ഇവർ വേർപിരിഞ്ഞോ? ‘സുനിച്ചനെ ചോദിച്ചവരോട് ആൾ എത്തിയിട്ടുണ്ട്’; പ്രചാരണങ്ങളുടെ വായടപ്പിച്ച് മഞ്ജു സുനിച്ചൻ; കമന്റുമായി ഫുക്രുവും

167

മിനിസ്‌ക്രീൻ റിയാലിറ്റി ഷോ ആയ മഴവിൽ മനോരമയിലെ വെറുതെ അല്ല ഭാര്യയിൽ പങ്കെടുക്കാൻ എത്തി അവിടെനിന്നും മലയാളത്തിന്റെ വെള്ളിത്തിരയിൽ എത്തിയ താരമാണ് നടി മഞ്ജു സുനിച്ചൻ. നിരവധി സിനിമകളിലും ടെലിവിഷൻ പരിപാടികളിലും എല്ലാം അഭിനയിച്ചിട്ടുള്ള മഞ്ജു ബിഗ് ബോസിലും പങ്കെടുത്തിരുന്നു. മലയാളം ബിഗ് ബോസ് രണ്ടാം പതിപ്പിലാണ് മഞ്ജു പങ്കാളിയായത്.

എന്നാൽ വലിയ വിമർശനങ്ങളാണ് ഷോയിലൂടെ നടിയെ തേടി എത്തിയത്. മത്സരത്തിൽ പങ്കെടുക്കുന്ന സമയത്തും പുറത്ത് വന്നതിന് ശേഷവുമെല്ലാം മഞ്ജുവിനെതിരെയും ഭർത്താവിനും കുടുംബത്തിനും നേരെയുമൊക്കെ സൈബർ അറ്റാക്കുകൾ നടന്നിരുന്നു.

Advertisements

വിമർശകരിൽ പലരും മഞ്ജുവിനെ ഭർത്താവ് ഉപേക്ഷിച്ചെന്നും ഇരുവരും വിവാഹ ബന്ധം വേർപ്പെടുത്തിയെന്നും വരെ പറഞ്ഞുണ്ടാക്കി. താരത്തിന്റെ തടിയേയും നിറത്തേയും വരെ പരിഹസിക്കുന്ന തരത്തിലേക്ക് സൈബർ ആക്രമണം കടുത്തു. എന്നിട്ടും തളരാതെ സോഷ്യൽമീഡിയയിലും സിനിമയിലും ടെലിവിഷനിലും എല്ലാം സജീവമാണ് മഞ്ജു. ഈയടുത്ത് താരം പുറത്തുവിട്ട ഡാൻസ് വീഡിയോയും വൈറലായിരുന്നു.

ALSO READ- ‘ഞങ്ങളുടെ കുഞ്ഞ് വരാൻ പോകുന്നു’; സന്തോഷം പങ്കുവെച്ച് ആലിയ ഭട്ടും രൺബീർ കപൂറും; ആദ്യത്തെ കൺമണി എത്തുന്നതിന്റെ ത്രില്ലിൽ ദമ്പതികൾ

ചില സിനിമകളിലെ അഭിനയവും മഞ്ജുവിന് ആരാധകരേയും വിമർശകരേയും സമ്മാനിച്ചു. അതേസമയം, ബിഗ് ബോസിൽ പങ്കെടുത്തിരുന്ന മഞ്ജുവിനെ കുറിച്ച് അപവാദങ്ങൾ കടുത്തിരുന്നു. മഞ്ജുവും ഭർത്താവ് സുനിച്ചനും തമ്മിൽ വേർപിരിഞ്ഞു എന്ന തരത്തിൽ പ്രചാരണങ്ങൾ വന്നിരുന്നു. ഇപ്പോഴും അത്തരം പ്രചാരണങ്ങൾ നടത്തുന്നവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് മഞ്ജു.

മൈ ബോയ്‌സ്…സുനിച്ചനെ ചോദിച്ചവർക്കൊക്കെ, ആൾ എത്തിയിട്ടുണ്ട്. അപ്പനും മോനും ഉറക്കമാണ്. എഴുന്നേറ്റിട്ട് കാണാം എന്നാണ് മഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. സുനിച്ചനും മകൻ ബെർണാച്ചനും കൂടെയുള്ള ഒരു സെൽഫിയും മഞ്ജു പങ്കുവച്ചിരിക്കുകയാണ്. അതേസമയം, നിരവധി പേരാണ് മഞ്ജുവിന്റെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്.

മുൻ ബിഗ് ബോസ് മത്സരാർഥിയും മഞ്ജു സുനിച്ചന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ ഫുക്രുവും കമന്റുമായി എത്തിയിട്ടുണ്ട്. അവതാരകൻ രാജ് കലേഷും മഞ്ജുവിന്റെ പോസ്റ്റിന് കമന്റുമായെത്തിയിട്ടുണ്ട്.

ALSO READ-ഡോ.റോബിനെ ഇനി സിനിമയിൽ കാണാം, അരങ്ങേര്ര ചിത്രം പ്രഖ്യാപിച്ച് താരരാജാവ് മോഹൻലാൽ ഒപ്പം ആശംസകളും

ഷാർജയിലാണ് സുനിച്ചൻ ഇപ്പോൾ ജോലി ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മഞ്ജു. റീൽസുകളും മനോഹരമായ ഡാൻസ് വീഡിയോകളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും മഞ്ജു പങ്കുവയ്ക്കാറുണ്ട്.

Advertisement