അതിന് ആഗ്രഹമില്ലേ എന്ന് ചോദ്യം, മാൻവി സുരേന്ദ്രൻ പറഞ്ഞ മറുപടി ഇങ്ങനെ, പിന്നെയും സംശയങ്ങളുമായി ആരാധകർ

248

വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറിയ നടിയാണ് മാൻവി സുരേന്ദ്രൻ. ടെലിവിഷൻ രംഗത്ത് വളരെ സജീവമായി നിൽക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് മാൻവി. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് മാൻവി.

താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. നാടൻ വസ്ത്രങ്ങളും മോഡേൺ വസ്ത്രങ്ങളും ഒരേപോലെ കൈകാര്യം ചെയ്യാനുള്ള മാൻവിയുടെ കഴിവിനെ ആരാധകർ പലപ്പോഴും പുകഴ്ത്താറും ഉണ്ട്.

Advertisements

Also Read: അമ്മ ക്ലബ്ബ് ആണെങ്കിൽ ആ ക്ലബ്ബിൽ അംഗമാകാൻ ഞാനില്ല രാജിവയ്ക്കും, ഇടവേള ബാബു മാപ്പ് പറയണം, വിജയ് ബാബു രാജി വെക്കണം: തുറന്നടിച്ച് ഗണേഷ് കുമാർ

മിസിസ് ഹിറ്റ്ലർ, കൂടെവിടെ, സീത തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ സുപരിചിതയായ മാൻവി ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽ മറുപടിയുമായി എത്തിയിരിക്കുക ആണ്. തടി കുറയ്ക്കാൻ ആഗ്രഹമില്ലേ എന്ന ചോദ്യത്തിന് ആഗ്രഹം ഇടയ്ക്ക് വരും, ഇടയ്ക്ക് പോകും എന്നാണ് മാൻവി അതിന് മറുപടി നൽകിയത്.

നീണ്ട ഇടതൂർന്ന മുടിയാണ് മാൻവിയുടെ സൗന്ദര്യം. താരത്തിന്റെ സൗന്ദര്യത്തെ കുറിച്ച് പലപ്പോഴും ആരാധകർ ചോദിക്കാറുണ്ട്. പതിവ് തെറ്റിക്കാതെ ഇത്തവണയും ആ ചോദ്യമെത്തി. രസകരമായാണ് മാൻവി ഈ ചോദ്യത്തോട് പ്രതികരിച്ചിരിക്കുന്നത്.

സൗന്ദര്യ രഹസ്യം എന്താണെന്ന ചോദ്യത്തിന് വ്യത്യസ്ത തരം ഭാവത്തിലുള്ള ഇമോജികളാണ് മാൻവി മറുപടിയായി കൊടുത്തിരിക്കുന്നത്. മിസ്സിസ് ഹിറ്റ്ലർ ആണോ സീതയാണോ ഇഷ്ടമെന്ന ചോദ്യത്തിന് രണ്ടും എന്നായിരുന്നു താരത്തിന്റെ മറുപടി. മാൻവിയുടെ യഥാർഥ പേര് ഇത് തന്നെയാണോ അതോ ശ്രുതി എന്നാണോ എന്നായിരുന്നു മറ്റൊരു ചോദ്യം.

ശ്രുതി എന്നാണ് താരം ഇതിന് മറുപടി നൽകിയിരിക്കുന്നത്. മാൻവിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചും ചോദ്യം വന്നു. പ്ലസ് വൺ, പ്ലസ്ടു ഏത് സബ്ജക്റ്റ് ആയിരുന്നുവെന്നും അത് കഴിഞ്ഞ് ഏത് കോഴ്സിനാണ് പോയത് എന്നുമായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം.

Also Read:പ്രണയമാണോ പ്രേമമാണോ ദിൽഷയോട് ഉള്ളതെന്ന് ബ്ലസ്ലിയോട് മോഹൻലാൽ, സത്യസന്ധമായ മറുപടി നൽകി ബ്ലെസ്ലി, പക്ഷേ ദിൽഷ പറഞ്ഞത് കേട്ടോ

പ്ലസ് വൺ, പ്ലസ് ടു സയൻസ് ആയിരുന്നുവെന്നും ബിരുദം ഇംഗ്ലീഷ് ലിറ്ററേച്ചർ ആയിരുന്നുവെന്നും ബിരുദാനന്തര ബിരുദം ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ആണ് പഠിച്ചതെന്നും മാൻവി പറഞ്ഞു. അതേ സമയം നിലവിൽ ടെലിവിഷൻ പരമ്പരകളിൽ നിറഞ്ഞു നിൽക്കുകയാണ് മാൻവി.

കൈ നിറയെ കഥാപാത്രങ്ങളാണ് താരത്തിനുള്ളത്. മിസിസ് ഹിറ്റ്ലർ, കൂടെവിടെ, സീത തുടങ്ങിയ ജനപ്രിയ പരമ്പരകളിൽ ആണ് മാൻവി അഭിനയിച്ചിരിക്കുന്നത്. ഇതു കൂടാതെ മോഡലിംഗ് രംഗത്തും മാൻവി സജീവമാണ്. പലപ്പോഴും വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

Advertisement