ഭർത്താവ് ബിനു നാട്ടിലെത്തിയത് പോലും അറിഞ്ഞത് മറ്റുള്ളവർ പറഞ്ഞ്; ഫേസ്ബുക്കിൽ പോലും ബ്ലോക്ക് ചെയ്തു; തകർന്നുപോയ ശരണ്യ മരുന്ന് പോലും കഴിക്കാൻ മടിച്ചു; കണ്ണീരോടെ അമ്മ

255

മലയാളികൾക്ക് ഒരിയ്ക്കലും മറക്കാനാവാത്ത മുഖമാണ് നടി ശരണ്യ ശശിയുടെ. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലായാണ് ശരണ്യ ശശി അർബുദത്തിന് കീഴടങ്ങിയത്. വിഷമഘട്ടങ്ങളിലെല്ലാം ശരണ്യയ്‌ക്കൊപ്പമായി സീമയുമുണ്ടായിരുന്നു. ശരണ്യയുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളുമെല്ലാം സാധിപ്പിച്ച് അവസാനം വരെ സീമ ജി നായർ കൂടെയുണ്ടായിരുന്നു.

സ്വന്തമായൊരു വീടെന്ന ശരണ്യയുടെ സ്വപ്നം സാക്ഷാത്ക്കരിച്ചത് സീമയും സുഹൃത്തുക്കളും ചേർന്നായിരുന്നു. ആ വീടിന് സ്‌നേഹസീമയെന്നായിരുന്നു ശരണ്യ പേരിട്ടത്. ശരണ്യയുടെ പിറന്നാളും ഈ വീട്ടിൽ ഇവർ ആഘോഷിച്ചിരുന്നു. നാടൻ വേഷങ്ങളിൽ തിളങ്ങിയ ശാലീന സുന്ദരിയായ ഒരു പെൺകുട്ടി കൈനിറയെ അവസരങ്ങളുമായി മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ദുരന്തമായി അർബുദമെത്തിയത്. ഇക്കാലത്ത് ഒരു തലവേദന വരുന്നതും പിന്നീട് ബ്രെയിൻ ട്യൂമർ ആണെന്ന് കണ്ടെത്തുകയുമായിരുന്നു്.. ഒരുപാട് തവണ ട്യൂമറിനെ തോൽപ്പിച്ച ശരണ്യ ജീവിതത്തെ പഴിച്ചു കഴിയുന്ന പലർക്കും ഒരു മാതൃകയായി മാറുകയും ചെയ്തു.കണ്ണൂരുകാരി ആയിരുന്നു ശരണ്യ. പിന്നീട് സിനിമയിലും ഒരു കൈ നോക്കിയിട്ടുണ്ട്. നിരവധി സർജറികൾക്ക് വിധേയമായി.

Advertisements

പലപ്പോഴും മരണത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുള്ള ശരണ്യയുടെ പുഞ്ചിരി ക്യാൻസർ രോഗികൾക്ക് വലിയൊരു ആശ്വാസമായിരുന്നു. 2021 ആയിരുന്നു ശരണ്യയുടെ വിയോഗം. അതിനു ശേഷവും ശരണ്യയെ കുറിച്ചുള്ള വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ശരണ്യയുടെ അമ്മയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ശരണ്യ അനുഭവിച്ച വേദനയും അവരുടെ ജീവിതവും ഒക്കെയാണ് ശരണ്യയുടെ അമ്മ തുറന്നു പറയുന്നത്.തെലുങ്ക് സീരിയലിൽ സ്വാതി എന്ന പരമ്പരയിൽ അഭിനയിക്കുന്ന സമയത്താണ് ശരണ്യയ്ക്ക് ഭയങ്കരമായ ഒരു തലവേദന വന്നത്. ഓപ്പറേഷൻ കഴിഞ്ഞ് റേഡിയേഷൻ എടുത്തതോടെ ശരണ്യയുടെ മുടി മുഴുവൻ കൊഴിഞ്ഞു പോയി തുടങ്ങി. ആരോഗ്യവും കുറഞ്ഞുവന്നുവെന്നും അമ്മ വെളിപ്പെടുത്തുന്നു.

