ഡോ.റോബിനെ ഇനി സിനിമയിൽ കാണാം, അരങ്ങേര്ര ചിത്രം പ്രഖ്യാപിച്ച് താരരാജാവ് മോഹൻലാൽ ഒപ്പം ആശംസകളും

341

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ ഫോർ അവസാനിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ആരാകും ടൈറ്റിൽ വിന്നറെന്ന് അറിയാൻ കാത്തിരിക്കുകയാണ് എല്ലാവരും.

അതേസമയം ഈ സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും പ്രേക്ഷക പിന്തുണ നേടിയതുമായ മത്സരാർഥി ഡോ. റോബിൻ രാധാകൃഷ്ണൻ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സാധിച്ച് എടുത്തിരിക്കുകയാണ്. അത് മറ്റൊന്നുമല്ല സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്നതാണ്.

Advertisements

ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം തനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു എന്നതിനെ കുറിച്ച് റോബിൻ വെളിപ്പെടുത്തിയിരുന്നു. പക്ഷെ അതെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നില്ല. എന്നാൽ ഇപ്പോൾ സാക്ഷാൻ മോഹൻലാൽ തന്നെ പോസ്റ്ററടക്കം ഉൾപ്പെടുത്തി റോബിന് ആശംസകൾ നേർന്നുകൊണ്ട് സോഷ്യൽ മീഡിയ വഴി റോബിന്റെ അരങ്ങേറ്റ ചിത്രത്തെ കുറിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്.

റോബിൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ സന്തോഷ് ടി കുരുവിളയാണ് നിർമിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും സൗബിനും കേന്ദ്രകഥാപാത്രങ്ങളായ ആൻഡ്രോയിഡ് കുഞ്ഞപ്പനടക്കം നിർമ്മിച്ചത് സന്തോഷ് ടി കുരുവിളയായിരുന്നു. സന്തോഷ് ടി കുരുവിളയുടെ എസ്ടികെ ഫ്രെയിംസാണ് നിർമാണം.

അദ്ദേഹത്തിന്റെ നിർമാണ കമ്പനിയുടെ പതിനാലാം നിർമാണ സംരംഭം കൂടിയാണ് ഈ സിനിമ. സിനിമാ പ്രവേശനം സ്വപ്നം കണ്ടുകൂടിയാണ് റോബിൻ ബിഗ് ബോസിൽ പങ്കെടുക്കാനെത്തിയത്. ഫിനാലെ വരെ റോബിനുണ്ടാകുമെന്ന പ്രതീക്ഷയിൽ ആയിരുന്നു ജനങ്ങൾ. പക്ഷെ പത്താം ആഴ്ചയിൽ എത്തിയപ്പോഴേക്കും റോബിൻ പുറത്തായി.

പത്താം ആഴ്ചയിലെ വീക്കിലി ടാസ്‌ക്ക് നടക്കുന്നതിനിടെ സഹമത്സരാർഥി റിയാസിനെ റോബിന് തല്ലേണ്ടി വന്നിരുന്നു. മത്സരാർഥികൾ തമ്മിൽ നടത്തുന്ന ശാരീരികമായ വഴക്ക് വീട്ടിലെ നിയമങ്ങൾക്ക് എതിരാണ്. അതിനാൽ തന്നെ റിയാസിന്റെ പരാതിയിൽ റോബിനെ വീട്ടിൽ നിന്നും ബിഗ് ബോസ് പുറത്താക്കി. നാലാം സീസൺ ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും റോബിനെ ജനങ്ങൾ സ്വീകരിച്ചിരുന്നു.

മാത്രമല്ല വലിയ രീതിയിൽ റോബിന് ജനപിന്തുണയും ലഭിക്കാൻ തുടങ്ങി. റോബിൻ ടൈറ്റിൽ വിന്നർ ആകണമെന്നാണ് പ്രേക്ഷകരിൽ ഏറെയും ആഗ്രഹിച്ചിരുന്നത്. അതിനാൽ തന്നെ റോബിൻ പുറത്തായ സമയത്ത് ബിഗ് ബോസ് ഷോയ്ക്ക് എതിരെ വലിയ പ്രതിഷേധവുമുണ്ടായി. പലരും ഷോ കാണുന്നത് പോലും അവസാനിപ്പിച്ചിരുന്നു.

റിയാസുമായി പ്രശ്‌നങ്ങളുണ്ടായ ശേഷം റോബിനെ അഞ്ച് ദിവസത്തോളം സീക്രട്ട് റൂമിൽ താമസിപ്പിച്ചു. ശേഷമാണ് മോഹൻലാൽ വന്ന് ബിഗ് ബോസ് തീരുമാനം അറിയിച്ച് പുറത്താക്കിയത്. ഹൗസിൽ നിന്നും പുറത്തായി തിരികെ കേരളത്തിലെത്തിയ റോബിനെ സ്വീകരിക്കാൻ വൻ ജനാവലിയാണ് വിമാന താവളത്തിൽ കാത്ത് നിന്നത്.

ഷോയിൽ നിന്നും വന്ന ശേഷം ഉദ്ഘാടനവും മീറ്റപ്പും എല്ലാമായി തിരക്കിലാണ് റോബിൻ. മോട്ടിവേഷണൽ സ്പീക്കറെന്ന നിലയിൽ ആയിരക്കണക്കിന് ആരാധകരുള്ള ഡോ.റോബിൻ രാധാകൃഷ്ണൻ സോഷ്യൽ മീഡിയയിലും പുറത്തും ഒരുപോലെ താരമാണ്. ഡോ.മച്ചാൻ എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം

ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾ ആയിരങ്ങൾക്ക് പ്രതീക്ഷയുടെ കിരണങ്ങൾ ഏകുന്നുണ്ട്. തിരുവനന്തപുരം ജിജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്ന റോബിൻ രാധാകൃഷ്ണൻ സോഷ്യൽ മീഡിയയിലൂടെയാണ് ഡോക്ടർ മച്ചാൻ എന്ന പേരിൽ താരമായത്.

പിന്നീട് കൗമുദി ടെലിവിഷനിൽ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന ഷോയിലൂടെയും പ്രേക്ഷകർക്ക് മുന്നിലുമെത്തി. അഭിനയ രംഗത്തും തിരക്കഥയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. ചിദംബരം ഗവ.മെഡിക്കൽ കോളജിലാണ് മെഡിക്കൽ പഠനം പൂർത്തിയാക്കിയത്.

നാഷണൽ യൂത്ത് ഐക്കൺ അവാർഡ് കമ്മിറ്റി ഏർപ്പെടുത്തിയ ഗ്ലോബൽ യൂത്ത് ഐക്കൺ അവാർഡിനും അദ്ദേഹം അർഹനായിരുന്നു. അയ്യായിരത്തിലധികം പേരിൽ നിന്ന് ഓൺലൈൻ വോട്ടിങിലൂടെയും വിധികർത്താക്കളുടെ തീരുമാനപ്രകാരവും തെരഞ്ഞെടുത്ത 25 പേരിൽ ഉൾപ്പെട്ട ഒരേയൊരു മലയാളി ആയിരുന്നു റോബിൻ രാധാകൃഷ്ണൻ.

Advertisement