ ഏറെ രസകരം സോഷ്യൽ മീഡിയയിൽ ഒട്ടും ആക്ടീവല്ലാത്ത ആളാണ് രൺബീർ എന്നതാണ്. ഇപ്പോഴിതാ വാർത്തകളിൽ ഇടംപിടിക്കുന്നത് ആലിയ പങ്കുവെച്ച ഇരുവരുടേയും ജീവിതത്തിലെ ഏറ്റവും വലിയ വിശേഷമാണ്.

തങ്ങൾക്ക് കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന സന്തോഷ വാർത്തയാണ് ആലിയയും രൺബീറും പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരങ്ങൾ സന്തോഷം പങ്കിട്ടത്. ചിത്രത്തിൽ ആലിയ ഭട്ട് ആശുപത്രി കിടക്കയിൽ സ്‌കാനിങിനായി കിടക്കുന്നതും രൺബീർ അരികിലായി ഇരിക്കുകയും ചെയ്യുന്നത് വ്യക്തമാണ്. ഇരുവരും തങ്ങൾക്ക് മുന്നിലെ സ്‌ക്രീനിൽ തെളിയുന്ന കുഞ്ഞിന്റെ ചിത്രം നോക്കിയിരിക്കുകയാണ്.

ALSO READ- ഞാൻ മാപ്പ് പറഞ്ഞാലേ അഭിനയിക്കുക ഉള്ളുവെന്ന് സംയുക്ത വർമ്മ, അവസാനം സംയുക്തയുടെ അമ്മ എന്നോട് മാപ്പു പറഞ്ഞു: സംഭവം വെളിപ്പെടുത്ത ശാന്തിവിള ദിനേശ്

ഇതോടൊപ്പം സിംഹ കുഞ്ഞിനെ ലാളിക്കുന്ന അച്ഛൻ സിംഹത്തിന്റേയും അമ്മ സിംഹത്തിന്റേയും ചിത്രവും ആലിയ പങ്കുവച്ചിട്ടുണഅട്. ”നമ്മളുടെ കുഞ്ഞ് വരാൻ പോകുന്നു…”എന്നാണ് ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് ആലിയ കുറിച്ചിരിക്കുന്നത്. പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലായി മാറിയിരിക്കുകയാണ്. സിനിമാ ലോകവും ആരാധകരുമെല്ലാം താരദമ്പതികൾക്ക് ആശംസകളുമായി എത്തി. പ്രിയങ്ക ചോപ്ര, കരൺ ജോഹർ, പരിനീതി ചോപ്ര, റിദ്ധിമ കപൂർ, സോണി റാസ്ദാൻ, ഇഷാൻ ഖട്ടർ, ടൈഗർ ഷ്രോഫ്, തുടങ്ങിയ താരങ്ങൾ ആശംസകളുമായി എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയും താരദമ്പതികൾക്ക് ആശംസകളുമായി എത്തുകയാണ്.

അഞ്ചു വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് രൺബീറും ആലിയയും ലളിതമായ ചടങ്ങിൽ വിവാഹിതരായത്. കഴിഞ്ഞ ഏപ്രിൽ 14 നായിരുന്നു ആലിയയുടേയും രൺബീറിന്റേയും വിവാഹം നടന്നത്.ബോളിവുഡിലെ ബിഗ് ഫാറ്റ് വിവാഹങ്ങൾക്കിടയിൽ നിന്നും ഏറെ വ്യത്യസ്തമായി ലളിതമായ ചടങ്ങുകളോടെയായിരുന്നു രൺബീറിന്റേയും ആലിയയുടേയും വിവാഹം നടന്നത്.

വിദേശ രാജ്യങ്ങളിൽ വിവാഹം നടത്തുന്ന സെലിബ്രിറ്റികളിൽ നിന്നും വ്യത്യസ്തരായി ഇരുവരും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ വെച്ച് വിവാഹിതരാവുകയായിരുന്നു. മാധ്യമങ്ങൾക്കോ ഫോട്ടോഗ്രാഫർമാർക്കോ വിവാഹ വേദിയിലേക്ക് പ്രവേശനമുണ്ടായിരുന്നില്ലെങ്കിലും വിവാഹത്തിന് ശേഷം ഫോട്ടോകൾ പുറത്തുവിടാൻ ഇരുവരും മടിച്ചില്ല.

രൺബീറിനെ കുട്ടിക്കാലം തൊട്ട് പ്രണയിക്കുന്നുണ്ടെന്ന് ആലിയ പലപ്പോഴും വെളിപ്പെടുത്തിയിരുന്നു. പിന്നീടാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇരുവരും ജീവിതത്തിൽ ഒരുമിക്കുന്നത് കണ്ടുവെങ്കിലും ഓൺ സ്‌ക്രീനിൽ ഒരുമിക്കുന്നതിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ. ബ്രഹ്‌മാസ്ത്ര എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രൺബീറും ആലിയയും വിവാഹിതരാകാൻ തീരുമാനിച്ചത്. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ റിലീസിനായി ആരാധകർ കാത്തിരിക്കുകയാണ്. മൂന്ന് പാർട്ടുകളിലായി പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു.

ചിത്രത്തിൽ അമിതാഭ് ബച്ചൻ, നാഗാർജുന, മൗനി റോയ് എന്നിവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷംഷേരയാണ് രൺബീറിന്റെ ഉടനെ റിലീസാകാൻ പോകുന്ന സിനിമ. സഞ്ജയ് ദത്താണ് ചിത്രത്തിലെ വില്ലൻ വേഷത്തിലെത്തുന്നത്. പിന്നാലെ ലവ് രഞ്ജൻ സംവിധാനം ചെയ്യുന്ന ചിത്രവും അണിയറയിലുണ്ട്. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. അതേസമയം, കരൺ ജോഹർ ഒരുക്കുന്ന റോക്കി ഓർ റാണി കി പ്രേം കഹാനിയാണ് ആലിയയുടെ പുതിയ സിനിമ. രൺവീർ സിംഗാണ് ചിത്രത്തിലെ നായകൻ. പിന്നാലെ ഹോളിവുഡ്് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് ആലിയ. ഗാൾ ഗഡോട്ടിനൊപ്പം ഹേർട്ട് ഓഫ് സ്റ്റോൺ എന്ന ചിത്രത്തിലൂടെയാണ് ആലിയ ഹോളിവുഡിലെത്തുക.

Advertisement