ALSO READ-ദിലീപിനെ അടിക്കേണ്ടി വന്നു; ജാഡ മറ്റുള്ളവരും കാണട്ടെ പോയി കാരവാനിൽ ഇരിക്കൂവെന്ന് പ്രിയദർശൻ പറഞ്ഞു: സോന നായർ

ശരണ്യയുടെ പഴയ ചിത്രങ്ങൾ കാണുമ്പോൾ നിഷ്‌കളങ്കമായ ചിരി മാത്രമായിരുന്നു അവൾക്ക് സ്വന്തമായുണ്ടായിരുന്നത്. അത്രയും വേദന സഹിച്ച സമയത്തും അവൾക്ക് അഭിനയിക്കാൻ അതിയായ ആഗ്രഹം ആയിരുന്നു. അതുകൊണ്ട് തന്നെ ശരണ്യ അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്. അസുഖങ്ങളുമായി നിൽക്കുമ്പോഴും തന്റെ മനസ്സിൽ അവൾക്കൊരു കല്യാണം വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.പക്ഷേ കല്യാണം ഒന്നും വേണ്ട നമുക്ക് ഒരുമിച്ച് ജീവിക്കാം എന്നായിരുന്നു ശരണ്യ പറഞ്ഞിരുന്നത്. അങ്ങനെ ഒരു ദിവസമാണ് അവളോട് ഒരാള് ഇഷ്ടമാണെന്ന് പറയുന്നത്.

ഫേസ്ബുക്കിലൂടെ ആയിരുന്നു അവൾ ബിനുവിനെ പരിചയപ്പെട്ടത്. ശരണ്യയുടെ അസുഖത്തിന്റെ കാര്യവും അവളുടെ അവസ്ഥയും എല്ലാം ബിനുവിനോട് തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. ഒന്നും മറച്ചുവയ്ക്കാതെ അവനോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. ആദ്യം ബിനുവിനെ കുറിച്ച് അറിഞ്ഞപ്പോൾ ഞാൻ ശരണ്യയൊട് പറഞ്ഞത് ഇത് ആരെങ്കിലും പറ്റിക്കുന്നത് ആയിരിക്കുമെന്നാണ്. എന്നാൽ പിന്നീട് ബിനു നേരിട്ടുവന്ന് ശരണ്യയെ കാണുകയും ചെയ്തു. അന്ന് തലയിൽ മുടി പോലുമില്ലായിരുന്നു.

എന്നിട്ടും വിവാഹം ചെയ്യാൻ സമ്മതമാണെന്ന് പറഞ്ഞു. എല്ലാവരും ഒരുമിച്ച് നിന്ന് 2014 ഒക്ടോബർ 26ന് കൈയിലുള്ളതെല്ലാം എടുത്ത് ഗംഭീരമായി വിവാഹം നടത്തി. പക്ഷേ അത് കഴിഞ്ഞു അസുഖം വന്നുകൊണ്ടേയിരുന്നു.തുടർച്ചയായി അസുഖം കൂടിയപ്പോൾ അവർക്കിടയിൽ ഒരു അകൽച്ച ഉണ്ടായി. പിന്നെ പിന്നെ അവളെ വിളിക്കാതായി മറ്റുള്ളവർ പറഞ്ഞിട്ടാണ് ഭർത്താവ് നാട്ടിലെത്തിയ വിവരം പോലും ശരണ്യ അറിയുന്നതെന്നും കണ്ണീരോടെ അമ്മ പറയുന്നു.

പിന്നെ ഫേസ്ബുക്കിൽ നിന്ന് പോലും ശരണ്യയെ ബ്ലോക്ക് ചെയ്തു. അതോടെ അവളുടെ മനസ്സും തകർന്നു. ഇങ്ങനെ നീണ്ടു പോകുന്നത് കൊണ്ട് കാര്യമില്ലല്ലോ. അതുകൊണ്ട് നമുക്ക് പിരിയാം എന്ന് ശരണ്യ തന്നെ പറഞ്ഞു. ബിനുവിനെ വിളിച്ച് സംസാരിച്ചു.. അത് കേട്ടപ്പോൾ തന്നെ ബിനുവും ഹാപ്പിയായിരുന്നു. പക്ഷെ ശരണ്യ പ്രതീക്ഷിച്ചത് ബിനുവിന്റെ ഭാഗത്തുനിന്നും അവളെ പിരിയില്ലന്ന് ഒരുവാക്ക് ആയിരുന്നു. അതുണ്ടായില്ലെന്നും അതോടെ അവൾ ആകെ തളർന്നുപോയെന്നും അമ്മ പറയുന്നു. രണ്ടുദിവസം മരുന്നു പോലും കഴിക്കാതെ നടന്നു. ആ അവസ്ഥയിൽ നിന്ന് ഞങ്ങൾ എല്ലാവരും അവളുടെ സുഹൃത്തുക്കളും കൂടിയാണ് പഴയ അവസ്ഥയിലേക്ക് അവളെ തിരികെ കൊണ്ടുവന്നത്. വേദനയോടെയാണ് ശരണ്യയുടെ അമ്മ ഈ കാര്യങ്ങളെ കുറിച്ച് വീഡിയോയിൽ പറയുന്നത്.

Advertisement